നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി 

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി 

വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ കലാഭവന്‍ മണിയായി വേഷമിട്ട നടന്‍ സെന്തില്‍ കൃഷ്ണ (രാജാമണി) വിവാഹിതനായി. കോഴിക്കോട് തിരുവമ്പാടി സ്വദേശി അഖിലയാണ് വധു. ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

തിരുവന്തപുരം പുന്നമൂട് സ്വദേശിയാണ് സെന്തില്‍ കൃഷ്ണ മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് അഭിനയ രംഗത്തെത്തുന്നത്. ഗുല്‍മോഹര്‍, പുള്ളിമാന്‍ തുടങ്ങിയ സിനിമകളില്‍ ചെറുറോളുകളിലെത്തിയിരുന്നു. സ്ത്രീധനം എന്ന സീരിയലിലെ നത്തോലി നെല്‍സണ്‍, വെള്ളാനകളുടെ നാട് എന്ന സീരിയലിലെ മഞ്ജുളന്‍ എന്നീ കഥാപാത്രങ്ങള്‍ മിനിസ്‌ക്രീനിലും സെന്തിലിനെ ശ്രദ്ധേയനാക്കി.

ആഷിക് അബു സംവിധാനം ചെയ്ത വൈറസില്‍ മന്ത്രിയുടെ റോളിലും സെന്തില്‍ അഭിനയിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ സെക്കന്‍ഡ് ആണ് സെന്തില്‍ കൃഷ്ണയുടെ പുതിയ സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in