ടീക്കാറാം മീണ
ടീക്കാറാം മീണ

‘മതേതരത്വമാണ് ഇന്ത്യയുടെ പൈതൃകം’; ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് ടിക്കാറാം മീണ

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുമ്പോള്‍ ഭേദഗതിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതേതരത്വമാണ് ഇന്ത്യയുടെ പൈതൃകമെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. ശക്തമായ ഭരണഘടന നമുക്കുണ്ട്. ജനാധിപത്യ പാരമ്പര്യത്തിലാണ് നാം അഭിമാനിക്കുന്നത്. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും മീണ പറഞ്ഞു. മലപ്പുറം തിരൂരങ്ങാടിയില്‍ ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും തോല്‍പിക്കും.

ടീക്കാറാം മീണ

ടീക്കാറാം മീണ
ഝാര്‍ഖണ്ഡ്: ബിജെപിക്ക് തിരിച്ചടിയെന്ന് ആദ്യ ഫലസൂചനകള്‍; കോണ്‍ഗ്രസ് സഖ്യം മുന്നില്‍

ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികളെ വെടിവെയ്ക്കുന്ന സംഭവങ്ങള്‍ ഡല്‍ഹിയിലുണ്ടായി. അതല്ല ഇന്ത്യ, ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതല്ല. ഇന്ത്യയുടെ നിര്‍മ്മാണത്തിന് വേണ്ടി നാം സഹിച്ച ത്യാഗങ്ങളില്‍ എല്ലാവര്‍ക്കും തുല്യ സംഭാവനയുണ്ട്. അതുകൊണ്ട് ശക്തമായി തന്നെ പ്രതികരിക്കും. അതില്‍ യാതൊരു സംശയവുമില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടീക്കാറാം മീണ
‘ഭരണഘടനയാണ് നമ്മെ ഒന്നിപ്പിക്കുന്നത്’; പ്ലക്കാഡുകളും ബാനറുകളുമായി വധൂവരന്‍മാര്‍; Photo Story

Related Stories

No stories found.
logo
The Cue
www.thecue.in