Coronavirus

ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊറോണ ബാധയെന്ന് റിപ്പോര്‍ട്ട് 

ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 ബാധയുള്ളതായി റിപ്പോര്‍ട്ട്. ഇറാനിലെ ഖൂമിലാണ് കൊറോണ ബാധിതരുള്ളതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്ത്യയില്‍ നിന്നുള്ള 1100 തീര്‍ത്ഥാടകരും മുന്നൂറോളം വിദ്യാര്‍ത്ഥികളുമാണ് ഇറാനിലുള്ളത്. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ലഡാക്ക്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടകരില്‍ ഏറെയും.

Also Read: കൊവിഡ്: ‘വര്‍ക്ക് ഫ്രം ഹോം’ ആസ്വാദ്യകരമാക്കാം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് 6 നിര്‍ദേശങ്ങള്‍ 

രോഗമില്ലാത്ത 389 പേരെ പ്രത്യേക വിമാനങ്ങളില്‍ ഇതിനകം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇവരെ രാജസ്ഥാനിലെ ജയ്‌സാല്‍മേറിലടക്കം സൈനിക കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍, ഫിലിപ്പെയ്ന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി മാര്‍ച്ച് 31 വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം