ഗവര്‍ണര്‍
ഗവര്‍ണര്‍

‘ഇര്‍ഫാന്‍ ഹബീബ് ബലമായി തടയാന്‍ ശ്രമിച്ചു’; അനുചിതമായ പ്രവര്‍ത്തിയെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടിക്കിടെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്നെ ബലമായി തടയാന്‍ ശ്രമിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനുചിതമായ പ്രവര്‍ത്തിയാണ് ഇര്‍ഫാന്‍ ഹബീബില്‍ നിന്ന് ഉണ്ടായതെന്ന് ഗവര്‍ണറുടെ ഓഫീസ് പ്രതികരിച്ചു. തടയാനെത്തിയവരെ ഇര്‍ഫാന്‍ ഹബീബ് തള്ളി മാറ്റി. വീഡിയോ ദൃശ്യങ്ങള്‍ ഇതിന് തെളിവാണ്. വേദിയിലും സദസ്സിലുമുണ്ടായ അസഹിഷ്ണുത ജനാധിപത്യവിരുദ്ധമാണെന്നും ഗവര്‍ണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഗവര്‍ണര്‍
‘തള്ളി നിലത്തിട്ടു’; യുപി പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്കാ ഗാന്ധി

ഗവര്‍ണറുടെ ഓഫീസിന്റെ പ്രതികരണം

ശ്രീ ഇര്‍ഫാന്‍ ഹബീബ് പൗരത്വ ഭേദഗതി നിയമത്തേക്കുറിച്ച് ചില കാര്യങ്ങള്‍ ഉന്നയിച്ചു. പക്ഷെ, ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഈ കാര്യങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍, ഇര്‍ഫാന്‍ ഹബീബ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ തടയാന്‍ ശ്രമിച്ചു. ഇത് വീഡിയോയില്‍ വ്യക്തമാണ്. വേദിയില്‍ വെച്ച് ഗവര്‍ണറുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ട് ഉദ്ഘാടന പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. ഗോഡ്‌സെയെ ഉദ്ധരിക്കണമെന്ന് ആക്രോശിച്ചു. തന്റെ അനുചിതമായ പ്രവര്‍ത്തി തടയാനെത്തിയ ഗവര്‍ണറുടെ എഡിസിയേയും സുരക്ഷാ ഉദ്യോഗസ്ഥനേയും ഇര്‍ഫാന്‍ ഹബീബ് തള്ളി. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളതിനാലാണ് താന്‍ മുന്‍പ് ഉന്നയിച്ചവരുടെ ആശയങ്ങളോട് പ്രതികരിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പക്ഷെ, സദസ്സില്‍ നിന്നും വേദിയില്‍ നിന്നും പ്രസംഗം തടസപ്പെടുത്താനുണ്ടായ ശ്രമം വ്യത്യസ്ത നിലപാടുകളോടുള്ള അസഹിഷ്ണുതയാണ്. അത് ജനാധിപത്യവിരുദ്ധമാണ്.

ഗവര്‍ണര്‍
‘ഗാന്ധിയല്ല, ഗോഡ്‌സെയാണ് ഗവര്‍ണര്‍ക്ക് ചേരുക’; പ്രതിഷേധം ഉത്തരവാദിത്തമെന്ന് ഇര്‍ഫാന്‍ ഹബീബ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in