Coronavirus

രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍; രാത്രി 12 മുതല്‍ നിയന്ത്രണം; എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്ന് പ്രധാനമന്ത്രി

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. രാത്രി 12 മണി മുതല്‍ നിയന്ത്രണം നിലവില്‍ വരും. 21ദിവസത്തേക്കാണ് ലോക് ഡൗണ്‍. ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. രാജ്യത്തെ ഓരോ പൗരനെയും രക്ഷിക്കാനാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ജനതാ കര്‍ഫ്യൂ വിജയകരമാക്കിയന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് ജനങ്ങളോട് നന്ദി പറഞ്ഞു. പ്രതിസന്ധി ഘട്ടില്‍ ജനങ്ങള്‍ ഒന്നിച്ച് നിന്നു. സാമൂഹികമായ അകലം പാലിക്കുന്നത് മാത്രമാണ് ഈ മഹാമാരിയെ ഇല്ലാതാക്കാനുള്ള വഴി. അത് പാലിക്കണമെനന്് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. രോഗികള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെന്നും പ്രധാനമന്ത്രി പറഞ്ഞു.