‘സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി’; കൊവിഡ് 19 ന്റെ ഗുരുതര സാഹചര്യത്തില്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി 

‘സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി’; കൊവിഡ് 19 ന്റെ ഗുരുതര സാഹചര്യത്തില്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി 

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊവിഡ് 19 പടരുന്ന ഗുരുതര സാഹചര്യത്തിലും ആള്‍ക്കൂട്ടം രൂപപ്പെടുന്ന മദ്യശാലകള്‍ അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്. മന്ത്രിസഭാതീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചത്. ഇതിന് പ്രതിപക്ഷമുള്‍പ്പെടെ എല്ലാവരും നല്ല പിന്‍തുണയാണ് നല്‍കുന്നത്. എന്നാല്‍ ബെവ്‌റേജസ് വില്‍പ്പന ശാലകളും ബാറുകളും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

‘സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി’; കൊവിഡ് 19 ന്റെ ഗുരുതര സാഹചര്യത്തില്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി 
‘മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പേടിക്കേണ്ടെന്ന് വ്യാജപ്രചരണം’; വ്‌ളോഗര്‍ അറസ്റ്റില്‍   

ഇത്തരത്തിലുള്ള 1200 ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇവിടങ്ങളിലെത്തുന്നത്. യാതൊരുവിധ നിയന്ത്രണങ്ങളും മുന്‍കരുതലുകളും സ്വീകരിക്കുന്നില്ല. സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കൊറോണ വൈറസ് ബാധ കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ ചില പഴുതുകള്‍ ഒഴിച്ചിടുന്നത് അപകടകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗുരുതര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം. വരുമാനം ലഭിക്കാന്‍ വേണ്ടി പാവപ്പെട്ട ജനവിഭാഗത്തെ കരുവാക്കുകയാണ്. യുഡിഎഫ് ഭരണത്തില്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍. മദ്യലോബിക്ക് കീഴടങ്ങിയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in