സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി, പ്രത്യേക ഓര്‍ഡിനന്‍സ് 

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി, പ്രത്യേക ഓര്‍ഡിനന്‍സ് 

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം-3, പത്തനംതിട്ട-2, പാലക്കാട്-2, കോഴിക്കോട്-1, ഇടുക്കി-1. നാലു പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്, ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചികിത്സയിലുള്ള ആറ് പേരുടെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ ബിവറേജസുകളും, കള്ളുഷാപ്പുകളും ഇനി ഒരുത്തരവുണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചു. ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ. പകര്‍ച്ച വ്യാധകള്‍ തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിനായി പുതിയ ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ജനങ്ങള്‍ നടത്തുന്ന പരിപാടികളും മറ്റും നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in