പുതുമുഖ സംവിധായകരുടെ ഓണം; പിന്നില്‍ കട്ടയ്ക്ക് ചില മാസ് നിര്‍മാതാക്കളും

പുതുമുഖ സംവിധായകരുടെ ഓണം; പിന്നില്‍ കട്ടയ്ക്ക് ചില മാസ് നിര്‍മാതാക്കളും

ഈ വര്‍ഷത്തെ ഓണം റിലീസായെത്തുന്നത് നാല് മലയാള ചിത്രങ്ങളാണ്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്സ് ഡേ', ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ', പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന 'ഫൈനല്‍സ്', ജിബു-ജോജു എന്നിവര്‍ സംവിധാനം ചെയ്യുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ഓണം റിലീസുകള്‍. നാലും നവാഗതസംവിധായകരുടെ ചിത്രങ്ങള്‍. ഷാജോണും ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ പരിചിതരാണെങ്കിലും സംവിധായക വേഷമണിയുന്നത് ആദ്യമായിട്ടാണ്. സംവിധായകര്‍ നവാഗതരാണെങ്കിലും സിനിമയ്ക്ക് പിന്നിലെ നിര്‍മാതാക്കള്‍ അത്ര പുതുമുഖങ്ങളല്ല. ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങളുടെ നിര്‍മാതാക്കളെക്കുറിച്ച്.

ഫൈനല്‍സുമായി മണിയന്‍പിള്ള രാജു

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ് നിര്‍മിക്കുന്നത് മണിയന്‍പിള്ളരാജുവും പ്രജീവ് സത്യവര്‍ത്ഥനും ചേര്‍ന്നാണ്. നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായിട്ടുള്ള മണിയന്‍പിള്ള രാജുവിനെ നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ചോട്ടാ മുംബൈ, പാവാട തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച മണിയന്‍പിള്ള രാജു പുതിയ ചിത്രമായെത്തുന്നത് പ്രേക്ഷകരുടെ പ്രതീക്ഷയുണര്‍ത്തുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്‌ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ്.

ഇട്ടിമാണിയുമായി ആശിര്‍വാദ്

മലയാളത്തിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസാണ് നവാഗതരായ ജിബു-ജോജു എന്നിവര്‍ സംവിധാനം ചെയ്യുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' നിര്‍മിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ആശിര്‍വാദ് ഇതുവരെ നിര്‍മിച്ച 26 ചിത്രങ്ങളില്‍ 25ലും നായകന്‍ മോഹന്‍ലാല്‍ തന്നെയാണ്. 2018ല്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദിയും നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസായിരുന്നു. ഒടിയന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന.

പുതുമുഖ സംവിധായകരുടെ ഓണം; പിന്നില്‍ കട്ടയ്ക്ക് ചില മാസ് നിര്‍മാതാക്കളും
റിലീസിന് മുമ്പ് മരക്കാര്‍ എത്രയാണ് ബിസിനസ് ചെയ്‌തെന്ന് അറിഞ്ഞാല്‍ ഞെട്ടുമെന്ന് പൃഥ്വിരാജ്

ബ്രദേഴ്‌സ് ഡേയുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

2011ല്‍ 'ട്രാഫിക്ക്', 'ചാപ്പാക്കുരിശ്' എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ട് തുടക്കം കുറിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. 'ഉസ്താദ് ഹോട്ടല്‍', 'ഹൗ ഓള്‍ഡ് ആര്‍ യു', 'മാരി, 'വിമാനം' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ട് മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായി മാറിയ ലിസ്റ്റിന്റെ മാജിക് ഫ്രേയിംസ ്‌നിര്‍മിക്കുന്ന ചിത്രമാണ് 'ബ്രദേഴ്സ് ഡേ'. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കലാഭവന്‍ ഷാജോണാണ്. വിമാനത്തിന് ശേഷം പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രദേഴ്സ് ഡേ.

പുതുമുഖ സംവിധായകരുടെ ഓണം; പിന്നില്‍ കട്ടയ്ക്ക് ചില മാസ് നിര്‍മാതാക്കളും
പൃഥ്വിയും നാല് നായികമാരും, ഷാജോണും ലിസ്റ്റിന്‍ സ്റ്റീഫനും; ബ്രദേഴ്‌സ് ഡേയ്ക്ക് ടിക്കറ്റെടുക്കാന്‍ കാരണങ്ങള്‍

ലവ് ആക്ഷന്‍ ഡ്രാമയുമായി അജു വര്‍ഗീസ്

പുതുമുഖ സംവിധായകരുടെ ഓണം; പിന്നില്‍ കട്ടയ്ക്ക് ചില മാസ് നിര്‍മാതാക്കളും
സൂപ്പര്‍സ്റ്റാര്‍ നയന്‍താര, നിവിന്‍-അജു കോംബോ, സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍; ദിനേശനെയും ശോഭയെയും കാണാന്‍ പോകാന്‍ കാരണങ്ങള്‍

2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു അജ വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഓര്‍ത്തുവെയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അജു ചെയ്തു. പുതുതലമുറ ചിത്രങ്ങളിലെ വെറുപ്പിക്കാത്ത കൊമേഡിയന്‍ എന്ന പേരും അജുവിന് തന്നെയാണ് സ്വന്തം. വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി ചിത്രങ്ങളിലെ അജുവിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഒരിഷ്ടം കൂടുതലുമുണ്ട്. കുഞ്ഞിരാമായണത്തിലെ ധ്യാന്‍-അജു കോമ്പിനേഷനും തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ രസിപ്പിച്ചു. ഇപ്പോഴിതാ നിവിന്‍-ധ്യാന്‍-വിനീത് തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവായി അജു തന്നെയെത്തുന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. അജുവും വിശാഖ് സുബ്രമണ്യനും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മിക്കുന്നത്.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Related Stories

No stories found.
logo
The Cue
www.thecue.in