ദുബായ് ആര്‍പി ഹൈറ്റ്‌സില്‍ മോഹന്‍ലാലിന് പുതിയ വീട്, ഗൃഹപ്രവേശത്തിന് പിന്നാലെ അപ്രതീക്ഷിത അതിഥി

ദുബായ് ആര്‍പി ഹൈറ്റ്‌സില്‍ മോഹന്‍ലാലിന് പുതിയ വീട്, ഗൃഹപ്രവേശത്തിന് പിന്നാലെ അപ്രതീക്ഷിത അതിഥി

ദുബായ് ആര്‍പി ഹൈറ്റ്‌സില്‍ പുതിയ വീട് സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. വ്യാഴാഴ്ചയായിരുന്നു ഗൃഹപ്രവേശം. ദൃശ്യം 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് നടന്‍ പങ്കാളി സുചിത്രയ്‌ക്കൊപ്പം ദുബായിലെത്തിയത്. അതിനിടെ നടന്‍ ഐപിഎല്‍ വേദിയിലെത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് സമീപത്ത് സുചിത്രയ്ക്കും സുഹൃത്ത് സമീര്‍ ഹംസയ്ക്കുമൊപ്പമുള്ള ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതേസമയം പുതിയ വീട്ടില്‍ ലാലിനും സുചിത്രയ്ക്കും അപ്രതീക്ഷിത അതിഥിയായി അശോക് കുമാര്‍ എത്തി. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാലം മുതല്‍ക്കുള്ള സുഹൃത്തുമാണ് അശോക് കുമാര്‍. പുതിയ വീട്ടിലെ ആദ്യ അതിഥിയായിയിരുന്നു അശോക് കുമാറെന്ന് ഭാര്യ ബീന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ദൃശ്യം-2. ദുബായിലെ അവധി ആഘോഷത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയുടെ സെറ്റിലാണ് ലാല്‍ എത്തുന്നതെന്നാണ് വിവരം. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം.

Surprise Guest for Lalu and Suchi ! Director Ashok Kumar , the first director of Mohan Lal Film - Thiranottam and...

Posted by Beena Ashok on Saturday, November 14, 2020

Related Stories

The Cue
www.thecue.in