ഇനി സിനിമയോ വെബ് സീരീസോ?


ഇനി സിനിമയോ വെബ് സീരീസോ?
സിനിമാനന്തര രൂപങ്ങളും നവസംവേദനക്ഷമതയും

കോവിഡ്-19 മഹാമാരിയുടെ കാലത്ത് ലോകമെമ്പാടും തിയേറ്ററുകൾ അടച്ചിട്ടെങ്കിലും സിനിമയുടെ ഉപഭോഗത്തിന് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല. വീടുകളിലിരുന്ന് പഴയതും പുതിയതുമായ സിനിമകൾ കണ്ടുകൊണ്ടിരിക്കുകയാണ് ലോകത്തിലെ നല്ലൊരുശതമാനം സിനിമാപ്രേമികളും. സിനിമ ഇത്തരം കാലികപ്രതിസന്ധികളെ നേരിടുന്നത് സാങ്കേതികതയുടെ ചുവടുപിടിച്ചാണ്. എന്നാൽ ഇതിനെയല്ലാം സംശയത്തോടെ നിരീക്ഷിക്കുന്ന കൂട്ടരും നമുക്കിടയിൽത്തന്നെയുണ്ട്. ദൃശ്യസംസ്കാരത്തിലെ സംജ്ഞകളെ സംബന്ധിച്ച് ഇവർ ഉയര്‍ത്തുന്ന ചരിത്രപരമായ തര്‍ക്കങ്ങളുടെ വംശാവലി അന്വേഷിക്കുകയാണ് ഈ ലേഖനത്തിലൂടെ സിനിമാ ഗവേഷകനായ അശ്വിൻ പ്രശാന്ത്.

ഗുട്ടൻബർഗ് അച്ചടിയന്ത്രത്തിനു ശേഷം സാമൂഹിക-സാംസ്കാരിക വിനിമയത്തെ സ്വാധീനിച്ച ഏറ്റവും വലിയ സാങ്കേതിക നിർമ്മിതികളിൽ ഒന്നാണ് സിനിമ. നമ്മുടെ കാഴ്ച്ചയുടെ മാനങ്ങളെ തന്നെ അത് സ്വാധീനിച്ചു. ഒരു കലാരൂപം എന്ന നിലയിൽ അതിവിദൂരമായ ചരിത്രമൊന്നും അവകാശപ്പെടാനില്ലെങ്കിലും, ലോകത്തിൽ കാതലായ സാമൂഹിക-രാഷ്ട്രീയ-മാനസിക-താത്ത്വിക ഇടപെടലുകൾ നടത്താൻ സിനിമയ്ക്ക് സാധിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയുടെ പരിണാമ ദിശയിൽപോലും പലരും അതിന്റെൽ മരണം പ്രഖ്യാപിച്ചിട്ടുണ്ട്; പ്രതീകാത്മകമായും ഭൗതികമായും.

1963-ൽ ഫ്രഞ്ച് സംവിധായകനായ ഴാങ്ങ്-ലൂക്ക് ഗൊദാർദ് സിനിമയുടെ ഹോളിവുഡ് വത്കരണത്തെ വിമർശിച്ചുകൊണ്ട് കണ്ടെംപ്‌റ്റ് (Contempt) എന്ന സിനിമയുണ്ടാക്കി. ഹോമറിന്റെ ഒഡീസി ആസ്പദമാക്കി സിനിമയെടുക്കുന്നതിൽ ജർമ്മൻ സംവിധായകനായ ഫ്രിറ്റ്സ് ലാങ്ങിന് (അദ്ദേഹം തന്നെ അഭിനയിച്ചത്) അമേരിക്കൻ നിർമ്മാതാവിന്റെെ ഇടപെടൽമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഈ സിനിമയുടെ പ്രമേയം. വൈകാതെ സാംസ്കാരിക കഴുകൻമാരായ സ്റ്റുഡിയോകൾ കമ്പോളത്തിലെ കുത്തകകളായി മാറുകയും സിനിമയെ സജാതീയമാക്കിത്തീർക്കുകയും ചെയ്തെന്നാരോപിച്ച് 1967-ൽ ഗൊദാർദ് വീക്കെൻഡിലൂടെ സിനിമയുടെ ‘മരണം’ പ്രഖ്യാപിച്ചു. എന്നാല്‍ സിനിഫൈലുകളുടെ മരണം ചൂണ്ടിക്കാട്ടിയാണ് 1996-ൽ സൂസൻ സൊണ്ടാഗ് തന്റെ1 “സിനിമയുടെ അപചയം” (''The Decay of Cinema”) എന്ന ലേഖനത്തിലൂടെ സിനിമ ‘മരിച്ചെന്ന്’ പ്രഖ്യാപിച്ചത്. ടെലിവിഷൻ സിനിമയുടെമേൽ ആധിപത്യം സ്ഥാപിച്ചെന്നും കാണികളുടെ സിനിമാ അനുഭവത്തെയും അതിന്റെ ഭാവുകത്വപരിസരത്തെതന്നെയും ഹനിച്ചു എന്നുമായിരുന്നു അവരുടെ വാദങ്ങൾ. തിയേറ്ററിലേക്ക് പോകുന്ന സിനിമാപ്രേമികളെ/ഭ്രാന്തന്മാരെയാണ് അവർ സിനിഫൈലുകളായി കണക്കാക്കിയത്. സൊണ്ടാഗിന് സിനിമയെന്നാൽ തിയേറ്റർ അനുഭവമാണ്; ടെലിവിഷനും ഹോം തിയേറ്ററുകളുമാകട്ടെ അതിനെ നാശത്തിലേക്ക് നയിക്കുന്ന ഉത്പ്രേരകങ്ങളും.

യഥാർത്ഥത്തിൽ സിനിമ ‘മരിച്ചിട്ടുണ്ടോ’? അതോ തിരിച്ചറിയപ്പെടാനാവാത്ത മറ്റു രൂപങ്ങളിലേക്ക് പരകായപ്രവേശം ചെയ്തതാണോ?

അടുത്തകാലത്തായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹുലു തുടങ്ങിയ ഓൺലൈൻ സ്ട്രീമിംങ്ങ് സർവീസുകളുടെ കടന്നുവരവോടുകൂടി സംവിധായകരും, നിരൂപകരും, സിനിമാപണ്ഡിതരുമെല്ലാം സിനിമയുടെ മരണം വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നു. സ്മാർട്ട്ഫോണിലും, കമ്പ്യൂട്ടറിലും, ടാബ്‌ലറ്റിലും എന്തിനേറെ സ്മാര്ട്ട് വാച്ചുകളിൽപോലും സിനിമകളും ടിവി സീരീസുകളും കാണാം എന്നതാണ് തിയേറ്റർ അനുഭവത്തിന്റെെ അന്ത്യമായി അവർ കണക്കാക്കുന്നത്. യഥാർത്ഥത്തിൽ സിനിമ ‘മരിച്ചിട്ടുണ്ടോ’? അതോ തിരിച്ചറിയപ്പെടാനാവാത്ത മറ്റു രൂപങ്ങളിലേക്ക് പരകായപ്രവേശം ചെയ്തതാണോ? ഒരുപക്ഷെ ക്വാണ്ടം മെക്കാനിക്സിലെ ശ്രോഡിഞ്ച്യറുടെ പൂച്ച പരീക്ഷണത്തെപ്പോലെയാണിത്; പൂച്ച ഒരേസമയം ജീവിച്ചിരിക്കുന്നതും മരിച്ചതുമാണ്. സാമ്പ്രദായിക കാഴ്ചപ്പാടിൽ സിനിമ മരിച്ചതുതന്നെയാണ്, എന്നാൽ പുതിയ രൂപങ്ങളിൽ ജീവസുറ്റതും. ഇപ്പോഴാകട്ടെ അപ്രതീക്ഷിതമായ മഹാമാരിയെ തുടർന്ന് സിനിമാശാലകൾ അടഞ്ഞുകിടക്കുമ്പോൾ ഒരാൾ എങ്ങനെയാണ് സിനിമ കാണുക? അതിലും പ്രധാനമായി, ഇത്തരം സന്ദര്ഭ ങ്ങളിൽ ഒരാൾ എങ്ങനെയാണ് സിനിമ, ടിവി സീരീസ്, വെബ് സീരീസ്, സിനിഫൈൽ തുടങ്ങിയ സംജ്ഞകളെ നിർവചിക്കുക?

സിനിമ പലതവണ മരിച്ചിട്ടുണ്ട്, അതുപോലെ ഉയിർത്തെഴുന്നേറ്റിട്ടുമുണ്ട്. നിശബ്ദ സിനിമയിൽനിന്നും ശബ്ദ സിനിമയിലേക്കും, ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ നിന്ന് കളർ സിനിമയിലേക്കും, ഹ്രസ്വ ചിത്രങ്ങളിൽ നിന്ന് ഫീച്ചർ ഫിലിമുകളിലേക്കും, നരേറ്റീവ് സിനിമകളിൽനിന്ന് ഡോക്യുമെൻററി സിനിമകളിലേക്കുമുള്ള വളർച്ച സിനിമയുടെ ജനന-മരണ-പുനർജന്മങ്ങളെ കുറിക്കുന്നതാണ്. എന്നാൽ ടെലിവിഷൻ കാലക്രമേണ സിനിമയ്ക്ക് വെല്ലുവിളിയാവുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ടെലിവിഷന് സമൂഹത്തിലും സംസ്കാരത്തിലുമുള്ള സ്വാധീനത്തെക്കുറിച്ച് ആശങ്കാകുലരായ നിരൂപക- സൈദ്ധാന്തിക വൃന്തം ടെലിവിഷനെ സിനിമയിൽ നിന്ന് വേർതിരിച്ചു. എന്നിരുന്നാലും, ശ്രദ്ധേയമായ പല സിനിമകളും ടെലിവിഷനിലൂടെയാണ് റിലീസ് ചെയ്തത്. റെയ്‌നർ വെർണർ ഫാസ്ബിൻഡറിന്റെ ബെർലിൻ അലക്സാണ്ടർപ്ലാറ്റ്സ് (Berlin Alexanderplatz), ഇങ്മർ ബർഗ്‌മന്റെന ഫാനി ആൻഡ് അലക്സാണ്ടർ (Fanny and Alexander), ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കിയുടെ ഡെക്കലോഗ് (Decalogue), സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ ഡ്യുയൽ (Duel), എന്നിങ്ങനെ പലതും. ജനപ്രിയ സിനിമകള്ക്കൊ പ്പം ബുദ്ധിജീവിസമൂഹത്തെ ലക്ഷ്യമാക്കി നിര്മ്മി ച്ച ദി ട്വിലൈറ്റ് സോൺ (The Twilight Zone) പോലുള്ള സീരീസുകൾ ടെലിവിഷനെ സര്വ്വജനപ്രിയമാക്കി.

ഒരുകാലത്ത് തരംതാണ സോപ്പ് ഓപെറകൾ നിറഞ്ഞുനിന്ന ടെലിവിഷന് ‘ഇഡിയറ്റ് ബോക്സ്’ എന്ന ദുഷ്പേര് ചാർത്തപ്പെട്ടെങ്കിലും, മികച്ച സംവിധായകരുടെ സിനിമകൾ സംപ്രേഷണം ചെയ്യുന്നതിലൂടെ ഇതിൽ കാതലായ മാറ്റം സാധ്യമായി. ഈ മേഖലയിലെ സമൂലമായ മാറ്റത്തിന് കാരണമായത് ഡേവിഡ് ലിഞ്ച് എന്ന സംവിധായകനും മാർക്ക് ഫ്രോസ്റ്റ് എന്ന തിരക്കഥാകൃത്തും ചേർന്ന് ആധുനിക രീതിയിൽ നിര്മ്മി ച്ച ട്വിന്‍ പീക്സ് (Twin Peaks) എന്ന ടിവി സീരീസാണ്. ട്വിന്‍ പീക്സ് എന്ന സാങ്കൽപിക നഗരത്തിലെ സോഫിയ എന്ന കൗമാരക്കാരിയുടെ മരണത്തിനു പുറകിലുള്ള നിഗൂഢത കണ്ടെത്താൻ എഫ്.ബി.ഐ. സ്പെഷ്യൽ ഏജന്റ് ഡെയിൽ കൂപ്പറും സംഘവും നടത്തുന്ന സാഹസികമായ അന്വേഷണമാണ് ഈ സീരീസിന്റെ ഇതിവൃത്തം. സോപ്പ് ഓപെറകളുടെ സൗന്ദര്യാത്മകത, ആസ്വാദനം, ഗുണനിലവാരം എന്നിവയെ പോളിച്ചെഴുതാൻ ഈ സീരീസിന് സാധിച്ചു. കൂടാതെ, ട്വിന്‍ പീക്സിൽ നിലനിന്നിരുന്ന സിനിമാറ്റിക്ക് പരിസരം പിന്നീടുവന്ന സോപ്പ് ഓപെറകളെ പുനർനിർവ്വചിക്കുകയും സംവിധായകരെയും എഴുത്തുകാരെയും ടെലിവിഷന്റെപ സാങ്കേതികവ്യവഹാരത്തിലേക്ക് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ലിഞ്ചിന്റെ പാത പിന്തുടർന്ന് ഡാനിഷ് സംവിധായകനായ ലാർസ് വോൺ ട്രയർ ദി കിംഗ്ഡം (The Kingdom) പുറത്തിറക്കി. അതിനുശേഷം ദി സോപ്രാനോസ് (The Sopranos), ദി വയർ (The Wire), ബ്രേക്കിങ് ബാഡ് (Breaking Bad), ലോസ്റ്റ് (Lost), മാഡ് മെൻ (Mad Men), ബെറ്റർ കോൾ സോൾ (Better Call Saul), ബാൻഡ് ഓഫ് ബ്രദേഴ്സ് (Band of Brothers),ചെർണോബിൽ (Chernobyl), ബോർഡ്വാക്ക് എംപയർ (Boardwalk Empire), ഗെയിം ഓഫ് ത്രോൺസ് (Game of Thrones), ഹൗസ് ഓഫ് കാർഡ്സ് (House of Cards), സ്ട്രേഞ്ചർ തിങ്‌സ് (Stranger Things), ഡാർക്ക് (Dark), മണി ഹെയ്സ്റ്റ് (Money Heist), പീക്കി ബ്ലൈൻഡേഴ്‌സ് (Peaky Blinders), ഷെർലോക്‌ (Sherlock), റിക്ക് ആൻഡ് മോർട്ടി (Rick and Morty), വെസ്റ്റ്വേൾഡ് (Westworld), ബോജാക്ക് ഹോർസ്മാൻ (BoJack Horseman), നാർക്കോസ് (Narcos), ബ്ലാക്ക്‌ മിറർ (Black Mirror) തുടങ്ങി അസംഖ്യം ടിവി സീരീസുകൾ വളർന്നുവന്നു. ഇവയിൽ ചില സീരീസുകൾ വെബ്‌ സീരീസ് എന്ന രീതിയിൽ സ്ട്രീമിംഗ് സൈറ്റ് ആയ നെറ്റ്ഫ്ലിക്സ് പോലെയുള്ളവയിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇന്റര്‍നെറ്റിന്റെ ഉപോല്‍പ്പന്നമായ സ്ട്രീമിങ്ങ് സൈറ്റുകൾ പിന്നീട് സിനിമ ടെലിവിഷൻ രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചു. വെബ് സീരീസ് എന്ന പേര് പ്രചാരത്തിൽ വരുന്നതിനു മുൻപ് തന്നെ റാബിറ്റ്സ് (Rabbits), ഡംബ് ലാന്ഡ് (DumbLand) തുടങ്ങിയ സീരീസുകളിലൂടെ ഡേവിഡ് ലിഞ്ച് ഈ മേഖലയിൽ വഴിതെളിച്ചിരുന്നു.

സാങ്കേതികവിദ്യയിലെ മൗലികമായ മാറ്റങ്ങൾ വിമർശകരെ സിനിമ, ടിവി സീരീസ് എന്നിവ സംബന്ധിച്ച വ്യത്യാസങ്ങളെക്കുറിച്ചുള്ള തര്ക്ക ങ്ങളിലേക്ക് കൊണ്ടെത്തിച്ചു. റിലീസ് ചെയ്യുന്ന പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ വെബ്‌ സീരീസും ടിവി സീരീസും തമ്മിൽ വളരെ ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ, പക്ഷേ ടിവി/വെബ്‌ സീരീസും സിനിമയും തമ്മിലുള്ള വ്യത്യാസം തികച്ചും വലിയതാണ്. അസംഖ്യം കാണികളുടെ തിയേറ്റർ അനുഭവത്തോട്‌ ചേർത്തുവച്ചാണ് സിനിമ നിര്‍വചിക്കപ്പെട്ടിട്ടുള്ളത്‌. എന്നാൽ ടിവി സീരിയലുകളാകട്ടെ സ്വകാര്യവും ഗാര്ഹികകവുമായ ഇടങ്ങളെ അടയാളപ്പെടുത്തുന്നതും. പക്ഷെ രണ്ടിന്റേയും നിര്മ്മാ ണരീതിയോ സാങ്കേതിക ഉപകരണങ്ങളോ തമ്മിൽ മാറ്റമില്ല. അങ്ങനെയെങ്കിൽ റിലീസ് ചെയ്യുന്ന വേദിയനുസരിച്ച് നമുക്ക് ഇവയെ നിര്‍വചിക്കാനാകുമോ? 2017- ൽ ട്വിന്‍ പീക്സിന്റെ മൂന്നാം സീസണിനുശേഷം ഫിലിം ജേണലുകളായ സൈറ്റ് ആൻഡ് സൗണ്ട് ഈ സീസണിനെ ഏറ്റവും നല്ല രണ്ടാമത്തെയും Cahiers du cinema ഒന്നാമത്തേയും ‘സിനിമ’യായാണ് വിലയിരുത്തിയത്. പതിനെട്ട് എപ്പിസോഡുകളുള്ള മൂന്നാം സീസൺ പതിനെട്ട് മണിക്കൂർ സിനിമയെന്നാണ് ഡേവിഡ് ലിഞ്ച് വിശേഷിപ്പിച്ചത്‌. ഇതുകൊണ്ടെല്ലാംതന്നെ സിനിമ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിൽ വന്ന മാറ്റം സിനിമ/ടെലിവിഷന്‍ പഠനമേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്.

സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹുലു തുടങ്ങിയവ സിനിമ, ടിവി സീരീസ് റിലീസ് വേദികളായി മാറി. ഈ സാങ്കേതികവിദ്യ സിനിമയുടെ അന്ത്യത്തിലേക്ക് നയിക്കുമെന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും സിനിമ ടെലിവിഷൻ/ ഇൻറർനെറ്റ് വേദികളിൽ അനല്‍പ്പമായ സ്വാധീനം ചെലുത്തുന്നുണ്ട്. പല സിനിമാ സംവിധായകരും ഈ പ്ലാറ്റ്ഫോമുകളിലൂടെ അവർ ആഗ്രഹിച്ചിരുന്ന സർഗ്ഗസ്വാതന്ത്ര്യവും രാഷ്ട്രീയ ഇടങ്ങളും കണ്ടെടുത്തു. മാർട്ടിൻ സ്കോസെസിയുടെ ദി ഐറിഷ്മാൻ (The Irishman), ബോംഗ് ജൂൺ-ഹോയുടെ ഒക്ജ (Okja), അലക്സ് ഗാർലൻഡിന്റെ ആനിഹിലേഷൻ (Annihilation), അൽഫോൻസോ ക്യുറോണിന്റെ റോമ (Roma) എന്നിവയെല്ലാം നെറ്റ്ഫ്ലിക്സ് പോലുള്ള സ്ക്രീനിംഗ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്ന ഇത്തരം ചിത്രങ്ങളാണ്. ഇതിനുപുറമെ, നരേറ്റീവ് സിനിമകളുടെ ആഖ്യാനകാലത്തെ വിശാലമായ ക്യാൻവാസിൽ പകർത്താൻ സഹായിക്കുന്ന ടിവി സീരിയലുകളിൽ മുതൽമുടക്കിയിരിക്കുകയാണ് ഇതിനോടകംതന്നെ പല സംവിധായകരും. കാരി ഫുകുനാഗയുടെ ട്രൂ ഡിറ്റക്ടീവ് (True Detective), അലക്സ് ഗാർലൻഡിന്റെ ഡേവ്‌സ് (Devs) പൗലോ സോറന്റിനോയുടെ ദ യംഗ് പോപ്പ് (The Young Pope), ദി ന്യൂ പോപ്പ് (The New Pope), നിക്കോളാസ് വിൻ‌ഡിംഗ് റെഫ്ൻനിന്റെ റ്റൂഓൾഡ് റ്റു ഡൈ യങ്ങ് (Too Old to Die Young), ഡേവിഡ് ഫിഞ്ചറിന്റെ മൈൻഡ്ഹണ്ടർ (Mindhunter), അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാനെ എന്നിവരുടെ സേക്രഡ് ഗെയിംസ് (Sacred Games), ദീപ മേഹ്ത്തയുടെ ലൈല (Leila) എന്നിവ ഉദാഹരണങ്ങളാണ്. സ്ട്രീമിങ് സർവീസുകളിലൂടെ പുറത്തിറക്കിയ സിനിമകളെ ചലച്ചിത്രമേഖലയിലെ പ്രധാന അംഗീകാരങ്ങളായ ഓസ്കാർ, ഗോൾഡൻ ഗ്ലോബ് എന്നിവയിലേക്ക് പരിഗണിക്കുന്നതിലും ഇത്തരം വേദികളിൽ പ്രദർശിപ്പിക്കുന്നതിലും എതിരഭിപ്രായം നിലനില്ക്കു്ന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരത്തിലുള്ള പല സിനിമകളും വലിയ ഫിലിം ഫെസ്റ്റ് വേദികളിൽ പ്രദർശിപ്പിക്കുകയും പല വിശിഷ്ട അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അതിനൊരു നല്ല ഉദാഹരണമാണ് അൽഫോൻസോ ക്വാറന്റെ് റോമ. ഓൺലൈൻ സ്ട്രീമിംങ്ങിനുമുൻപ് ലിഞ്ചിന്റെ ട്വിന്‍ പീക്സ് മൂന്നാം സീസൺ, നിക്കോളാസ് റെഫ്ൻനിന്റെ റ്റൂഓൾഡ് റ്റു ഡൈ യങ്ങ് എന്നീ സീരീസുകളുടെ ആദ്യ പ്രദര്ശനം കാൻ ഫിലിം ഫെസ്റ്റിവലിൽവച്ചാണ് നിർവഹിച്ചത്. അതുകൊണ്ടുതന്നെ സിനിമയെ വാഴ്ത്തുകയും ടിവി/വെബ്‌ സീരീസുകളെ ഇകഴ്ത്തുകയും ചെയ്യുന്നത് സാഹിത്യത്തിലെ ഹൈബ്രോ-ലോബ്രോ സംഘട്ടനങ്ങളുടെ മറ്റൊരു രൂപമാണ്. സിനിമ അക്കാദമികളുടെയോ ബുദ്ധിജീവികളുടെയോ വ്യവഹാരമല്ല, മറിച്ച് സാധാരണക്കാരുടെ മാധ്യമമാണെന്ന് പറഞ്ഞ ജർമ്മൻ സംവിധായകനായ വെര്‍ണര്‍ ഹെര്‍സോഗിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

സിനിമയും ടെലിവിഷനും തമ്മിലുള്ള അതിർത്തികൾ മങ്ങിക്കൊണ്ടിരിക്കുന്നിടത്ത് സിനിമ ഉത്ഭവിച്ചുകൊണ്ടിരിക്കുകയാണ്; സിനിമ മരിച്ചുകൊണ്ടിരിക്കുകയും ടിവി/വെബ്‌ സീരീസ് രൂപങ്ങളിൽ ഉയര്ത്തെഴുന്നേല്ക്കു കയുമാണ്. തിയേറ്റർ ഇടങ്ങളുമായി ബന്ധപ്പെട്ട ചട്ടകൂടില്നിങന്ന് സിനിമയുടെ നിര്വേചനം സ്വകാര്യ ഇടങ്ങളിലേക്ക് ടിവി സീരിയലുകളുടെ രൂപത്തിൽ പറിച്ചുനടപ്പെടുകയാണ്. സ്ട്രീമിങ് സർവീസുകളുടെ കടന്നുവരവ് സിനിമ, ടിവി സീരീസുകൾ, തിയെട്രിക്കാലിറ്റി, സിനിഫൈലുകൾ, കാഴ്ചക്കാരുടെ സംവേദനം തുടങ്ങിയ കാഴ്ചപ്പാടുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെബ് സീരീസ് ആയി പ്രദർശിപ്പിക്കപ്പെടുന്ന സിനിമകൾ സഞ്ചിതമായ സിനിമാ സംവേദനത്തെ അപേക്ഷിച്ച് ഒറ്റയ്ക്കാണ് വിലയിരുത്തപ്പെടുന്നത്. സ്മാർട്ട് ഫോണുകളുടെ സ്ക്രീനുകൾ ഓൺലൈൻ സ്ട്രീമിങ്ങിനു ചേര്ന്നത ആസ്പെക്റ്റ് റേഷിയോയിലാണ് ഇപ്പോൾ നിർമ്മിക്കപ്പെടുന്നത്. കൂടാതെ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവ മൊബൈൽ ആപ്ലിക്കേഷൻ രൂപത്തിലും ലഭ്യമാണ്.

സ്ട്രീമിംഗ് ‘പുത്തന്‍ സിനിമ’യായി മാറുന്നത് സൗന്ദര്യാത്മകമായ ഗുണംകൊണ്ടോ കലാപരമായ യോഗ്യതകൊണ്ടോ മാത്രമല്ല, അതിന്റെ ലഭ്യതയും, സൗകര്യവും, പ്രായോഗികതയുംകൂടി പരിഗണിച്ചുകൊണ്ടാണ്. തിയേറ്ററുകളും മൾട്ടിപ്ലെക്സുകളുമായി തട്ടിച്ചുനോക്കുമ്പോൾ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ സുലഭവും വ്യത്യസ്തമായ ഉള്ളടക്കം നിറഞ്ഞവയുമാണ്. അതുപോലെതന്നെ സ്ട്രീമിംഗ് സർവീസുകൾ ഉപയോഗിക്കുമ്പോൾ ഒരാൾക്ക് സിനിമ നിർത്താനോ, മുന്നോട്ടോ പിന്നോട്ടോ കൊണ്ടുപോകാനോ, ചില ഭാഗങ്ങൾ ഒഴിവാക്കാനോ സാധിക്കും. ഉള്ളടക്കത്തെ വേണ്ടവിധത്തിൽ കാണാൻ സാധിക്കുമെന്നത് സ്ട്രീമിങ്ങിനെ കൂടുതൽ ഉപയോക്തൃസൗഹൃദമാക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സിനിമകൾ ഉള്പ്പെുടുത്തിക്കൊണ്ട് സിനിമയുടേയും ടെലിവിഷന്റെനയും കേന്ദ്രം എന്ന നിലയിൽ നിന്ന് ഹോളിവുഡിന്റെ ഏകാധിപത്യത്തിൽ നിന്ന് സിനിമയ്ക്ക് വിടുതൽ ലഭിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. ഉദാഹരണമായി, ഇപ്പോൾ ലോകത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന പല പ്രധാന സീരിയലുകളും ഇംഗ്ലീഷ് ഇതരഭാഷകളിൽ നിന്നുള്ളതാണ്. എന്നാൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രധാന വിമർശകരെല്ലാം ഹോളിവുഡ് സംവിധായകരും വിമർശകരും ആണെന്നത് ഒരു വിരോധാഭാസമാണ്.

വളരെയധികം സമയം ടിവിക്ക് മുന്പിൽ ചിലവഴിക്കുന്നവരെ കാലങ്ങളായി ‘കൗച്ച്‌ പൊട്ടേറ്റോ’ എന്ന് മുദ്രകുത്തിയിരുന്നു. മടിയരും പ്രയോജനശൂന്യരുമായ വ്യക്തികളെ സൂചിപ്പിക്കുന്ന ഈ വാക്കിനെ ഒരു ദുഷ്പേരായാണ് സമൂഹം കണ്ടിരുന്നത്‌. എന്നാൽ ഇതിനുപകരം ‘ബിഞ്ച് വാച്ചിംഗ്’ എന്ന വാക്കാണ്‌ ഇപ്പോൾ പ്രചാരത്തിലുള്ളത്. ഒരു സീരീസിലെ മുഴുവൻ എപ്പിസോഡുകളോ അല്ലെങ്കിൽ ഒരു മിനി സീരീസോ മുഴുവനായി ഒറ്റയിരിപ്പിനു കാണുന്നവരെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്. ഈ വാക്കിനാകട്ടെ പോസിറ്റീവ് മാനമാണ് സമൂഹം കൽപ്പിക്കുന്നത്. ഇപ്പോഴത്തെ മഹാമാരിയിൽ ഹൈബ്രോ-ലോബ്രോ ഭേദമില്ലാതെ എല്ലാവരും ലോക്ക് ഡൗണിൽപെട്ട് സ്ട്രീമിങ്ങിൽ അഭയം തേടിയിരിക്കുകയാണ്. സിനിമയെന്നോ, ടിവി /വെബ്‌ സീരീസ് എന്നോ എന്ത് തന്നെ വിളിച്ചാലും ഇപ്പോൾ ലക്ഷക്കണക്കിന് സ്ക്രീനുകളിൽ ഇവ ഓടിക്കൊണ്ടിരിക്കുന്നു. ഇത്തരം സന്തര്ഭലങ്ങളിൽ വലിയ സ്ക്രീനുകളും സിൽവർ സ്ക്രീനുകളും റദ്ദാക്കപ്പെടുകയും, പകരം ചെറിയ സ്ക്രീനുകൾ, അല്ലെങ്കിൽ ടിവി, അതുമല്ലെങ്കിൽ മൊബൈൽ ഫോൺ എന്നിവയിൽ മനുഷ്യന്‍ അഭയം തേടുകയും ചെയ്യുന്നു. ഗാര്ഹിക ഇടങ്ങളിൽപോലും വ്യക്തികളെ വലയംചെയ്യുന്ന സിനിമ സാങ്കേതികതയുടെ സഹായത്തോടെ കയ്യെത്തിപ്പിടിക്കാൻ പാകപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ, ഇപ്പോൾ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന നാം ഓരോരുത്തരും സിനിഫൈലുകൾ തന്നെയാണ്; പുതിയ അർത്ഥത്തിലാണെന്ന് മാത്രം.

വളരെയധികം സമയം ടിവിക്ക് മുന്പിൽ ചിലവഴിക്കുന്നവരെ കാലങ്ങളായി ‘കൌച്ച് പൊട്ടേറ്റോ’ എന്ന് മുദ്രകുത്തിയിരുന്നു. മടിയരും പ്രയോജനശൂന്യരുമായ വ്യക്തികളെ സൂചിപ്പിക്കുന്ന ഈ വാക്കിനെ ഒരു ദുഷ്പേരായാണ് സമൂഹം കണ്ടിരുന്നത്‌. എന്നാൽ ഇതിനുപകരം ‘ബിഞ്ച് വാച്ചിംഗ്’ എന്ന വാക്കാണ്‌ ഇപ്പോൾ പ്രചാരത്തിലുള്ളത്.

ഡിജിറ്റൽ വായനയുടെ കടന്നുവരവ് പുസ്തകവായനയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉമ്പര്‍ട്ടോ എക്കോ കൊടുത്ത മറുപടി ഈയവസരത്തിൽ പ്രസക്തമാണ്. പുസ്തക ഉത്പാദനവും ഉപഭോഗവും എന്നത്തേക്കാളും കൂടുതലാണ് എന്നാണ് അദ്ദേഹം‍ മറുപടിയായി പറഞ്ഞത്. ഇതുപോലെ പല സിനിമാസംവിധായകരും സ്ട്രീമിംങ്ങ് സിനിമയുടെയോ സിനിമാശാലകലുടെയോ അന്ത്യത്തിന് കാരണമാവില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സ്ട്രീമിംങ്ങ് വിപ്ലവം നടന്നുകൊണ്ടിരിക്കുമ്പോഴും സിനിമകാണാൻ തിയേറ്ററിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ ഇടിവൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിനിമയുടെ മരണം പ്രതീകാത്മകം മാത്രമാണ്. സിനിമാസ്വാദനതിന്റെ കാലികരൂപങ്ങളായ ടിവി /വെബ്‌ സീരീസുകൾ സിനിമയുടെ ഉപഭോഗത്തിന്റെ ഇടങ്ങള്ക്കും സംവേദനത്തിന്റെ രീതികള്ക്കുംണ വെല്ലുവിളി ഉയര്ത്തി യിട്ടുണ്ടെന്നത് വസ്തുതയാണ്. ഇതിനിടയിലും സിനിമയിൽ നിന്ന് ആശയം ഉള്‍ക്കൊണ്ടുകൊണ്ട്‌ വെബ്‌ സീരീസുകളും സീരീസുകളില്നിെന്നു സിനിമകളിലേക്കുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സംഭവിക്കുന്നുണ്ട്. സാംസ്കാരിക സാമഗ്രികളായ തിയേറ്ററുകളും ടെലിവിഷനുകളും സിനിമയെ വൈയക്തികവും സ്വകാര്യവുമായ വിഷയമായി മാത്രം പരിഗണിക്കുന്നതിനെ പേടിയോടെ കാണുമ്പോൾ ദൃശ്യസംസ്കാരത്തിലെ പുതിയ ജനുസ്സുകളുടെ വേഗതയ്ക്കൊത്ത് ഇതിനെ കാണാനും മനസ്സിലാക്കാനുമുള്ള വേഗം ഫിലിം/ടെലിവിഷന്‍ നിരൂപകർ ആര്ജ്ജി്ക്കേണ്ടതുണ്ട്.

(വിവര്‍ത്തനം: രാജേഷ് പഞ്ഞത്തൊടി)

Related Stories

No stories found.
logo
The Cue
www.thecue.in