‘ചാള്‍സ് രാജകുമാരന്റെ കൊവിഡ് മാറ്റിയത് ആയുര്‍വേദ മരുന്നല്ല’; ആയുഷ് മന്ത്രിയുടെ അവകാശവാദം തള്ളി ഔദ്യോഗിക വക്താവ് 

 ‘ചാള്‍സ് രാജകുമാരന്റെ കൊവിഡ് മാറ്റിയത് ആയുര്‍വേദ മരുന്നല്ല’; ആയുഷ് മന്ത്രിയുടെ അവകാശവാദം തള്ളി ഔദ്യോഗിക വക്താവ് 

ബ്രിട്ടന്‍ കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 ഭേദമാകാന്‍ കാരണം ആയുര്‍വേദ മരുന്നുകളാണെന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിന്റെ വാദങ്ങള്‍ തള്ളി രാജകുമാരന്റെ ഔദ്യോഗിക വക്താവ്. ബംഗളൂരുവില്‍ സൗഖ്യ ആയുര്‍വേദ റിസോര്‍ട്ട് നടത്തുന്ന ഡോക്ടര്‍ ഐസക് മത്തായി തന്നെ വിളിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ ആയുര്‍വേദ, ഹോമിയോപതി ചികിത്സകളാണ് ചാള്‍സ് രാജകുമാരന്റെ രോഗം മാറാന്‍ സഹായിച്ചതെന്ന് അറിയിച്ചുവെന്നും ശ്രീപദ് നായിക് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്നാണ്, രാജകുമാരന്റെ ഔദ്യോഗിക വക്താവുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലായതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ചാള്‍സ് രാജകുമാരനെ ചികിത്സിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചാള്‍സ് രാജകുമാരന്‍ തന്റെയടുത്ത് ചികിത്സ തേടിയിരുന്നുവെന്നും, രോഗികളുമായി ബന്ധപ്പെട്ട സ്വകാര്യത മാനിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുപറയില്ലെന്നുമാണ്, രാജകുമാരനെ ചികിത്സിച്ചുവെന്ന് അവകാശപ്പെടുന്ന ഡോ. ഐസക് മത്തായിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയെന്ന് ദ ന്യൂസ് മിനിട്ടും റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in