ഉണ്ടകളില്ലാതെ കുടുങ്ങിയ പൊലീസുകാര്‍, ഭയമാണ് വില്ലന്‍; സിനിമയുണ്ടായത് ആ വാര്‍ത്തയില്‍ നിന്ന് 

ഉണ്ടകളില്ലാതെ കുടുങ്ങിയ പൊലീസുകാര്‍, ഭയമാണ് വില്ലന്‍; സിനിമയുണ്ടായത് ആ വാര്‍ത്തയില്‍ നിന്ന് 

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കിയ 'ഉണ്ട'യ്ക്ക് പ്രേരണയായ സംഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് ഹര്‍ഷാദ്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കെ ഫെയ്‌സ്ബുക്കിലൂടെയാണ് എഴുത്തുകാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.'ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍' എന്ന തലക്കെട്ടില്‍ 2014 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയാണ് ഉണ്ടയ്ക്ക് ആധാരമായതെന്ന് ഹര്‍ഷാദ് പറയുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തില്‍ നിന്ന് പോയ പൊലീസ് സംഘമാണ് ദുരിതത്തിലായത്.

ഉണ്ടകളില്ലാതെ കുടുങ്ങിയ പൊലീസുകാര്‍, ഭയമാണ് വില്ലന്‍; സിനിമയുണ്ടായത് ആ വാര്‍ത്തയില്‍ നിന്ന് 
VIRUS REVIEW: കയ്യടിക്കേണ്ട ക്രാഫ്റ്റ്, കൈവിടാതിരിക്കേണ്ട മാനവികത 

യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ അന്ന് സംവിധായകനുമായുണ്ടായ സംഭാഷണമാണ് പ്രൊജക്ടില്‍ നിര്‍ണ്ണായകമായതെന്ന് ഹര്‍ഷാദ് വിശദീകരിക്കുന്നു. ഈ സിനിമയില്‍ വില്ലനാരാണെന്ന് സംവിധായകന്‍ ഖാലിദ് റഹ്മാനോട് ഞാന്‍ ചോദിച്ചു. ഭയമാണ് ഇതിലെ വില്ലന്‍ എന്നായിരുന്നു മറുപടി. രാജ്യത്ത് ഏറ്റവുമേറെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 725 അംഗ കേരള പൊലീസ് സംഘമാണ് ദുരിതത്തിലായത്. കൊണ്ടുപോയ തോക്കില്‍ ആവശ്യത്തിന് തിരകളില്ലാത്തതിനാല്‍ പുറത്തിറങ്ങരുതെന്ന് സംസ്ഥാന ഭരണകൂടം ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉണ്ടകളില്ലാതെ കുടുങ്ങിയ പൊലീസുകാര്‍, ഭയമാണ് വില്ലന്‍; സിനിമയുണ്ടായത് ആ വാര്‍ത്തയില്‍ നിന്ന് 
പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്

ഒരു തോക്കില്‍ കുറഞ്ഞത് 100 തിരകളെങ്കിലും ഇല്ലാതെ പുറത്തിറങ്ങുന്നത് ജീവന് ഭീഷണിയാണെന്നായിരുന്നു സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ മുന്നറിയിപ്പ്. ഉണ്ടയെത്ര കിട്ടിയാലും പ്രശ്‌നപരിഹാരമുണ്ടാകാത്ത സ്ഥിതിയുമുണ്ടായി. പരിശീലന കാലയളവില്‍ മാത്രമേ പലര്‍ക്കും വെടിയുതിര്‍ത്ത പരിചയമുണ്ടായിരുന്നുള്ളൂ. കൂടാതെ ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുമായിരുന്നു. പിന്നീട് കേരളത്തില്‍ നിന്ന് ഉണ്ടകള്‍ സമാഹരിച്ച് മറ്റൊരു സംഘം ചത്തീസ്ഗഡിലേക്ക് തിരിക്കുകയാണുണ്ടായത്.

ഉണ്ടകളില്ലാതെ കുടുങ്ങിയ പൊലീസുകാര്‍, ഭയമാണ് വില്ലന്‍; സിനിമയുണ്ടായത് ആ വാര്‍ത്തയില്‍ നിന്ന് 
തടിയും മുടിയും നേരംപോക്കിനുള്ള തമാശയല്ല 

ഹര്‍ഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇതാണാ പത്രവാര്‍ത്ത. 'ചത്തിസ്ഗഡില്‍ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തില്‍. ' 2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്‌സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാന്‍ അന്നേ യാത്ര തുടങ്ങിയത്. അതിനിടയില്‍ അവന്‍ 'അനുരാഗ കരിക്കിന്‍വെള്ളം' ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്‌സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ ഈ യാത്രയില്‍ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ ഇയ്യൊരു പ്രൊജക്ടില്‍ എന്നെ ആകര്‍ഷിച്ചത് ഞങ്ങള്‍ തമ്മില്‍ അന്ന് നടന്ന ഒരു സംഭാഷണമാണ്.
അപ്പോള്‍ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..?
ഭയം. പേടി... പേടിയാണ് ഇതിലെ വില്ലന്‍!!

ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മില്‍ തമ്മിലുള്ളത്‌, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്‌റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യര്‍ക്ക് സ്‌റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ. :) പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകള്‍. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകള്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി!!.

പിന്നീട് 2018 ല്‍ #മമ്മൂക്ക ഈ യാത്രയില്‍ ജോയിന്‍ ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൃഷ്ണന്‍ സേതുകുമാര്‍ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷന്‍, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെമ്പേഴ്‌സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങള്‍ വന്നു. കേരളത്തിലും കര്‍ണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങള്‍. ഒടുവില്‍ ഇന്ന് ആ സിനിമ #ഉണ്ട എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക .
സ്‌നേഹം. <3

Related Stories

No stories found.
logo
The Cue
www.thecue.in