മുഖാവരണത്തിന് അമിത വില: മിന്നല്‍ പരിശോധന; 16 കടകള്‍ക്കെതിരെ നടപടി

മുഖാവരണത്തിന് അമിത വില: മിന്നല്‍ പരിശോധന;  16 കടകള്‍ക്കെതിരെ നടപടി

കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുഖാവരണത്തിനും ശുചീകരണ വസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മിന്നല്‍ പരിശോധന. സംസ്ഥാനത്തെ നാല് ജില്ലകളിലെ വില്‍പ്പന ശാലകളിലാണ് പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയില്‍ 16 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖാവരണത്തിന് അമിത വില: മിന്നല്‍ പരിശോധന;  16 കടകള്‍ക്കെതിരെ നടപടി
'കേരളത്തിലെത്തിയതോടെ ആത്മവിശ്വാസം വന്നു'; നല്ല ചികിത്സ കിട്ടുമെന്ന് ഉറപ്പായിരുന്നുവെന്ന് കൊവിഡ്19 രോഗം ബാധിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി

അമിത വില ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് 121 വ്യാപാര സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. മെഡിക്കല്‍ സ്റ്റോറുകള്‍ കൂടാതെ സര്‍ജിക്കല്‍ ഷോപ്പുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി.

പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച വില്‍പനശാലകള്‍ക്കെതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in