Coronavirus

ലോകം നിശ്ചലമായപ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിച്ച് ചൈനീസ് ഫാക്ടറികള്‍ 

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, ചൈന സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുകയാണ്. ഫാക്ടറികളിലെ ഉത്പാദനവും ചില ഫ്‌ളൈറ്റ് സര്‍വീസുകളും ഉള്‍പ്പടെ പുനരാരംഭിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂറോപ്പ്, യുഎസ്, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ലോക്ക് ഡൗണില്‍ നിലച്ചിരിക്കെ, ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്നത് ആഗോള നിര്‍മ്മാതാക്കള്‍ക്കും ആശ്വാസം നല്‍കുന്നുണ്ട്. കൊവിഡ് 19ന്റ പ്രഭവ കേന്ദ്രമായ വുഹാനും വൈകാതെ തന്നെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: ജോര്‍ദ്ദനിലെ കര്‍ഫ്യൂവില്‍ കുടുങ്ങി പൃഥ്വിരാജും ആടുജീവിതം ടീമും, വിദേശമന്ത്രാലയത്തിന്റെ ഇടപെടലിന് പിന്നാലെ തുടര്‍ചിത്രീകരണം 

കഴിഞ്ഞ മാസം ചൈനയിലെ കാര്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. വൈറസിന്റെ വ്യാപനം കുറഞ്ഞതോടെ ഉപഭോക്താക്കള്‍ തിരിച്ച് വിപണികളിലെത്തി തുടങ്ങിയെന്നാണ്, ചൈനയിലെ പ്രമുഖ വാഹന വ്യവസായ ഗ്രൂപ്പ് ദ പ്രിന്റിനോട് പറഞ്ഞത്. കാര്യങ്ങള്‍ ക്രമേണ മെച്ചപ്പെടുകയാണെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നതെന്ന് വിദഗ്ധരും വിലയിരുത്തുന്നു.

വ്യോമയാന വിപണിയുടെ കാര്യത്തിലും സമാനമാണ് അവസ്ഥ. ലോകത്തിലെ മറ്റെല്ലാ പ്രധാന രാജ്യങ്ങളിലെയും വിപണിയില്‍ ഇടിവ് തുടരുമ്പോള്‍, ചൈന പതിയെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. കൊവിഡ് ഭീതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന സബ്‌വേ ഗതാഗതവും ഒരാഴ്ച കൊണ്ട് 21% രാജ്യം വര്‍ധിച്ചു. ബിഎംഡബ്ലു, ഫോര്‍ഡ്, ഹോണ്ട, നിസാന്‍, ടെസ്ല, ടൊയോട്ട തുടങ്ങിയ ലോകത്തിലെ വന്‍കിട വാഹന നിര്‍മ്മാതാക്കളുടെ ചൈനയിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം