മനുഷ്യത്വമില്ലാത്തത് ലജ്ജാകരം, ചന്ദ്രശേഖറിന് അടിയന്തര ചികിത്സ നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി

മനുഷ്യത്വമില്ലാത്തത് ലജ്ജാകരം, ചന്ദ്രശേഖറിന് അടിയന്തര ചികിത്സ നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി

വിയോജിപ്പുകളെയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് ഭീരുത്വം കൊണ്ടെന്നും പ്രിയങ്ക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലായ ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര. എല്ലാ വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താനുള്ള കേന്ദ്രനയം ഭീരുത്വത്തിന്റെ തലമാണ്. മാനുഷികതയുടെ ചെറിയ അംശം പോലുമില്ലാത്ത ചെയ്തികള്‍ ലജ്ജാകരമാണ്. യാതൊരു അടിസ്ഥാനവും ഇല്ലാതെയാണ് ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ അടച്ചതും ചികിത്സ നിഷേധിക്കുന്നതും. അദ്ദേഹത്തിന് അടിയന്തരമായി എയിംസില്‍ എത്തിച്ച് ചികിത്സ നല്‍കണമെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

ചന്ദ്രശേഖര്‍ ആസാദ് രണ്ടാഴ്ചയായി റിമാന്‍ഡിലാണ്. ആസാദിന് ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഹൃദയാഘാതമുണ്ടായേക്കുമെന്ന് എയിംസില്‍ അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ ഹര്‍ജിത് സിംഗ് ഭട്ടി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചയില്‍ രണ്ട് തവണ ആസാദിന് ഫ്‌ളെബോടോമി ചികിത്സ ആവശ്യമാണ്. അത് ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിച്ച് ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടായേക്കാമെന്നാണ് ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററില്‍ കുറിച്ചത്. തീഹാര്‍ ജയിലില്‍ കഴിയുന്ന ആസാദിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും അടിയന്തര ചികില്‍സ ലഭ്യമാക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായോടും ഡോക്ടര്‍ ഭട്ടി അഭ്യര്‍ത്ഥിച്ചിരുന്നു.

മനുഷ്യത്വമില്ലാത്തത് ലജ്ജാകരം, ചന്ദ്രശേഖറിന് അടിയന്തര ചികിത്സ നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി
‘ഇത് മനുഷ്യാവകാശലംഘനം, ജയിലില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാം’; ആസാദിന് ചികിത്സ നിഷേധിക്കുന്നുവെന്ന് ഡോക്ടര്‍ 

രോഗവിവരത്തെക്കുറിച്ച് ആസാദ് തീഹാര്‍ ജയില്‍ അധികൃതരെ അറിയിച്ചിട്ടും അവര്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എഐഐഎംഎസ് മാറ്റാന്‍ തയ്യാറാകുന്നില്ലന്നും ഭട്ടിയുടെ ട്വീറ്റില്‍ ഉണ്ടായിരുന്നു. ചന്ദ്രശേഖര്‍ ആസാദിനോടുള്ള സമീപനം മനുഷ്യത്വ രഹിതവും മനുഷ്യാവകാശ ലംഘനവുമാണ്. ചികിത്സ നേടാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ആസാദിനെ ചികിത്സയ്ക്കായി എയിംസില്‍ എത്തിക്കാന്‍ ഡല്‍ഹി പൊലീസിനോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ട ഭട്ടി ഇല്ലെങ്കില്‍ പ്രതികൂലമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദിത്വം അവര്‍ക്കായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എയിംസിലെ റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും പ്രോഗ്രസീവ് മെഡിക്കോസ് ആന്‍ഡ് സൈന്റിസ്റ്റ് ഫോറം ദേശീയ പ്രസിഡന്റുമാണ് ഡോക്ടര്‍ ഹര്‍ജിത് സിങ്ങ് ഭട്ടി. കഴിഞ്ഞ മാസം 20നാണ് ഡല്‍ഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തെ തുടര്‍ന്ന് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. മാധ്യമങ്ങളെ അകത്ത് പ്രവേശിപ്പിക്കാതെയായിരുന്നു കോടതി നടപടികള്‍ സ്വീകരിച്ചത്.

മനുഷ്യത്വമില്ലാത്തത് ലജ്ജാകരം, ചന്ദ്രശേഖറിന് അടിയന്തര ചികിത്സ നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി
‘ചര്‍ച്ചയും രുചികരമായ അത്താഴവും’; പൗരത്വ നിയമത്തില്‍ ബോളിവുഡ് പിന്തുണ നേടാന്‍ താരങ്ങളുടെ മീറ്റിങ്ങ് വിളിച്ച് മോദി സര്‍ക്കാര്‍

ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് അദ്ദേഹത്തിന്റെ സംഘടന ഭീം ആര്‍മി ട്വിറ്റര്‍ കാംപയിന് ആരംഭിച്ചിട്ടുണ്ട്. ചികിത്സ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും ആസാദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പയിന്‍. ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിലും കാമ്പയിന്‍ നടക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in