‘എന്‍പിആറുമായി കേരളം സഹകരിക്കില്ല’; ജനസംഖ്യാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ സ്റ്റേ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

‘എന്‍പിആറുമായി കേരളം സഹകരിക്കില്ല’; ജനസംഖ്യാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ സ്റ്റേ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

ദേശീയ ജനസംഖ്യ രജിസ്ട്രേഷന്‍ പുതുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റേ ചെയ്തു. എന്‍പിആര്‍ ദേശീയ പൗരത്വരജിസ്‌ട്രേഷന് മുന്നോടിയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നടപടി. പൗരത്വനിയമത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ എന്‍പിആര്‍ വിവരശേഖരണത്തിനായി പൊതുഭരണവകുപ്പ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2021ലെ സെന്‍സസിന്റെ ഭാഗമായി കേരളത്തില്‍ എന്‍പിആര്‍ പുതുക്കുന്നത് നടപ്പാക്കാന്‍ തീരുമാനിച്ച് കഴിഞ്ഞ നവംബര്‍ 12നാണ് കേരള സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ 

‘എന്‍പിആറുമായി കേരളം സഹകരിക്കില്ല’; ജനസംഖ്യാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ സ്റ്റേ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

സര്‍ക്കാരിന്റെ പ്രസ്താവന

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല

പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന കനേഷുമാരിക്ക് (സെന്‍സസ്)ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും നല്‍കിവന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമായ ഒരു സ്ഥിതിവിവരക്കണക്കായതിനാല്‍ നിലവിലുള്ള രീതിയില്‍ സെന്‍സസിനോടുള്ള സഹകരണം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

എന്നാല്‍, 2019 ലെ പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) തയ്യാറാക്കുന്നതിന് സഹായകമായവിധം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ല. ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

‘എന്‍പിആറുമായി കേരളം സഹകരിക്കില്ല’; ജനസംഖ്യാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ സ്റ്റേ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
‘ഏത് എന്‍ആര്‍സി?’; ബിഹാറില്‍ പൗരത്വരജിസ്‌ട്രേഷന്‍ നടപ്പാക്കില്ലെന്ന സൂചന നല്‍കി നിതീഷ് കുമാര്‍
എന്‍പിആറിന്റെ മറവില്‍ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ആരോപണങ്ങളുണ്ടായിരുന്നു.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ആദ്യ പടിയായി 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ സര്‍വ്വേ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങിയിരുന്നത്. ദേശീയ ജനസംഖ്യ റജിസ്ട്രിയിലേക്കുള്ള വിവരശേഖരണം ജനസംഖ്യാകണക്കെടുപ്പിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ വാദം. എന്‍പിആര്‍ സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി ബംഗാളില്‍ ഇത് തയ്യാറാക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു.

‘എന്‍പിആറുമായി കേരളം സഹകരിക്കില്ല’; ജനസംഖ്യാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ സ്റ്റേ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
‘അവകാശം ഔദാര്യമല്ല’; ഭയപ്പെടുത്തുന്നവരെ പ്രതിരോധിച്ച് പരാജയപ്പെടുത്തണമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയനെ ആഘോഷിച്ചവര്‍ എന്‍ പി ആറിനായി വിവരശേഖരണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരേ സമയം പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും എന്നാല്‍ അതെ സമയം പൗരത്വ രജിസ്റ്ററിലേക്ക് വഴിവെക്കുന്ന എന്‍ പി ആറിനായി ആദ്യ പടി ചവിട്ടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ബംഗാളില്‍ മമത ബാനര്‍ജി ഉപേക്ഷിച്ച എന്‍ പി ആര്‍ സര്‍വേയാണ് പിണറായി വിജയന്‍ സര്‍ക്കുലര്‍ ഇറക്കി നടത്തുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുകയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘എന്‍പിആറുമായി കേരളം സഹകരിക്കില്ല’; ജനസംഖ്യാ രജിസ്‌ട്രേഷന്‍ പുതുക്കല്‍ സ്റ്റേ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
Fact Check : ‘ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധശേഖരം’; പ്രചരണം വ്യാജം 

Related Stories

The Cue
www.thecue.in