Coronavirus

‘നിര്‍ണായക വിവരങ്ങളുമായ്’ ; വൈകീട്ട് 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി 

രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (2020 മാര്‍ച്ച് 24) വൈകീട്ട് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് 19 പടരുന്നത് സംബന്ധിച്ച നിര്‍ണായക വിവരങ്ങളുമായി മാര്‍ച്ച് 24 ന് വൈകീട്ട് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

Also Read: ‘കവര്‍ ഒന്നിന് 59 രൂപ, മൂന്നെണ്ണത്തിന് 177, പരസ്യമുള്ള ബാഗ് എന്തിന് വാങ്ങണം’ ; കൊവിഡ് 19 ദുരിതത്തിലും കടുത്ത ചൂഷണമെന്ന് രതീഷ് വേഗ 

ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് ഇതേ വിഷയത്തില്‍ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹം ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തിയും അവരെ അഭിനന്ദിച്ചും കൈമുട്ടുകയോ പാത്രങ്ങള്‍ കൂട്ടിയിടിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

30 മിനിട്ട് ദൈര്‍ഘ്യമുള്ളതായിരുന്നു പ്രസംഗം, ഇത് പ്രകാരം മാര്‍ച്ച് 22 ഞായറാഴ്ച രാജ്യത്ത് ജനതാ കര്‍ഫ്യൂ ആചരിച്ചു. രാവിലെ 7 മുതല്‍ 9 മണിവരെയായിരുന്നു ഇത്. രാജ്യം പൂര്‍ണ ലോക്ക് ഡൗണിലായ സാഹചര്യത്തിലാണ് മോദി വീണ്ടുമെത്തുന്നതെന്നാണ് സൂചന.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം