ലോക്ക് ഡൗണ്‍ പാലിക്കാതെ പുറത്തിറങ്ങിയാല്‍ ഷൂട്ട് അറ്റ് സൈറ്റ് വേണ്ടിവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ പാലിക്കാതെ പുറത്തിറങ്ങിയാല്‍ ഷൂട്ട് അറ്റ് സൈറ്റ് വേണ്ടിവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി

ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടി വരുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അമേരിക്കയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ സൈന്യത്തെ വിളിക്കേണ്ടി വന്നു, സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ കണ്ടാല്‍ വെടിവെയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും റാവു പറഞ്ഞു. തെലങ്കാനയില്‍ ഇതുവരെ 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19,000 പേര്‍ നിരീക്ഷണത്തിലാണ്.

ലോക്ക് ഡൗണ്‍ പാലിക്കാതെ പുറത്തിറങ്ങിയാല്‍ ഷൂട്ട് അറ്റ് സൈറ്റ് വേണ്ടിവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി
ബിവ്‌റേജ് ഔട്‌ലെറ്റുകള്‍ അടയ്ക്കും; ഇന്ന് മുതല്‍ തുറക്കില്ല

ഹൈദരാബാദിലെ എംഎല്‍എമാരും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും രംഗത്തെത്തി ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പൊലീസിനെ സഹായിക്കണമെന്നും റാവു ആവശ്യപ്പെട്ടു. സൈന്യത്തെ വിളിക്കാനും, കര്‍ഫ്യൂ പ്രഖ്യാപിക്കാനും, കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിടാനുമുള്ള സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാതിരിക്കട്ടെയെന്നും, ജനങ്ങളാണ് ഈ സാഹചര്യം ഉണ്ടാകാതെ നോക്കേണ്ടതെന്നും റാവു പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് സംശയിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വൈകിട്ട് ആറു മണിക്ക് ശേഷം തുറന്നിരിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ചന്ദ്രശേഖര്‍ റാവും അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in