ലുലുവിന്‍റെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നു

ലുലുവിന്‍റെ വാല്യൂ ഷോപ്പിങ് സ്റ്റോറായ ലോട്ട് ഷാർജ അൽ വഹ്ദയിൽ തുറന്നു
Published on

കുറഞ്ഞ നിരക്കിൽ വിവിധ ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന ലുലുവിൻറെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്‍റെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു. അൽ വഹ്ദ ലുലു ഹൈപ്പർമാർക്കറ്റ് ഫസ്റ്റ്ഫ്ലോറിലാണ് പുതിയ ലോട്ട് സ്റ്റോർ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഷാർജ അൽ വഹ്ദ ലോട്ടിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.

കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താൾക്ക് ഉറപ്പാക്കുകയാണ് ലോട്ട് എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ഈ വർഷം ജിസിസിയിൽ അമ്പതിലേറെ ലോട്ട് സ്റ്റോറുകൾ തുറക്കുമെന്നും യൂസഫലി കൂട്ടിചേർത്തു.ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു ഇൻറർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് എ.വി, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

19 ദിർഹത്തിൽ താഴെ വിലയിലാണ് നിരവധി ഉത്പന്നങ്ങൾ ലോട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. 47000 സ്ക്വയർ ഫീറ്റിലുള്ള പുതിയ സ്റ്റോർ , ജിസിസിയിലെ ലുലുവിൻറെ ഏറ്റവും വലിയ ലോട്ട് കൂടിയാണ്. ജിസിസിയിലെ 14 ആമത്തേതും യുഎഇയിലെ 7ആമത്തേതുമാണ് ഷാർജ അൽ വഹ്ദയിലേത്.

Related Stories

No stories found.
logo
The Cue
www.thecue.in