സൊമാറ്റോയും സ്വിഗ്ഗിയും കളം പിടിച്ചപ്പോള്‍ അമേരിക്കന്‍ ഭീമന് കാലിടറി ; യൂബര്‍ ഈറ്റ്സ് വിറ്റൊഴിഞ്ഞത് നഷ്ടം കുമിഞ്ഞപ്പോള്‍ 

സൊമാറ്റോയും സ്വിഗ്ഗിയും കളം പിടിച്ചപ്പോള്‍ അമേരിക്കന്‍ ഭീമന് കാലിടറി ; യൂബര്‍ ഈറ്റ്സ് വിറ്റൊഴിഞ്ഞത് നഷ്ടം കുമിഞ്ഞപ്പോള്‍ 

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നിലയുറപ്പിക്കാനാകാതെ യൂബര്‍ ഈറ്റ്‌സ് ഇന്ത്യ വിടുകയാണ്. സൊമാറ്റോയും, പിന്നാലെ ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വിഗ്ഗിയുടെയും കടന്നുവരവോടെയാണ് അമേരിക്കന്‍ ഭീമന്റെ കാലിടറിയത്. 350 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 2485 കോടി രൂപയാണ് ഇടപാടിനായി സൊമാറ്റോ ചെലവാക്കിയത്. ഈ ഇടപാടിലൂടെ യൂബര്‍ ഈറ്റ്‌സിന് സൊമാറ്റോയില്‍ 9.9ശതമാനം ഓഹരികളും ലഭിക്കും.

സൊമാറ്റോയും സ്വിഗ്ഗിയും കളം പിടിച്ചപ്പോള്‍ അമേരിക്കന്‍ ഭീമന് കാലിടറി ; യൂബര്‍ ഈറ്റ്സ് വിറ്റൊഴിഞ്ഞത് നഷ്ടം കുമിഞ്ഞപ്പോള്‍ 
‘അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം’; യുഎപിഎ കേസില്‍ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല 

ആഗോളതലത്തില്‍ നഷ്ടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള യുഎസ് റൈഡ്-ഹെയ്ലിംഗിന്റെ ആശയത്തെ പിന്തുണച്ചുകൊണ്ടാണ് യൂബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേഷന്‍ പ്രാദേശിക എതിരാളിയായ സോമാറ്റോയ്ക്ക് ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സ് വില്‍ക്കാന്‍ തീരുമാനിച്ചത്. 2017ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂബര്‍ ഈറ്റ്‌സിന് ദക്ഷിണേന്ത്യയില്‍ വന്‍നഷ്ടം നേരിടേണ്ടി വന്നിരുന്നു. ആഗസ്റ്റ് 2019 മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മാത്രം 2197 കോടി രൂപയുടെ നഷ്ടമായിരുന്നു യൂബര്‍ ഈറ്റ്സിനുണ്ടായത്. യൂബര്‍ ഈറ്റ്സിന് പ്രതിദിനം രണ്ടര ലക്ഷം മുതല്‍ 3 ലക്ഷം വരെ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നപ്പോള്‍, എതിരാളികളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും 20 ലക്ഷം മുതല്‍ 25 ലക്ഷം വരെ ഓര്‍ഡറുകളാണ് ദിവസേന ലഭിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള യൂബറിന്റെ ബിസിനസ് ഗ്രാബിന് വിറ്റത്. ഈ ഇടപാടിന്റെ ഭാഗമായി ഗ്രാബിന്റെ 27.5 ശതമാനം ഓഹരി യൂബറിന് ലഭിച്ചു. ഇതിന് സമാനമായ ഇടപാടാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ഏറ്റെടുക്കലിന്റെ ഭാഗമായി 150 മില്യണ്‍ ഡോളര്‍ മുതല്‍ 200 മില്യണ്‍ ഡോളര്‍ വരെ യൂബര്‍ സൊമാറ്റോയില്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൊമാറ്റോ ഏറ്റെടുത്തതോടെ ഇന്ത്യയിലെ ആയിരക്കണക്കിന് യൂബര്‍ ഈറ്റ്‌സ് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. യൂബര്‍ ഈറ്റ്‌സിന്റെ ജീവനക്കാരെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സൊമാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.

സൊമാറ്റോയും സ്വിഗ്ഗിയും കളം പിടിച്ചപ്പോള്‍ അമേരിക്കന്‍ ഭീമന് കാലിടറി ; യൂബര്‍ ഈറ്റ്സ് വിറ്റൊഴിഞ്ഞത് നഷ്ടം കുമിഞ്ഞപ്പോള്‍ 
‘ഗ്രാമീണ വരുമാനരംഗങ്ങള്‍ കടുത്ത മുരടിപ്പില്‍’;ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് ഐഎംഎഫ്

ഡെലിവറി, യൂബര്‍ ഈറ്റ്‌സ് ആപ്ലിക്കേഷനുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പടെയാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ടുഗെദര്‍ ഈസ് ബെറ്റര്‍ എന്നാണ് ഏറ്റെടുക്കല്‍ നടപടി പങ്കുവെച്ചുകൊണ്ട് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്. ജനുവരി 21 മുതല്‍ യൂബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. ഈ പുതിയ കച്ചവടത്തിലൂടെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറിയിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in