‘എന്നെ നോക്കി പായും തോട്ട’ റിലീസ്  മാറ്റി; ധനുഷ്-ഗൗതം മേനോന്‍ ചിത്രം കുരുക്കില്‍

‘എന്നെ നോക്കി പായും തോട്ട’ റിലീസ് മാറ്റി; ധനുഷ്-ഗൗതം മേനോന്‍ ചിത്രം കുരുക്കില്‍

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘എന്നെ നോക്കി പായും തോട്ട’യുടെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശനങ്ങളും കോടതി നടപടികളുമാണ് ചിത്രത്തിന് തടസമായതെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

എസ് എന്‍ രാജരാജന്റെ ‘’കെ പ്രൊഡക്ഷന്‍സും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ന്നെ നോക്കി പായും തോട്ട’യുടെ വിതരണാവകാശം നേടിയിരുന്നത്. കെ പ്രൊഡക്ഷന്‍സ് മുന്‍പ് ബാഹുബലിയുടെ തമിഴ് പതിപ്പിന്റെ അവകാശം വാങ്ങിയതിന്റെ കുടിശിക ഇനിയും നല്‍കാത്തതിനെ തുടര്‍ന്ന് ബാഹുബലിയുടെ നിര്‍മാതാക്കളായ അര്‍ക്ക മീഡിയ കോടതിയെ സമീപിച്ചതാണ് ധനുഷ് ചിത്രത്തിനെ കുരുക്കിലാക്കിയിരിക്കുന്നത്.

കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ചിതം നാളെ റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്ന് അര്‍ക്ക മീഡിയയുടെ അഭിഭാഷിക പൂജിത ‘ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

‘എന്നെ നോക്കി പായും തോട്ട’യ്ക്കായി ഇതിനകം തിയ്യേറ്ററുകളില്‍ ബുക്കിങ്ങ് തുടങ്ങിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ ആയില്ലെങ്കില്‍ പകരം സിദ്ധാര്‍ഥും ജിവി പ്രകാശും പ്രധാനവേഷങ്ങളിലെത്തുന്ന ‘സിവപ്പ് മഞ്ഞള്‍ പച്ചൈ’ എന്ന ചിത്രം റിലീസ് ചെയ്‌തേക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ചിത്രം ശനിയാഴ്ച റിലീസ് ചെയ്യാനാകുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നുണ്ട്.

‘എന്നെ നോക്കി പായും തോട്ട’ റിലീസ്  മാറ്റി; ധനുഷ്-ഗൗതം മേനോന്‍ ചിത്രം കുരുക്കില്‍
'സിനിമയ്ക്കകത്തെ കച്ചവടത്തിന്റെ ഇരകള്‍'; 'എന്നെ നോക്കി പായും തോട്ട' വൈകിയതിനെക്കുറിച്ച് ഗൗതം മേനോന്‍

കോടതി വിധി പ്രകാരം കെ പ്രൊഡക്ഷന്‍സ് 17.6 കോടി രൂപയാണ് അര്‍ക്ക മീഡിയക്ക് നല്‍കാനുള്ളത്. എസ്എന്‍ രാജരാജന്‍ നിര്‍മിച്ച വിജയ് സേതുപതി ചിത്രം സിന്ധുബാദും ഇതുപോലെ തന്നെ അവസാനനിമിഷ പ്രശനങ്ങളില്‍ കുരുങ്ങിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ചിത്രം പിന്നീട് റിലീസ് ചെയ്തത്.

ചിത്രം വൈകിയതിന് കാരണമായി സിനിമയ്ക്കുള്ളിലെ കച്ചവടത്തിന്റെ ഇരകളാണ് തങ്ങളെന്നും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും സംവിധായകന്‍ ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2016ലായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. മേഘാ ആകാശാണ് 'എന്നെ നോക്കി പായും തോട്ട'യില്‍ നായിക. ജോമോന്‍ ടി ജോണും മനോജ് പരമഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ധര്‍ബുക ശിവയാണ് സംഗീതം. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'ധ്രുവ നച്ചത്തിരം' എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in