Coronavirus

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും കൊവിഡ്; അമേരിക്കയില്‍ കര്‍ശന നിയന്ത്രണങ്ങള്‍, വീടുകളില്‍ കഴിയണമെന്ന് നിര്‍ദേശം  

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക. രാജ്യത്തെ പൗരന്മാരില്‍ അഞ്ചില്‍ ഒരു വിഭാഗം ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദേശം. ന്യൂയോര്‍ക്കില്‍ അത്യാവശ്യമല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാനും നിര്‍ദേശമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയതോടെയാണ് നടപടി. 18,500ലേറെ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗ ബാധിതനായ ആള്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പടെയുള്ളവരായി ഇടപഴകിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Also Read: ക്ഷേത്രസമിതിക്കെതിരെയും പള്ളിക്കമ്മിറ്റിക്കെതിരെയും വികാരിക്കെതിരെയും കേസ്, നിര്‍ദേശം ലംഘിച്ചാല്‍ വിട്ടുവീഴ്ചയില്ല

കാലിഫോര്‍ണിയയ്ക്കും ഇല്ലിനോയ്‌സിനും പിന്നാലെ ന്യൂ ജേഴ്‌സിയിലെയും കണക്ടികട്ടിലെയും ചിക്കാഗോയിലെയും ജനങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലോ, ഫാര്‍മസികളിലോ പോകാം. കാനഡ, മെക്‌സിക്കോ അതിര്‍ത്തികളിലൂടെയുള്ള ഗതാഗതത്തിനും അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രമാണ് ഇപ്പോള്‍ യാത്ര അനുവദിക്കുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം