ടിക് ടോക് റിയാക്ഷന് മറുപടിയുമായി ഫുക്രു, 'ട്രോളൊക്കെ നല്ലതാ പത്ത് പേരറിയുന്നതാ'

ടിക് ടോക് റിയാക്ഷന് മറുപടിയുമായി ഫുക്രു, 'ട്രോളൊക്കെ നല്ലതാ പത്ത് പേരറിയുന്നതാ'

ടിക് ടോക് താരങ്ങളെ റോസ്റ്റ് ചെയ്തും, റിയാക്ഷനിലൂടെയും വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ യൂട്യൂബറാണ് അര്‍ജ് യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. അര്‍ജുന്റെ റോസ്റ്റിംഗിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ടിക് ടോക് താരം ഫുക്രു. ടിക് ടോക്കിലെ കല്യാണ വീഡിയോകള്‍, കലിപ്പന്റെ കാന്താരി വിശേഷണമുള്ള വീഡിയോകള്‍, ശൈലികള്‍ എന്നിവയെ ട്രോളിക്കൊണ്ടുള്ള അര്‍ജുന്റെ വീഡിയോകള്‍ അമ്പത് ലക്ഷത്തിനടുത്ത് ആളുകള്‍ ഒരാഴ്ച കൊണ്ട് കണ്ടിരുന്നു. അര്‍ജുന്‍ ചെയ്ത അവസാന എപ്പിസോഡില്‍ ടിക് ടോകിലെ പ്രധാന സെലിബ്രിറ്റികളൊരാളായ ഫുക്രുവും റോസ്റ്റിംഗിന് വിധേയമായിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഫുക്രുവിന്റെ വീഡിയോ. ഫുക്രു വ്‌ലോഗ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മറുപടി.

ടിക് ടോക്കില്‍ സൂപ്പര്‍താരമാണെങ്കില്‍ യൂട്യൂബില്‍ റിയാക്ഷന്‍ വീഡിയോയിലൂടെ തരംഗമാകാന്‍ ഫുക്രുവിന് പക്ഷേ കഴിഞ്ഞില്ല. മൂന്ന് ലക്ഷത്തിന് മുകളില്‍ ഡിസ്‌ലൈക്കുകള്‍ കൂടി നേടിയാണ് വീഡിയോ കാഴ്ചക്കാരെ കൂട്ടുന്നത്. പാവയ്‌ക്കൊപ്പം ടിക് ടോക്കിക്കളെ ട്രോളിയ അര്‍ജുനെ ബിഗ് ബോസ് താരം രജത്കുമാറുമായി താതരമ്യം ചെയ്താണ് ഫുക്രുവിന്റെ കൗണ്ടര്‍. ടിക് ടോക് ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോം ആണെന്നും തമാശയെന്ന രീതിയിലാണ് റോസ്റ്റിംഗും റിയാക്ഷനും തുടരുന്നതെന്നും അര്‍ജുന്‍ സുന്ദരേശന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അമ്പത് രൂപ ഹെഡ് സെറ്റിനെ കളിയാക്കിയ റിയാക്ഷനും, ഫ്രീക്കന്‍മാരുടെ മുടിയെ ചൂല് വച്ച് ട്രോളിയനതിനും ഫുക്രു മറുപടി നല്‍കുന്നുണ്ട്. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായിരുന്നു ടെലിവിഷന്‍ താരം ആര്യയും ഫുക്രുവിന്റെ വീഡിയോയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ട്രോളിന് വിധേയരാകുന്നവര്‍ സങ്കടപ്പെടേണ്ടെന്നും അക്കൗണ്ട് കൂടുതല്‍ റീച്ച് ആകാന്‍ സഹായിക്കുമെന്നും പത്ത് പേര് കൂടുതലറിയുമെന്നും ഫുക്രു.

No stories found.
The Cue
www.thecue.in