‘ഒരു യുദ്ധം നടത്തി രാജ്യത്തിന്റെ എക്കോണമി തകര്‍ക്കണോ’, മഹാഭാരതത്തിന്റെ ക്ലൈമാക്സ് തിരുത്തി ‘മറിയം വന്ന് വിളക്കൂതി’ സ്‌നീക് പീക്

‘ഒരു യുദ്ധം നടത്തി രാജ്യത്തിന്റെ എക്കോണമി തകര്‍ക്കണോ’, മഹാഭാരതത്തിന്റെ ക്ലൈമാക്സ് തിരുത്തി ‘മറിയം വന്ന് വിളക്കൂതി’ സ്‌നീക് പീക്

നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതിയിലെ ആദ്യ 'സ്നീക്ക് പീക്ക്' പുറത്തിറങ്ങി. 'ഒഴിവാക്കാമായിരുന്ന മഹാഭാരത യുദ്ധം' എന്ന ടൈറ്റിലോടുകൂടിയാണ് സീന്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്ന് സൂചന നല്കുന്നത് തന്നെയാണ് വീഡിയോ.

‘ഒരു യുദ്ധം നടത്തി രാജ്യത്തിന്റെ എക്കോണമി തകര്‍ക്കണോ’, മഹാഭാരതത്തിന്റെ ക്ലൈമാക്സ് തിരുത്തി ‘മറിയം വന്ന് വിളക്കൂതി’ സ്‌നീക് പീക്
‘ചേച്ചിയാണ് ഞങ്ങളുടെ നായിക’, ആദ്യ നായികയെ പരിചയപ്പെടുത്തി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി 

സ്‌റ്റോണര്‍ കോമഡി വിഭാഗത്തില്‍ പെട്ട ചിത്രത്തിലെ മഹാഭാരതം സ്പൂഫ് ആസ്പപദമാക്കിയ രംഗമാണ് റിലീസ് ചെയ്തിരിക്കുന്നുത്. കുരുക്ഷേത്ര യുദ്ധത്തിന് മുന്‍പുള്ള യുധിഷ്ഠിരനും ദുര്യോദനനും തമ്മിലുള്ള സന്ധി സംഭാഷണമാണ് സ്പൂഫാക്കി ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ്് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം, സേതുലക്ഷ്മി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

‘ഒരു യുദ്ധം നടത്തി രാജ്യത്തിന്റെ എക്കോണമി തകര്‍ക്കണോ’, മഹാഭാരതത്തിന്റെ ക്ലൈമാക്സ് തിരുത്തി ‘മറിയം വന്ന് വിളക്കൂതി’ സ്‌നീക് പീക്
മറിയം വന്ന് വിളക്കൂതി ഈ ആഴ്ച്ച, ഒറ്റ രാത്രിയിലെ കഥയുമായി പ്രേമം ടീം 

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂര്‍ നീളുന്ന സംഭവങ്ങളാണ് പ്രധാന പ്രമേയം. ഹോസ്റ്റല്‍ ജീവിതവും ഉഴപ്പന്‍ ഫ്രണ്ട്‌സും ഒക്കെയായി തരികിടയും തമാശകളും നിറച്ചായിരുന്നു ട്രെയിലറുകള്‍ ഒരുക്കിയിരുന്നത്. 'ഇതിഹാസ' സിനിമയുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in