Coronavirus

‘വസൂരിയും പോളിയോയും തുടച്ചുനീക്കാന്‍ ലോകത്തെ മുന്നില്‍ നിന്ന് നയിച്ചത് ഇന്ത്യ’; കൊറോണയെയും തുരത്താനാകുമെന്ന് ലോകാരോഗ്യ സംഘടന 

വസൂരിയും പോളിയോയും തുടച്ചുനീക്കാന്‍ ലോകത്തെ മുന്നില്‍ നിന്ന് നയിച്ച ഇന്ത്യക്ക് കൊറോണയെയും ഫലപ്രദമായി നേരിടാനാകുമെന്ന് ലോകാരോഗ്യ സംഘടനാ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൈക്കേല്‍ ജെ റയാന്‍. പ്രതിദിന അവലോകന ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം

Also Read: ‘ഈട്ന്ന് കൊറോണ ബദ്ക്കും’, ഇച്ഛക്കനുസരിച്ച് പോയ ഇച്ചയെ പോലല്ല എല്ലാ കാസര്‍കോട്ടുകാരും, പിവി ഷാജികുമാറിന്റെ കുറിപ്പ്

കൊവിഡ് 19 പടര്‍ന്ന ഇടങ്ങളിലെല്ലാം ലാബുകളുടെ എണ്ണത്തില്‍ വര്‍ധന അനിവാര്യമായിരുന്നു. ജനസംഖ്യയേറെയുള്ള രാജ്യമാണ് ഇന്ത്യ. ജനസാന്ദ്രതയേറിയ രാജ്യമായതിനാല്‍ കൊവിഡ് ബാധയെ ആ നിലയ്ക്ക് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം രാജ്യങ്ങളിലാണ് രോഗബാധ ഏറെ ഭീഷണി ഉയര്‍ത്തുക. എന്നാല്‍ വസൂരി, പോളിയോ പോലുള്ള രോഗങ്ങള്‍ തുടച്ചുനീക്കാന്‍ ലോകത്തെ മുന്നില്‍ നിന്ന് നയിച്ച ഇന്ത്യക്ക് കൊറോണയേയും ഫലപ്രദമായി നേരിടാനുള്ള ശേഷിയുണ്ട്. കൊവിഡിനെ നേരിടാന്‍ എളുപ്പ വഴികളില്ല. ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ മുന്‍കാലങ്ങളില്‍ ലോകത്തിന് കാണിച്ചുതന്ന വഴികള്‍ പ്രധാനമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള തലത്തില്‍ 3,30,000 ല്‍ ഏറെ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പതിനാലായിരത്തിലേറെ പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം