Audience Review: ഓണം റിലീസുകള്‍ എങ്ങനെ? പ്രേക്ഷകര്‍ പറയുന്നത്

Audience Review: ഓണം റിലീസുകള്‍ എങ്ങനെ? പ്രേക്ഷകര്‍ പറയുന്നത്

പ്രളയം തളര്‍ത്തിയ ബോക്‌സ് ഓഫീസിനെ തിരിച്ചുപിടിച്ചത് ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ അമ്പത് കോടി ക്ലബ്ബിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഓണച്ചിത്രങ്ങളായി എത്തിയ ലവ് ആക്ഷന്‍ ഡ്രാമ, ഫൈനല്‍സ്, ബ്രദേഴ്‌സ് ഡേ, ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന എന്നീ സിനിമകള്‍ അടുത്തടുത്ത ദിവസങ്ങളിലായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ആസ്വാദനാനുഭവം ഇങ്ങനെയാണ്.

ഫാമിലി ത്രില്ലര്‍ ബ്രദേഴ്‌സ് ഡേ

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ബ്രദേഴ്‌സ് ഡേ നടന്‍ കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്. ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലാണ് സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണം. ഐശ്വര്യ ലക്ഷ്മി, മഡോണ, പ്രയാഗാ മാര്‍ട്ടിന്‍, മിയ, വിജയരാഘവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍ എന്നിവരാണ് താരങ്ങള്‍.

ഫൈനല്‍സ് സ്‌പോര്‍ട്‌സ് -ഫാമിലി ഡ്രാമ

നവാഗതനായ പി ആര്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഫൈനല്‍സ് സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കിയ ഫാമിലി എന്റര്‍ടെയിനറാണ്. മാനുവലും മകള്‍ ആലീസുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സിനിമയില്‍ രജിഷാ വിജയനും സുരാജ് വെഞ്ഞാറമ്മൂടുമാണ് ഈ കഥാപാത്രങ്ങള്‍. മറ്റൊരു പ്രധാന കഥാപാത്രമായി നിരഞ്ജ്.

മോഹന്‍ലാലിന്റെ ഇട്ടിമാണി

നവാഗതരായ ജിബി-ജോജു എന്നിവര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' നിര്‍മിക്കുന്നത് ആശിര്‍വാസ് സിനിമാസാണ്. മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'.

ലവ് ആക്ഷന്‍ ഡ്രാമ എന്റര്‍ടെയിനര്‍

നിവിന്‍,നയന്‍താര എന്നിവര്‍ ജോഡികളാകുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍,നയന്‍താര എന്നിവര്‍ ജോഡികളാകുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ളതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in