മരക്കാര്‍ ക്രിസ്മസിനെത്തില്ല, 2020 മാര്‍ച്ച് 19ന് ഗ്ലോബല്‍ റിലീസ്

മരക്കാര്‍ ക്രിസ്മസിനെത്തില്ല, 2020 മാര്‍ച്ച് 19ന് ഗ്ലോബല്‍ റിലീസ്

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം ക്രിസ്മസിന് തിയറ്ററുകളിലെത്തില്ല. നേരത്തെ ക്രിസ്മസ് റിലീസായി സിനിമ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും വിഎഫ്എക്‌സ് ഫൈനല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2020 മാര്‍ച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമേ ഹിന്ദി,തമിഴ്, തെലുങ്ക്, പതിപ്പുകള്‍ ഒരേ സമയം റിലീസ് ചെയ്യാനാണ് ആലോചന. ഇതിന് പിന്നാലെ ചൈനീസ് ഭാഷയിലും ചിത്രം റിലീസ് ചെയ്യും

കേരളത്തിന് പുറത്തും ജിസിസി-യൂറോപ്പ് കേന്ദ്രങ്ങളിലുമെല്ലാം ഒരേ ദിനത്തില്‍ സിനിമ റിലീസ് ചെയ്യാനാണ് ആലോചന എന്നറിയുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സിനിമയുടെ ഗള്‍ഫ് വിതരണാവകാശം വിറ്റുപോയത്. 2019 മാര്‍ച്ച് 28ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി രൂപയാണ് ഗ്ലോബല്‍ കളക്ഷന്‍ നേടിയതെങ്കില്‍ 500 കോടി രൂപയുടെ ബിസിനസ് ആണ് മരക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ 100 കോടി മുതല്‍ മുടക്കിലാണ് ആശിര്‍വാദ് സിനിമാസിനൊപ്പം മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മാണം. വിഎഫ്എക്‌സിന് പ്രാധാന്യം നല്‍കിയിരിക്കുന്ന സിനിമ പ്രധാനമായും ചിത്രീകരിച്ചത് സാബു സിറില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റുകളിലാണ്. തിരു ഛായാഗ്രഹണവും റോണി റാഫേല്‍ സംഗീത സംവിധാനവും രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 2020 മാര്‍ച്ച് റിലീസാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

മരക്കാര്‍ ക്രിസ്മസിനെത്തില്ല, 2020 മാര്‍ച്ച് 19ന് ഗ്ലോബല്‍ റിലീസ്
മരക്കാര്‍ ലുക്കിലുള്ള മോഹന്‍ലാലിനെതിരെ ബോഡി ഷേമിംഗ്, റിലീസിന് മുമ്പേയുള്ള പരിഹാസത്തില്‍ വിമര്‍ശനം 

നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

ചൈനീസ് പേരിലാണ് മരക്കാര്‍-അറബിക്കടലിന്റെ സിഹം ചൈനാ ബോക്‌സ് ഓഫീസില്‍ റിലീസ് ചെയ്യുന്നത്. ചൈനയില്‍ എഴുപതിനായിരത്തിന് മുകളിലുള്ള സ്‌ക്രീനുകളിലെ പ്രദര്‍ശന സാധ്യത പരിഗണിച്ച് കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ ചൈനീസ് നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ച് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് മലയാളത്തില്‍ നിന്ന് മരക്കാറും ബറോസും ചൈനീസ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു

മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍, വീഡിയോ കാണാം

ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ മരക്കാര്‍ നിര്‍മ്മിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐ വി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയാണ്. കൂറ്റന്‍ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

മരക്കാര്‍ ക്രിസ്മസിനെത്തില്ല, 2020 മാര്‍ച്ച് 19ന് ഗ്ലോബല്‍ റിലീസ്
500 കോടി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് മരക്കാര്‍,ബറോസ്, ആമിറിന് പിന്നാലെ ചൈനീസ് ബോക്‌സ് ഓഫീലേക്ക് മോഹന്‍ലാല്‍ 

മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനേതാക്കളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in