മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷേത്ര ചടങ്ങുമായി യോഗി 

മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷേത്ര ചടങ്ങുമായി യോഗി 

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ലംഘിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ തകര ഷെഡില്‍ സൂക്ഷിച്ചിരുന്ന രാമവിഗ്രഹം, ക്ഷേത്രമാതൃകയില്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച കൂടാരത്തിലേക്ക് മാറ്റുന്ന ചടങ്ങാണ് യോഗിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്നത്. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ വിഗ്രഹം ഈ കൂടാരത്തിലായിരിക്കും സൂക്ഷിക്കുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇരുപതോളം പേര്‍ യുപി മുഖ്യമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്രചടങ്ങുകള്‍ക്ക് യോഗി നേതൃത്വം നല്‍കുന്നതിന്റെ അടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. യോഗിയെ കൂടാതെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആയോധ്യ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും, പൊലീസ് മേധാവിയുമടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് യോഗി അയോധ്യയിലെത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ ആദ്യ ഘട്ടമാണിതെന്ന് യോഗി ട്വീറ്റ് ചെയ്തിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് രാജ്യം പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എല്ലാ തരത്തിലുള്ള ആരാധനാലയങ്ങളും അടച്ചിടണമെന്നും, ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകള്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് യുപി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ക്ഷേത്ര ചടങ്ങുകളുടെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in