കൊവിഡ് 19: ‘സൗജന്യമായി ബുക്കിങ് റദ്ദാക്കാം’, റിസര്‍വേഷന്‍ നയം പരിഷ്‌കരിച്ച് എയര്‍ബിഎന്‍ബി 

കൊവിഡ് 19: ‘സൗജന്യമായി ബുക്കിങ് റദ്ദാക്കാം’, റിസര്‍വേഷന്‍ നയം പരിഷ്‌കരിച്ച് എയര്‍ബിഎന്‍ബി 

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റിസര്‍വേഷന്‍ നയം പരിഷ്‌കരിച്ച് പ്രമുഖ വെക്കേഷന്‍ റെന്റല്‍ കമ്പനി എയര്‍ബിഎന്‍ബി. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ക്ക് യാതൊരു പിഴയോ ചാര്‍ജോ ഇല്ലാതെ ഇപ്പോള്‍ റിസര്‍വേഷന്‍ റദ്ദാക്കാന്‍ സാധിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് 14നോ അതിന് മുമ്പോ റിസര്‍വ് ചെയ്തവര്‍ക്കാണ് കമ്പനിയുടെ ആനുകൂല്യം ലഭിക്കുന്നത്. മാത്രമല്ല ചെക്ക് ഇന്‍ തിയതി മാര്‍ച്ച് 14നും ഏപ്രില്‍ 14നും ഇടയിലായിരിക്കണം.

കൊവിഡ് 19: ‘സൗജന്യമായി ബുക്കിങ് റദ്ദാക്കാം’, റിസര്‍വേഷന്‍ നയം പരിഷ്‌കരിച്ച് എയര്‍ബിഎന്‍ബി 
‘മീറ്റിംഗില്‍ മിണ്ടാതിരുന്ന ആളല്ല ഞാന്‍’, വൈറസ് സിനിമയെക്കുറിച്ച് വിമര്‍ശനമുണ്ടായിരുന്നുവെന്ന് ശൈലജ ടീച്ചര്‍ 

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അതുമൂലം മുന്‍കൂട്ടി യാത്രകളും അവധിക്കാല പദ്ധതികളും തയ്യാറാക്കിയവരാണ് ബുദ്ധിമുട്ടിലാകുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരു നിരക്കും കൂടാതെ ബുക്കിംഗ് റദ്ദാക്കാന്‍ ആളുകളെ അനുവദിക്കുമെന്ന് എയര്‍ബിഎന്‍ബി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in