ആറ്‌ വര്‍ഷത്തിന് ശേഷം മെഗാ മാസ് ചിത്രവുമായി ഷാജി കൈലാസ് ; പ്രിഥ്വിരാജ്  നായകന്‍ ?

ആറ്‌ വര്‍ഷത്തിന് ശേഷം മെഗാ മാസ് ചിത്രവുമായി ഷാജി കൈലാസ് ; പ്രിഥ്വിരാജ് നായകന്‍ ?

മാസ് ത്രില്ലറുകളുടെ സംവിധായകന്‍ ഷാജി കൈലാസ് ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചിത്രമൊരുക്കുന്നു. പ്രിഥ്വിരാജ് ആണ് നായകനെന്നാണ് സൂചന. പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് പുതുമുഖ സംവിധായകനാണ് തിരക്കഥയൊരുക്കുന്നതെന്നും അറിയുന്നു. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്ന കുറിപ്പോടെ കുരിശ് തൂങ്ങുന്ന കയ്യില്‍ എരിയുന്ന ചുരുട്ടിന്റെ ചിത്രം സഹിതം പൃഥിരാജ് തന്റെ ഫെയ്‌സ്ബുക്കില്‍ അറിയിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ആറ്‌ വര്‍ഷത്തിന് ശേഷം മെഗാ മാസ് ചിത്രവുമായി ഷാജി കൈലാസ് ; പ്രിഥ്വിരാജ്  നായകന്‍ ?
പെരിയാറിനെ പിന്തുടരുന്ന അസുരന്‍ 

ഒക്ടോബര്‍ 16 ബുധനാഴ്ച രാവിലെ 10 മണിയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. പൂര്‍ണമായും സസ്‌പെന്‍സ് ത്രില്ലറാണ് തോന്നിപ്പിക്കുന്നതാണ് പുറത്തുവന്ന സൂചനാ പോസ്റ്റര്‍. 2012 ല്‍ ഒരുക്കിയ സിംഹാസനം എന്ന ചിത്രമാണ് ഷാജി പ്രിഥ്വി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം. 2013 ല്‍ സംവിധാനം ചെയ്ത ജിഞ്ചറാണ് ഷാജി കൈലാസ് മലയാളത്തില്‍ ചെയ്ത അവസാന ചിത്രം. അതിനിടെ രണ്ട് ചിത്രങ്ങള്‍ തമിഴില്‍ ഒരുക്കി. എന്‍ വഴി തനി വഴി, വേഗൈ എക്‌സ്പ്രസ് എന്നിവയായിരുന്നു തമിഴിലൊരുക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in