വി ഡി സതീശന്‍
വി ഡി സതീശന്‍

‘ഹിന്ദുക്കള്‍ പൗരത്വ പ്രക്ഷോഭത്തിന്റെ മുന്നിലുണ്ടാവും’; സംഘ്പരിവാറിനെപ്പോലെ ബ്രീട്ടീഷുകാരുടെ ചെരുപ്പ് നക്കികളല്ലെന്ന് വി ഡി സതീശന്‍  

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ഹിന്ദുക്കള്‍ മുന്നിലുണ്ടാകുമെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ വി ഡി സതീശന്‍. ഹിന്ദുക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത സംഘ്പരിവാറിനേപ്പോലെ കപടദേശീയവാദികളല്ല. ഇത് മുസ്ലീംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇസ്ലാമിനോട് വിവേചനം കാണിക്കുന്നു എന്നുള്ളതുകൊണ്ട് ഒരു മുസ്ലീം കോസ് ആയിട്ടല്ല ഈ സമരം ഉയര്‍ന്നുവരേണ്ടത്. ഈ രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കുന്ന ഒരു വിഷയമായിട്ടാണ് പ്രക്ഷോഭം ശക്തിപ്പെടേണ്ടതെന്നും കോണ്‍ഗ്രസ് എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

ഈ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളുണ്ടാകും. ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘ്പരിവാറുകാരേപ്പോലെ കപട ദേശീയവാദികളല്ല.

വി ഡി സതീശന്‍

ബ്രീട്ടീഷുകാരുടെ ചെരുപ്പ് നക്കിയിട്ട്, ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അവര്‍ക്ക് എല്ലാ ഔദാര്യങ്ങളും ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ്, ഒളിവിലായിരുന്ന കോണ്‍ഗ്രസിന്റെ സന്നദ്ധ ഭടന്‍മാരെ ഒറ്റുകൊടുത്ത അഞ്ചാം പത്തികളല്ല ഇന്ത്യയിലെ ഹിന്ദുക്കള്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍. ഏതെങ്കിലും മതവിഭാഗത്തില്‍ പെട്ട ഒരാളോട് ഇന്ത്യ വിട്ടുപോകാന്‍ ആരെങ്കിലും ആജ്ഞാപിച്ചാല്‍ തിരിഞ്ഞുനിന്നുകൊണ്ട് ഇത് എന്റെ ഇന്ത്യയാണെന്നും ഞങ്ങളുടെ ഇന്ത്യയാണെന്നും അഭിമാനത്തോടെ പറയുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട്.

വി ഡി സതീശന്‍
‘പ്രമേയം ഭരണഘടനാമൂല്യങ്ങളോട് കൂറുള്ളതിനാല്‍’; കേരളത്തില്‍ തടങ്കല്‍പാളയങ്ങളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

നമ്മുടേത് സമാനതകളില്ലാത്ത ഭരണഘടനയാണ്. പ്രോവിന്‍ഷ്യല്‍ കൗണ്‍സിലില്‍ നിന്നും വിജയിച്ചുവന്ന 296 അംഗങ്ങളാണ് ഭരണഘടനാ അസംബ്ലിയിലുണ്ടായിരുന്നത്. അതില്‍ 211 പേര്‍ കോണ്‍ഗ്രസുകാരായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇഷ്ടമുള്ളതുപോലെ ഭരണഘടനയുണ്ടാക്കാമായിരുന്നു. ജനാധിപത്യത്തേയും മതേതരത്വത്തേയും സോഷ്യലിസത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന, വിട്ടുവീഴ്ച്ച ചെയ്യാത്ത, വെള്ളം ചേര്‍ക്കാത്ത ഉജ്വല ഭരണഘടനായാണ് തയ്യാറാക്കിയത്. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റേയും ഡോ. ബി ആര്‍ അംബേദ്കറിന്റേയും നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ പിന്തുണയോടെയാണ് ഭരണഘടന പാസാക്കിയെടുത്തത്. ആ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 13, 14, 15, വകുപ്പുകളുടെ നഗ്നവും കൃത്യവുമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. നമ്മുടെ മൗലിക അവകാശങ്ങള്‍ വിരുദ്ധമായ ഏത് നിയമങ്ങളും, ഏത് പാര്‍ലമെന്റ് പാസാക്കിയാലും ഏത് നിയമസഭ പാസാക്കിയാലും അത് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് അനുഛേദം 13 വ്യക്തമാക്കുന്നു. ആര്‍ട്ടിക്കിള്‍ 14നെ സംബന്ധിച്ച് സുപ്രീം കോടതി സുപ്രധാനമായ വിധിപ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. യാതൊന്നിന്റെ പേരിലും വിവേചനം പാടില്ലെന്ന് അനുഛേദം 15 പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ് ഈ മൂന്ന് വകുപ്പുകളെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വി ഡി സതീശന്‍
‘രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഐതീഹ്യങ്ങളെ ചരിത്രമാക്കരുത്’; ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്

Related Stories

No stories found.
logo
The Cue
www.thecue.in