മാസ്റ്റർ വിഷൻ ഇൻ്റർനാഷണൽ എക്സലൻസ് അവാർഡും ബിസിനസ്സ് കോൺക്ലേവും ഡിസംബറിൽ

മാസ്റ്റർ വിഷൻ ഇൻ്റർനാഷണൽ എക്സലൻസ് അവാർഡും ബിസിനസ്സ് കോൺക്ലേവും ഡിസംബറിൽ
Published on

മാസ്റ്റർ വിഷൻ ഇൻ്റർനാഷണൽ എക്സലൻസ് പുരസ്കാരം എട്ടാമത് എഡീഷൻ ഡിസംബർ 20 , 21, 22 തീയ്യതികളിൽ നടക്കും ദുബായ് ഐ എച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുരസ്കാര നിശയിലും ദേര ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് കോൺക്ലേവിലും കേന്ദ്ര സംസ്ഥാന മന്ത്രിമാരും സിനിമാ ,സാഹിത്യ, സാംസ്കാരിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും.

രാജ്യാന്തര തലത്തിൽ മികവു പുലർത്തുന്ന വിവധ മേഖലയിൽ നിന്നുള്ള വ്യക്തിത്വങ്ങൾക്കാണ് പുരസ്കാരം നൽകുന്നത് . സിനിമ, സംഗീതം, സാമൂഹ്യ സേവനം , മീഡിയ( ഇന്ത്യ, യുഎഇ), ബിസിനസ്‌, സ്പെഷ്യലി എബിൾഡ് വിഭാഗങ്ങളിലായാണ് എക്സലന്‍സ് അവാർഡ് നല്‍കുന്നത്.ഡിസംബർ 20 നും 21 നും ക്രൗൺ പ്ലാസ അൽ തുരയ ബാൾ റൂമിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ യു എ ഇ യിലും പുറത്തുമുള്ള വ്യവസായ പ്രമുഖർ പങ്കെടുക്കും. 2023 ൽ മികച്ച പ്രകടനം നടത്തിയ സംരംഭകരെ ആദരിക്കും. ഡിസംബർ 22 ന് ഐ എച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിൽ സമസ്ത മേഖലയിൽ നിന്നുളള പ്രതിഭകൾക്ക് എക്സലൻസ് പുരസ്കാരം നൽകും.

സാമൂഹിക നീതി ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത് വാലെ , പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമി , സംസ്ഥാന സഹകരണ തുറുമുഖ ദേവസ്വം മന്ത്രി വി. എൻ വാസവൻ , കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ , തെലങ്കാന ഗ്രാമവികസന പഞ്ചായത്തീ രാജ് വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ഡോ. ദൻസാരി അനസൂയ സീതക്ക, കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എൽ എ , ദുബായ് ,ഷാർജ ,അജ്മാൻ പോലീസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന്മാസ്റ്റർ വിഷൻ ഇൻ്റെർനാഷണൽ സി ഇ ഒ മുഹമ്മദ് റഫീക്ക് അറിയിച്ചു .വാർത്താ സമ്മേളനത്തിൽ എലൈറ്റ് ഗ്രൂപ്പ് എം ഡി ഹരി കുമാർ, ദുബായ് പോലീസ് സിവിലിയൻ അസ്മ അൽ മഷൂക്കി,അത്താച്ചി ഗ്രൂപ്പ് വെെസ് ചെയർപേഴ്സൺ ദീപ സുബ്രമണ്യൻ,എഴുത്തുകാരിയും കവയത്രിയുമായ ഷീലപോൾ തുടങ്ങിയവർ പങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in