ബിഗില്‍ വെല്ലുവിളിയായില്ല, കാര്‍ത്തിയുടെ കൈദിക്ക് കേരളത്തിലും അതിവേഗ നേട്ടം, അമ്പത് കോടി ക്ലബ്ബില്‍

ബിഗില്‍ വെല്ലുവിളിയായില്ല, കാര്‍ത്തിയുടെ കൈദിക്ക് കേരളത്തിലും അതിവേഗ നേട്ടം, അമ്പത് കോടി ക്ലബ്ബില്‍

കൈദി എന്ന ത്രില്ലറിലൂടെ കരിയറില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തമിഴ് താരം കാര്‍ത്തി. എട്ട് ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ അമ്പത് കോടി പിന്നിട്ടിരിക്കുകയാണ് കൈദി. കരിയറില്‍ തുടര്‍ച്ചയായ തിരിച്ചടി നേരിടുകയായിരുന്നു കാര്‍ത്തി. ദീപാവലി റിലീസുകളില്‍ വിജയ് ചിത്രം ബിഗില്‍ ആയിരുന്നു കൈദിക്ക് മുന്നിലെ പ്രധാന എതിരാളി. ദളപതി വിജയ് ചിത്രത്തിനൊപ്പം ദീപാവലി റിലീസായി എത്തിയത് കൈദിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ തള്ളുന്നതാണ് സിനിമയുടെ നേട്ടം.

ബിഗില്‍ വെല്ലുവിളിയായില്ല, കാര്‍ത്തിയുടെ കൈദിക്ക് കേരളത്തിലും അതിവേഗ നേട്ടം, അമ്പത് കോടി ക്ലബ്ബില്‍
ബോക്‌സ് ഓഫീസില്‍ വിസിലടിച്ച് വിജയ്യുടെ ‘ബിഗില്‍’ ; രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍

കൈദിയുടെ പേരില്‍ ലഭിച്ച സ്‌നേഹത്തിനും അഭിനന്ദനത്തിനും നന്ദി പറഞ്ഞാല്‍ തീരില്ലെന്ന് കാര്‍ത്തി പ്രതികരിച്ചു. കൈദി രണ്ടാം ഭാഗമുണ്ടാകുമെന്നും ദില്ലി എന്ന തന്റെ കഥാപാത്രം തിരികെ വരുമെന്നും കാര്‍ത്തി സൂചന നല്‍കുന്നു. നേരത്തെ സംവിധായകന്‍ ലോഗേഷ് കനകരാജ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

ബിഗില്‍ വെല്ലുവിളിയായില്ല, കാര്‍ത്തിയുടെ കൈദിക്ക് കേരളത്തിലും അതിവേഗ നേട്ടം, അമ്പത് കോടി ക്ലബ്ബില്‍
‘തിലകന്‍ ചേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു’, തിലകന്റെ മരണത്തില്‍ ചിലര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ടെന്ന് വിനയന്‍

3000 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത വിജയ് ചിത്രം ബിഗില്‍ 5 ദിവസം കൊണ്ട് 200 കോടി പിന്നിട്ടിരുന്നു. മെര്‍സല്‍,തെരി എന്നീ സിനിമകള്‍ക്ക് ശേഷം ആറ്റ്‌ലിക്കൊപ്പം വിജയ് കൈകോര്‍ത്ത ചിത്രവുമാണ് ബിഗില്‍. 180 കോടി ബജറ്റിലാണ് ബിഗില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബിഗിലിന് ശേഷം വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത് കൈദി സംവിധായകന്‍ ലോഗേഷ് കനകരാജിന്റെ സിനിമയിലാണ്. വിജയ് സേതുപതിയാണ് ഈ സിനിമയില്‍ പ്രതിനായകന്റെ റോളില്‍.

വിജയ് ചിത്രം ബിഗിലിനെക്കാള്‍ നിരൂപക പ്രശംസയും അഭിനന്ദനവും ലഭിച്ചത് കൈദിക്കാണ്. കൈദിയിലെ കാര്‍ത്തിയുടെ ദില്ലി എന്ന കഥാപാത്രമായുള്ള പ്രകടനവും കൈയടി നേടി.

Related Stories

No stories found.
logo
The Cue
www.thecue.in