കൈലി വേഷങ്ങള്‍ തന്നെയാണ് കംഫര്‍ട്ടബിള്‍, കോട്ടും സ്യൂട്ടും ചേരാത്തത്; ബിജു മേനോന്‍ അഭിമുഖം

കൈലി വേഷങ്ങള്‍ തന്നെയാണ് കംഫര്‍ട്ടബിള്‍, കോട്ടും സ്യൂട്ടും ചേരാത്തത്; ബിജു മേനോന്‍ അഭിമുഖം

നായകനായും, സഹനടനായും, വില്ലനായുമെല്ലാം മലയാളിയെ വിസ്മയിപ്പിച്ച നടനാണ് ബിജു മേനോന്‍. സീരിയസ് റോളുകളില്‍ നിന്ന് പെട്ടെന്നൊരു നാള്‍ ഹ്യൂമര്‍ ട്രാക്കിലേക്ക് കളം മാറ്റി ചവിട്ടിയപ്പോഴും പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി ബിജു മേനോനെ സ്വീകരിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാടിലെയും, വെള്ളിമൂങ്ങിയിലെയും ഓര്‍ഡിനറയിലെയുമെല്ലാം കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കാരണമായെന്ന് ബിജു മേനോന്‍ പറയുന്നു. സജീവ് പാഴൂരിന്റെ രചനയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന പുതിയ ചിത്രം റിലീസാകുമ്പോള്‍ റിയലിസ്റ്റിക് ചിത്രങ്ങളെക്കുറിച്ചും, ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചും ബിജു മേനോന്‍ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം.

Q

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ ആളുകളെ ഒന്ന് ചിന്തിപ്പിക്കുന്നുണ്ട് , എങ്ങനെയാണ് ഈ പേരിലേക്കെത്തിയത്?

A

ഒരുപാട് ടൈറ്റിലുകള്‍ ആലോചിച്ചു. പക്ഷേ ഒന്നും ചിത്രത്തിന് യോജിച്ചതല്ല എന്നത് കൊണ്ട് മാറ്റിവെക്കുകയായിരുന്നു.പിന്നെ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിലാണ് ഈ പേര് നിര്‍മാതാവ് സന്ദീപ് പറയുന്നത്. ആളുകള്‍ക്ക് ഒരു ആകാംക്ഷ തോന്നിപ്പിക്കുന്നതും ഒപ്പം യോജിച്ചതുമായ പേരാണെന്ന് തോന്നി.

കൈലി വേഷങ്ങള്‍ തന്നെയാണ് കംഫര്‍ട്ടബിള്‍, കോട്ടും സ്യൂട്ടും ചേരാത്തത്; ബിജു മേനോന്‍ അഭിമുഖം
നാല് ദിവസത്തെ രസകരമായ സംഭവങ്ങള്‍, തിരിച്ചുവരാന്‍ തോന്നിപ്പിച്ച സിനിമ
Q

സജീവ് പാഴൂരിന്റെ ആദ്യ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു. കൂടാതെ റിയലിസ്റ്റിക് ചിത്രമെന്ന പേരില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. സിനിമയുടെ തെരഞ്ഞെടുപ്പിന് എഴുത്തുകാരന്‍ ഒരു കാരണമായിരുന്നോ ?

A

തീര്‍ച്ചയായും, ആ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് തോന്നിയിരുന്നു. പിന്നെ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് സജിയും പ്രജിത്തും വന്ന് ഒരു എലമെന്റ് മാത്രം പറഞ്ഞു. അപ്പോഴാണ് സജിയെ ആദ്യമായി കാണുന്നത്. അത് കേട്ടപ്പോള്‍ തന്നെ ഒരു സ്പാര്‍ക്ക് ഉണ്ടായി, പിന്നെ അത് എഴുതാന്‍ പറഞ്ഞു. പിന്നെ എഴുതി വന്നപ്പോള്‍ സാധാരണ കനമുള്ള രണ്ട് കെട്ട് കൊണ്ടു വരുന്നതിന് പകരം ചെറിയ ഒരു കെട്ട് മാാത്രമേ ഉണ്ടായിരുന്നുള്ളു. കണ്ടന്റ് മാത്രമേ ഉള്ളു. അത് വായിച്ചപ്പോള്‍ സിംപിള്‍ ആയി തോന്നി, നമ്മുടെ മുന്നില്‍ നടക്കുന്ന ഒന്നായി തോന്നി, പ്രേക്ഷകര്‍ക്കും വളരെ റിലേറ്റ് ചെയ്യാന്‍ കഴിയും. ആര്‍ക്കും മേക്കപ്പോ മറ്റു കാര്യങ്ങളോ ഒന്നുമില്ല. വളരെ റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. ഓരോ സീനും എടുക്കുന്നതിന് മുന്‍പും ചര്‍ച്ചകളുണ്ട്, എത്രത്തോളം നമുക്ക് മുന്‍പില്‍ നടക്കുന്ന ഒന്നായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Q

ചിത്രം ഒരു റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനകള്‍ ട്രെയിലറിലും മറ്റും ലഭിക്കുന്നുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ ഈ രീതിയിലുള്ള ചിത്രങ്ങള്‍ എത്രത്തോളം മാറ്റമുണ്ടാക്കുന്നുണ്ട് ?

A

കൂടുതല്‍ കംഫര്‍ട്ട് സോണ്‍ എന്ന് പറയുന്നത് ഇത്തരം സിനിമകളാണ്. നമ്മള്‍ കണ്ടിട്ടുള്ള കഥാപാത്രങ്ങളാണ്. രക്ഷാധികാരി ബൈജു ഒക്കെ ചെയ്യുമ്പോള്‍ അതില്‍ പ്രധാന കഥാപാത്രങ്ങള്‍ മാത്രമേ എഴുതി വെച്ചിട്ടുള്ള ഡയലോഗ് പറയുന്നുള്ളു. ബാക്കിയുള്ളവര്‍ നമ്മള്‍ ചോദിക്കുന്നതിന് ഓട്ടോമാറ്റിക്കായി മറുപടി പറയുകയാണ്. എഴുതി വെച്ചത് പറയുന്നില്ല. അത് അന്ന് എഡിറ്റ് ചെയ്ത് കണ്ടപ്പോള്‍ തന്നെ നന്നായി തോന്നി. പ്രേക്ഷകര്‍ക്കും അത്തരം സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്. ഈ സിനിമയും അങ്ങനെയാണ് സംവിധായകന്‍ പ്രജിത്തും തിരക്കഥാകൃത്ത് സജിയും പറയുന്നത്. ഇതാണ് സീന്‍, ഇതിലെ കണ്ടന്റിതാണെന്നൊക്കെയാണ്. ഡയലോഗുകള്‍ അതുപോലെ തന്നെ പറയണ്ട, കണ്ടന്റ് നഷ്ടപ്പെടാതെ സീന്‍ എങ്ങനെ ലൈവാക്കാന്‍ പറ്റുമോ എന്നാണ് പറയുക. അപ്പോള്‍ നമുക്ക് കുറച്ചുകൂടി കംഫര്‍ട്ട് ആയി, ന്യാച്ചുറലായി പെര്‍ഫോം ചെയ്യാന്‍ പറ്റും കാണുന്നവര്‍ക്കും സിനിമയിലെ ഷോട്ട് എന്നതില്‍ നിന്ന് മാറി തൊട്ടു മുന്നില്‍ നടക്കുന്ന സംഭവമായിട്ടും തോന്നും.

Q

ചിത്രം ഒരു ഫാമിലി മൂവിയാണോ, അതോ ഒരു കംപ്ലീറ്റ് എന്റര്‍ടെയനര്‍ എന്ന് പറയുന്ന ഴോണറാണോ, ഏത് തരത്തിലുള്ള ഒരു ചിത്രമാണ് ?

A

ഒരു ഫാമിലി മൂവിയാണ്, എന്റര്‍ടെയ്‌നര്‍ എന്നല്ല, ഒരു ജെനുവിന്‍ കഥയാണ്, വളരെ റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്തിട്ടുണ്ട്, നല്ല മെസേജുണ്ട്. തീര്‍ച്ചയായിട്ടും കാണേണ്ട സിനിമയാണ്. ഓടേണ്ട സിനിമയാണ്. ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോഴും ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോഴുമെല്ലാം അതിന്റെ ആത്മവിശ്വാസവും തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് കാണണമെന്നും പറയുന്നത്. ജെനുവിനായിട്ടുള്ള ഒരു സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ്. നാച്യുറലാണ്, റിയലിസ്റ്റിക്കാണ്. നല്ല സിനിമയാണ്..

കൈലി വേഷങ്ങള്‍ തന്നെയാണ് കംഫര്‍ട്ടബിള്‍, കോട്ടും സ്യൂട്ടും ചേരാത്തത്; ബിജു മേനോന്‍ അഭിമുഖം
സംവിധായകരുടെ പേര് പറഞ്ഞ് മലയാള ചിത്രങ്ങള്‍ ചോദിച്ചു വാങ്ങി കണ്ടിരുന്നുവെന്ന് സേതുപതി; ‘മാര്‍ക്കോണി മത്തായി ചെയ്യാന്‍ ആദ്യ കാരണം ജയറാം’ 
Q

സംവൃതയുടെ ഒരു തിരിച്ചു വരവ് കൂടി ചിത്രത്തിലുണ്ട്, എങ്ങനെയാണ് സംവൃതയിലേക്ക് എത്തുന്നത് ?

A

ഗീത എന്ന കഥാപാത്രമാണ്. ഒരു നാട്ടിന്‍പുറത്തുകാരി, വീട്ടു കാര്യങ്ങള്‍ ഒക്കെ നോക്കുന്ന ഒരു കഥാപാത്രമാണ്. നമ്മള്‍ ഒരുപാട് പേരെ ആലോചിച്ചു. പക്ഷേ പലരും ലുക്ക് വൈസും മറ്റും അങ്ങനെ ശരിയായില്ല. പിന്നെ സംയുക്തയെ പോലൊരാള്‍ എന്ന വാക്കാണ് സംവിധായകന്‍ എന്റെ അടുത്ത് പറഞ്ഞത്. പിന്നെ വീണ്ടും ആലോചിച്ചു, അതിനിടയില്‍ സംവൃതയെ ഓര്‍മ വന്നു, ഞാന്‍ സംവൃതയെ വിളിച്ചു. ഒരു റീ എന്‍ട്രി എന്ന നിലയ്ക്ക് സംവൃതയ്ക്ക് കുഴപ്പം വരാത്ത ഒരു കഥാപാത്രമാണെന്ന് തോന്നി, സംവൃതയോട് സജി ഫോണില്‍ കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു, അമേരിക്കയില്‍ നിന്ന് ഒരു കൈക്കുഞ്ഞായിട്ടാണ് എത്തിയത്. സംവൃതയുടെ വരവ് സിനിമയ്ക്ക് അധികം ഗുണം ചെയ്തിട്ടുണ്ട്.

Q

കോട്ടും സ്യൂട്ടുമണിഞ്ഞ വില്ലനായും പൊലീസുകാരനായും അതേ സമയം തന്നെ കൈലി അണിഞ്ഞ നാട്ടിന്‍പുറത്തുകാരനായും അനായസമായി മാറുന്നതെങ്ങനെയാണ്.

A

കോട്ടും സ്യൂട്ടുമാണ് എനിക്ക് ചേരാത്തത്. കൂടുതലിഷ്ടം റിയലിസ്റ്റിക് പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളാണ്. രക്ഷാധികാരി ബൈജുവിലെയും മറ്റും ഇത്തരം കഥാപാത്രങ്ങളെ എനിക്കറിയാവുന്നതാണ്. ഇതു തന്നെയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍

Q

നായക കഥാപാത്രങ്ങള്‍ വേണ്ട മറിച്ച് പെര്‍ഫോം ചെയ്യുന്ന കഥാപാത്രങ്ങള്‍ മതി എന്ന തരത്തില്‍ ഒരു തെരഞ്ഞെടുപ്പുണ്ടോ ?

A

നായകന്‍ സത്യം പറഞ്ഞാല്‍ ഒരു ബാധ്യതയാണ്. ഭയങ്കര ടെന്‍ഷനുള്ളതാണ്. ഒരു കഥാപാത്രം ചെയ്തു പോകുന്നത് പോലെയല്ല. അതിന്റെ ഒരു ഭാരമുണ്ട്. നമ്മളെ വിശ്വസിച്ചു വരുന്ന നിര്‍മാതാവ്. അയാളിറക്കുന്ന ഫണ്ട് , അത് തിരിച്ചു കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പിന്നെ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടാവണം. റിലീസ് കഴിഞ്ഞാലും ഒപ്പമുണ്ടാവണം. ലീഡ് റോള്‍ വലിയൊരു ബാധ്യതയാണ്. വിജയിക്കുമ്പോള്‍ സുഖമുണ്ടാവും ഇല്ലെങ്കില്‍ അതുപോലെ ദുഃഖമുണ്ടാവും.

Q

ഇപ്പോഴുള്ള ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രങ്ങള്‍ മാറ്റി നിര്‍ത്തി നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടോ ?

A

നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ വലിയ ഇഷമാണ്. സത്യം പറഞ്ഞാല്‍ അത്തരം ചിത്രങ്ങള്‍ ഇപ്പോള്‍ വരുന്നില്ല,

Q

റിയലിസ്റ്റിക് സിനിമ ആണ് നല്ല സിനിമ എന്ന് കരുതുന്ന ഒരു ന്യൂനപക്ഷമുണ്ട്, ഒരു ആക്ടര്‍ക്ക് റിയലിസ്റ്റിക് സിനിമ ചെയ്താലാണ് കൂടുതല്‍ നല്ലത് എന്ന തരത്തിലൊക്കെ ചര്‍ച്ച നടക്കുന്നുണ്ട്. സിനിമയിലെ റിയലിസത്തെ എങ്ങനെയാണ് കാണുന്നത് ?

A

പലതരം സിനിമകള്‍ ഇറങ്ങുന്നുണ്ട്. പക്ഷേ ഏത് തരം സിനിമ ആയാലും സിനിമയെ സിനിമയായി കാണുക എന്നതാണ് വേണ്ടത്. താരതമ്യങ്ങളില്ലാതെ സിനിമയെ സിനിമയായി കാണുക, അത് ഏത് ഴോണറിലുള്ള സിനിമ ആയാലും, ആ സമയത്ത് എന്റര്‍ടെയ്‌നറാകുന്നുണ്ടോ എന്നത് മാത്രമാണ് സിനിമയുടെ ലക്ഷ്യം, പിന്നെ ഏത് സിനിമ കാണണം എന്നുള്ളത് കാണുന്നവരുടെ ഇഷ്ടമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in