Coronavirus

‘മീ ടൂ’ കേസില്‍ ജയിലിലായ ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് കൊവിഡ് സ്ഥിരീകരിച്ചു 

'മീ ടൂ' ആരോപണത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു. 68കാരനായ വെയ്ന്‍സ്‌റ്റെയിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വെയ്ന്‍സ്റ്റെയിന്‍നെ ന്യൂയോര്‍ക്കിലെ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Also Read: വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട്ടില്‍ ഒളിച്ച് താമസിച്ചു ; മറച്ചുവെച്ചതിന് കേസ് 

ഞായറാഴ്ചയാണ് വെയിന്‍സ്റ്റെയിന്റെ കൊവിഡ് പരിശോധനാ ഫലം വന്നത്. ജയിലില്‍ മറ്റ് രണ്ട് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലിലെ ഗാര്‍ഡുകളുള്‍പ്പടെ നിലവില്‍ നിരീക്ഷണത്തിലാണ്. അമേരിക്കയില ജയിലുകളിലെ തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ കൊവിഡ് വ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നും, മതിയായ സുരക്ഷാ സംവിധാനങ്ങളിലെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Also Read: എന്താണ് ലോക്ക് ഡൗണ്‍ ? ഇക്കാലയളവിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാം ? 

റിക്കേര്‍സ് ദ്വീപിലെ ജയിലില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വെയിന്‍സ്റ്റെയിന്‍നെ ന്യൂയോര്‍ക്ക് നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ബഫല്ലോയ്ക്ക് അടുത്തുള്ള അതിസൂരക്ഷാ ജയിലിലേക്ക് മാറ്റിയത്. ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 23 വര്‍ഷത്തെ തടവിനാണ് ഹാര്‍വി വെയിന്‍സ്‌റ്റെയിന്‍ ശിക്ഷിക്കപ്പെട്ടത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക് എന്നിവരടക്കം 12ല്‍ അധികം സ്ത്രീകള്‍ വെയിന്‍സ്റ്റെയിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.