അനുഷ്‌ക ഷെട്ടിക്ക് നേരെ ബോഡിഷെയ്മിങ്ങ്; നേരിട്ട് ആരാധകര്‍

അനുഷ്‌ക ഷെട്ടിക്ക് നേരെ ബോഡിഷെയ്മിങ്ങ്;  നേരിട്ട് ആരാധകര്‍

തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയ്ക്ക് നേരെ ബോഡിഷെയ്മിങ്ങ് നടത്തിയ തെലുങ്ക് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ പ്രതിഷേധിച്ച് ആരാധകര്‍. താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പുതിയ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ്. ചില പോര്‍ട്ടലുകള്‍ താരത്തെ അപഹസിച്ചത്.

അനുഷ്‌കയുടെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ പോലും നടുങ്ങിയെന്നും ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാത്തത്ര വര്‍ധിച്ചിരിക്കുന്നുവെന്നുമെല്ലാം പോര്‍ട്ടല്‍ പരിഹസിച്ചു. എന്നാല്‍ കഥാപാത്രത്തിനായി മുന്‍പ് ശരീരഭാരം വര്‍ധിപ്പിക്കുകകയും കുറയ്ക്കുകയുമെല്ലാം ചെയ്തിട്ടുള്ള അനുഷ്‌കയ്ക്ക് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി.

അനുഷ്‌കയ്ക്ക് നേരെ ബോഡി ഷെയ്മിംഗ് നടത്തിയ പോര്‍ട്ടലിന് നേരെ ആരാധകര്‍ പ്രതിഷേധമറിയിച്ചു. ആര്‍ക്കെതിരെയും ബോഡി ഷെയ്മിങ്ങ് നടത്തുന്നത് ശരിയല്ലെന്ന് ഓര്‍മിപ്പിച്ച ആരാധകര്‍ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം വര്‍ധിപ്പിച്ചതും പിന്നീട് ബാഹുബലിയ്ക്കായി കുറച്ചതുമെല്ലാം ആരാധകര്‍ ചൂണ്ടിക്കാട്ടി.

മാധവന്‍ നായകനകുന്ന നിശബ്ദം എന്ന ചിത്രത്തിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സൈ രാ നരസിംഹറെഡ്ഡിയില്‍ ജാന്‍സി ലക്ഷ്മിഭായിയായിട്ടും താരമെത്തും.

No stories found.
The Cue
www.thecue.in