Coronavirus

‘കൊവിഡ് 19 നെ ചെറുക്കാന്‍ ആകാശത്ത് നിന്ന് മരുന്ന് തളിക്കും’; വ്യാജപ്രചരണം നടത്തിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍ 

കൊറോണ വൈറസ് ബാധ തടയാന്‍ ഹെലികോപ്റ്ററില്‍ മരുന്ന് തളിക്കുമെന്ന വ്യാജപ്രചരണത്തിന് യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ച് റോഡ് സ്വദേശി ഷാന ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തത്. എടക്കാട് പൊലീസിന്റേതാണ് നടപടി. ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ത്ഥം തളിക്കുമെന്ന് ഇയാള്‍ വാട്‌സ് ആപ്പ് ഗൂപ്പുകളില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഈ കുറിപ്പ് പ്രചരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും നടപടിയുണ്ടായേക്കും. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.