അഖില്‍ സത്യന്റെ ആദ്യ സംവിധാനത്തില്‍ ഫഹദ് നായകന്‍ ; ചിത്രത്തിന് കൊച്ചിയില്‍ തുടക്കം

അഖില്‍ സത്യന്റെ ആദ്യ സംവിധാനത്തില്‍ ഫഹദ് നായകന്‍ ; ചിത്രത്തിന് കൊച്ചിയില്‍ തുടക്കം

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം അഞ്ജനാ ജയപ്രകാശാണ് നായിക. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന വിജി വെങ്കിടേഷ് ഭദ്രദീപം തെളിയിച്ചാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. കൊച്ചി കടവന്ത്രയിലുളള കുമാരനാശാന്‍ നഗറിലെ ഫ്ളാറ്റിലായിരുന്നു ചടങ്ങ്. വിജി വെങ്കിടേഷും, വിനീതും ഒന്നിച്ചുളള രംഗമാണ് ആദ്യം ചിത്രീകരിച്ചത്.

Last updated

മൂന്നു മാസം നീണ്ട ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയതെന്ന് സംവിധായയകന്‍ അഖില്‍ സത്യന്‍ പറഞ്ഞു .ഗോവയിലും മുംബൈയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക. അഖില്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയിരിക്കുന്നു. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Last updated

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫുള്‍ മൂണ്‍ സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അഖിലിന്റെ സഹോദരന്‍ അനൂപിന്റെ ആദ്യ സംവിധാന സംരംഭമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Last updated

The Cue
www.thecue.in