വെറുതെയിരിക്കരുത്, പച്ചക്കറികള്‍ നമ്മുക്ക് തന്നെ ഉണ്ടാക്കാം, വിത്തുകള്‍ വീട്ടിലെത്തിക്കുന്ന കാര്യം നോക്കുന്നതായി മന്ത്രി സുനില്‍കുമാര്‍

വെറുതെയിരിക്കരുത്, പച്ചക്കറികള്‍ നമ്മുക്ക് തന്നെ ഉണ്ടാക്കാം, വിത്തുകള്‍ വീട്ടിലെത്തിക്കുന്ന കാര്യം നോക്കുന്നതായി മന്ത്രി സുനില്‍കുമാര്‍

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടില്‍ ഇരിക്കുന്നവര്‍ പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം ആലോചിക്കണമെന്ന് മുഖ്യമന്ത്രി ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീട്ടിലേക്ക് ആവശ്യമായി പച്ചക്കറികള്‍ സ്വന്തമായി ഉണ്ടാക്കാനാകും,

കൂട്ടം കൂടി കൃഷി ചെയ്യാതെ കോവിഡ് മുന്‍കരുതലെടുത്ത് കൃഷി ചെയ്യുന്ന കാര്യം ആലോചിക്കണമെന്നായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇതിന് വേണ്ടി ആഹാരകിറ്റുകള്‍ക്കൊപ്പം പച്ചക്കറി വിത്തുകള്‍ എത്തിക്കുന്ന കാര്യം ആലോചനയിലാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ഇലക്കറികളും പച്ചക്കറിയും വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്നും കൃഷിമന്ത്രി.

നമ്മുടെ ഭക്ഷ്യവസ്തുക്കള്‍ നമ്മുക്ക് തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം, വിത്തുകള്‍ ആഹാര ക്കിറ്റുകള്‍ എത്തിക്കാന്‍ പറ്റുമോ എന്ന് നോക്കുന്നുണ്ട്. പരീക്ഷണ കാലത്തെ ഇതിഹാസ തുല്യമായി നമ്മുക്ക് നേരിടാം ഇതിലൂടേ. മന്ത്രി വി എസ് സുനില്‍കുമാര്‍ മനോരമാ ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in