
യുഎഇയില്‍ സജീവമായി പോപ്പീസ് ബേബി കെയർ. മേഖലയിലെ രണ്ടാമത്തെ സ്റ്റോർ ഷാർജ സഹാറ മാളില്‍ പ്രവർത്തനം ആരംഭിച്ചു. ദുബയ് പോലീസ് മേജറും, ഒമർ അൽ മർസൂഖി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഉടമയുമായ ഡോ. അൽ ഒമർ മർസൂഖി ഉദ്ഘാടനം നിർവ്വഹിച്ചു. പോപ്പീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്ലാസ്റ്റോ ഏജൻസീസ് തിരുവനന്തപുരം,കോസ്റ്റൽ ഇന്ത്യ ഏജൻസീസ് എറണാകുളം തുടങ്ങിയവയുടെ മാനേജിങ് ഡയറക്ടർ നിഷാദ് സൈനുദ്ദീൻ മുഖ്യാതിഥിയായിരുന്നു. പോപ്പീസ് ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് സുനിൽ ജോർജ് , അസിസ്റ്റന്‍റ് ജനറൽ മാനേജർ ഷഫീക്ക് തുടങ്ങി നിരവധി പേർ പങ്കെടുത്തു. പോപ്പീസിന്‍റെ 92 മത്തെ ഷോറൂമാണിത്. യുഎഇയിലെ ആദ്യ ഷോറൂം ഈ മാസം ആദ്യം അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചിരുന്നു.
റാസല്‍ഖൈമയില്‍ ഉള്‍പ്പടെ പ്രവർത്തനം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഷാജു തോമസ് പറഞ്ഞു. റാസല്‍ഖൈമയില്‍ ഫാക്ടറി ആരംഭിക്കും. ഇതിലൂടെ നിരവധി പേർക്ക് തൊഴിലവസരങ്ങളും ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുണമേന്മതന്നെയാണ് പോപ്പീസിന്‍റെ കരുത്ത്. യുഎഇയില്‍ മാത്രമല്ല, സൗദി അറേബ്യ, ഖത്തർ,ബഹ്റൈന്‍ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലേക്കും പോപ്പീസെത്തും. ഈ വർഷം 20 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ പോപ്പീസ് തുടങ്ങികഴിഞ്ഞു.അന്താരാഷ്ട്ര വിപണിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഓസ്ട്രേലിയ ഉള്‍പ്പടെ മറ്റു പല രാജ്യങ്ങളിലേക്കും ഈ വർഷം തന്നെ ചുവട് വെക്കാൻ ഒരുങ്ങുകയാണ് പോപ്പീസ്.
നവജാത ശിശുക്കൾ മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വസ്ത്രങ്ങളും മറ്റ് ഉല്‍പന്നങ്ങളുമാണ് പോപ്പീസില്‍ ലഭ്യമാക്കുന്നത്. പോമീസ് എന്ന പേരിൽ പോപ്പീസ് ഗ്രൂപ്പിന് മറ്റൊരു ബ്രാൻഡ് കൂടിയുണ്ട്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഉൽപനങ്ങൾ ആണ് പോമീസ് വിപണിയിൽ എത്തിക്കുന്നത്.