‘ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കും ജീവിക്കണ്ടേ?’; സുഭാഷ് ചന്ദ്രന്റെ പ്രസ്താവന മാപ്പര്‍ഹിക്കുന്നില്ലെന്ന് ഒരമ്മ

‘ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കും ജീവിക്കണ്ടേ?’; സുഭാഷ് ചന്ദ്രന്റെ പ്രസ്താവന മാപ്പര്‍ഹിക്കുന്നില്ലെന്ന് ഒരമ്മ

സുഭാഷ് ചന്ദ്രന്‍ ഓട്ടിസ്റ്റിക് കുട്ടികളേക്കുറിച്ച് നടത്തിയ പരാമര്‍ശം മാപ്പ് അര്‍ഹിക്കുന്നതല്ലെന്ന് ഓട്ടിസ്റ്റിക് കുട്ടിയുടെ അമ്മയും ഓട്ടിസം ക്ലബ്ബ് തിരുവനന്തപുരം പ്രസിഡന്റുമായ പ്രിയ സുരേഷ്. കുട്ടികളെ തരംതിരിച്ചുള്ള പരാമര്‍ശം അമ്മമാരില്‍ ഏറെ വേദനയുണ്ടാക്കിയെന്നും ഒരുപാട് അമ്മമാര്‍ തങ്ങളെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രിയ 'ദ ക്യൂ'വിനോട് പറഞ്ഞു. ഓട്ടിസ്റ്റിക്കായ കുട്ടികള്‍ക്ക് പല തരത്തിലുള്ള കഴിവുകളുണ്ട്. അവരുടെ കഴിവുകള്‍ കണ്ടെത്തി നല്ല നിലയില്‍ എത്തിക്കാമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് ക്ലാസെടുക്കുന്നവരാണ് ഞങ്ങള്‍. മാനസികമായി തളര്‍ന്ന ഒട്ടേറെ മാതാപിതാക്കളാണ് അടുക്കല്‍ വരുന്നത്. വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം കൊടുത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം പ്രസ്താവനകള്‍. അമ്മമാരെ തളര്‍ത്തരുതെന്നും ഓട്ടിസ്റ്റിക് കുട്ടികള്‍ക്കും ഇവിടെ ജീവിക്കണമെന്നും പ്രിയ സുരേഷ് പ്രതികരിച്ചു.

ഓട്ടിസ്റ്റിക്കായ കുട്ടികളുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നു പോലും പിന്തുണ കിട്ടാറില്ല. പണ്ടുമുതലേ പെണ്ണുങ്ങളെ കുറ്റപ്പെടുത്തലാണല്ലോ. കുട്ടി ഓട്ടിസ്റ്റിക് ആയതുകൊണ്ട് അച്ഛന്‍ ഇട്ടിട്ടുപോകുന്ന എത്ര സംഭവങ്ങളുണ്ടെന്ന് അറിയാമോ?

പ്രിയ സുരേഷ്

'പെണ്‍കാമനയുടെ സമുദ്രശില' എന്ന ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാമിനിടെയായിരുന്നു സുഭാഷ് ചന്ദ്രന്റെ ഓട്ടിസ്റ്റിക്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. ഓട്ടിസ്റ്റിക് ആയ, അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കഥാപാത്രത്തെ ജനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും 'മിടുക്കനായ പുത്രന്‍' തന്നെയാണ് ഉണ്ടാകേണ്ടതെന്നുമുള്ള പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. 'മിടുക്കന്‍' എന്ന താരതമ്യ പ്രയോഗം ദയാരഹിതവും, ഓട്ടിസവും ഡൗണ്‍ സിന്‍ഡ്രോമും ഉള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 'പുത്രന്‍ തന്നെ' എന്ന് പറയുന്നതിലെ സ്ത്രീ വിരുദ്ധതയും വിമര്‍ശനത്തിന് കാരണമായി. മുന്‍പ് ഒരു സാഹിത്യക്യാംപിനിടെ സുഭാഷ് ചന്ദ്രന്‍ നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.

പ്രിയ സുരേഷ് പറഞ്ഞത്

സുഭാഷ് ചന്ദ്രന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാകില്ല. എത്ര മാപ്പ് ചോദിച്ചാലും അമ്മമാര്‍ക്കുണ്ടായ മുറിവ് വേദനയായിത്തന്നെ മനസിലുണ്ടാകും. നല്ലൊരു നോവലിസ്റ്റായ സുഭാഷ് ചന്ദ്രന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് വലിയ ഞെട്ടലുണ്ടാക്കി. ചാനലിലൊക്കെ വന്ന് അങ്ങനെ പറയുക എന്നുവെച്ചാല്‍. ഞങ്ങള്‍ പ്രതികരിക്കും. പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാര്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. 18 വയസുള്ള എന്റെ മകന്‍ മാധവ് ഓട്ടിസ്റ്റിക് ആണ്. ഞങ്ങളുടെ കുട്ടിക്ക് കിട്ടാതിരുന്ന തെറാപ്പികള്‍ അവര്‍ക്ക് ലഭിക്കാനാണ് ശ്രമിക്കുന്നത്. കുട്ടികള്‍ക്ക് നല്ല ഇംപ്രൂവ്‌മെന്റ് ഉണ്ട്. കുട്ടികള്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെ നല്ല രീതിയില്‍ പോകുമ്പോള്‍ ഇതുപോലുള്ള പ്രസ്താവനയുമായി വന്നുകഴിഞ്ഞാല്‍?

‘ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കും ജീവിക്കണ്ടേ?’; സുഭാഷ് ചന്ദ്രന്റെ പ്രസ്താവന മാപ്പര്‍ഹിക്കുന്നില്ലെന്ന് ഒരമ്മ
‘കഥ കിട്ടിയത് പത്രവാര്‍ത്തയില്‍ നിന്ന്’; മോഷ്ടിച്ച് വിളമ്പേണ്ട സര്‍ഗാത്മക ദാരിദ്ര്യമില്ലെന്ന് സന്തോഷ് ഏച്ചിക്കാനം

ഓട്ടിസ്റ്റിക്കായ കുട്ടികളുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നു പോലും പിന്തുണ കിട്ടാറില്ല. പണ്ടുമുതലേ പെണ്ണുങ്ങളെ കുറ്റപ്പെടുത്തലാണല്ലോ. കുട്ടി ഓട്ടിസ്റ്റിക് ആയതുകൊണ്ട് അച്ഛന്‍ ഇട്ടിട്ടുപോകുന്ന എത്ര സംഭവങ്ങളുണ്ടെന്ന് അറിയാമോ? ഒരുപാടുണ്ട്. ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കും ജീവിക്കണ്ടേ? വായനക്കാരോട് മാപ്പു പറയുന്നതില്‍ കഥയില്ല. ചാനലില്‍ വന്ന് തന്നെ സുഭാഷ് ചന്ദ്രന്‍ അത് തിരുത്തിപ്പറയണം. ഓട്ടിസത്തിന്റെ കാരണം പോലും ഇനിയും കണ്ടുപിടിച്ചിട്ടില്ല. ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ. മാപ്പ് അര്‍ഹിക്കുന്ന കാര്യമല്ല ഇത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ എഡിറ്ററാണ് അദ്ദേഹം. കുട്ടികളെ തരംതിരിച്ച് പറയുകയാണ്. സുഭാഷ് ചന്ദ്രന് ഓട്ടിസത്തേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് തോന്നുന്നത്. നോവലിനേക്കുറിച്ച് വെറുതെ അങ്ങ് പറയുന്നതാണെങ്കിലും ഞങ്ങള്‍ക്കൊക്കെ അത് എത്രമാത്രം പ്രശ്‌നമുണ്ടാക്കുന്നു എന്നറിയാമോ? സുഭാഷ് ചന്ദ്രനുണ്ടാക്കിയ വേദന കൊണ്ട് രണ്ട് ദിവസം ഉറങ്ങാന്‍ സാധിക്കാതെ വിളിച്ച പേരന്റ്‌സ് ഉണ്ട്. ഓട്ടിസ്റ്റിക് കുട്ടികളുടെ മാതാപിതാക്കളുടെ ഇടയില്‍ ഡിപ്രഷന് മരുന്ന് കഴിക്കുന്നവരുണ്ട്. ഞങ്ങള്‍ ക്ലാസുകള്‍ കൊടുത്ത് ധൈര്യം പകര്‍ന്ന് പലരേയും റിക്കവര്‍ ചെയ്‌തെടുത്തു. ഈ പ്രസ്താവന അവരുടെയെല്ലാം ആത്മവിശ്വാസം തകര്‍ക്കുന്നതാണ്.

എന്റെ മനസ് വേദനിച്ചതുപോലെ ഒരുപാട് അമ്മമാരുടെ മനസ് വേദനിച്ചു. മകന്‍ മാധവ് വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ വീഡിയോകള്‍ ഞങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. മറ്റ് അമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രചോദനമാകാന്‍ വേണ്ടി. എഴുതുന്ന കുട്ടികളുണ്ട്. അവര്‍ എഴുതുന്നതൊക്കെ വായിക്കുകയാണെങ്കില്‍ സുഭാഷ് ചന്ദ്രന്‍ എന്തു പറയും എന്നറിയില്ല. വരയ്ക്കുന്ന കുട്ടികളുണ്ട്. ആര്‍ടിസ്റ്റിക് ടാലന്റുള്ള ഒരുപാട് കുട്ടികളുണ്ട്. അമ്മമാര്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ കുട്ടികളില്‍ ഒരുപാട് ഇംപ്രൂവ്‌മെന്റ് ഉണ്ടാകുന്നു. നിങ്ങള്‍ അമ്മമാരെ തളര്‍ത്താതിരുന്നാല്‍ മതി. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.

‘ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കും ജീവിക്കണ്ടേ?’; സുഭാഷ് ചന്ദ്രന്റെ പ്രസ്താവന മാപ്പര്‍ഹിക്കുന്നില്ലെന്ന് ഒരമ്മ
‘എഴുത്തിന്റെ ഗര്‍ഭം ചുമന്ന എന്നോട് ക്ഷമിക്കുമെന്നുറപ്പുണ്ട്’; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി സുഭാഷ് ചന്ദ്രന്‍

സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്

“സമുദ്ര ശില വായിച്ചവരെല്ലാം ഫോണിലൂടേയും കത്തിലൂടേയും നേരിട്ടുമൊക്കെ ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ചെലവഴിച്ചത് വാസ്തവമാണോ സ്വപ്നമാണോ എന്നതാണ്. അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സര്‍വ്വ തന്ത്ര സ്വാതന്ത്ര്യങ്ങളോടേയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു എന്നതാണ് വാസ്തവമെങ്കില്‍ അങ്ങനെയുണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക് ആയിട്ടുള്ള അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടിയായി ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ പറയാന്‍ ഉദ്ദേശിച്ചത് എല്ലാം റദ്ദ് ചെയ്യപ്പെടും. സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടേയും സ്വാതന്ത്ര്യബോധത്തോടേയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്.”

‘ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്കും ജീവിക്കണ്ടേ?’; സുഭാഷ് ചന്ദ്രന്റെ പ്രസ്താവന മാപ്പര്‍ഹിക്കുന്നില്ലെന്ന് ഒരമ്മ
സുഭാഷ് ചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഓട്ടിസം ക്ലബ്, രക്ഷിതാക്കളില്‍ ദുഖകരമായ അവസ്ഥ ഉണ്ടാക്കി

സുഭാഷ് ചന്ദ്രന്റെ വിശദീകരണം

നന്ദി; പൂവിനും മുള്ളിനും ഒരുപോലെ!

ഓണനാളുകളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന 'പെണ്‍കാമനയുടെ സമുദ്രശില'യുടെ യൂട്യൂബ് വേര്‍ഷന്‍ അതു കാണാന്‍ കഴിഞ്ഞില്ലെന്ന് ഖേദിച്ചവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. പതിവിനു വിപരീതമായി ആദ്യമായിട്ടാവണം, ഓണദിവസങ്ങളില്‍ ഒരു പുസ്തകത്തെക്കുറിച്ചുള്ള പരിപാടി ചാനലില്‍ വരുന്നത്. അതിനു മുന്‍ കയ്യെടുത്തവര്‍ക്ക് മലയാളത്തിനുവേണ്ടി നന്ദി പറയുന്നു. പരിപാടി കണ്ട് സന്തോഷം അറിയിച്ചവര്‍ക്കൊക്കെയും എന്റെ സ്‌നേഹം. എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. പത്തുവര്‍ഷത്തോളം മനസ്സുകൊണ്ട് ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗര്‍ഭത്തില്‍ ചുമന്നുനടന്ന എന്നോട് ആ ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്.

സ്‌നേഹത്തോടെ
സ്വന്തം
സുഭാഷ് ചന്ദ്രന്‍

സുഭാഷ് ചന്ദ്രനെപ്പോലെ ഉത്തരവാദിത്വബോധമുള്ള ആള്‍ ഓട്ടിസമുള്ള കുട്ടികള്‍ ജനിക്കുന്നതിന് സ്ത്രീകളുടെ കുറ്റമായി പ്രസ്താവിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ഓട്ടിസം ക്ലബ്ബ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസ്താവന വിവരക്കേടോ അറിവില്ലായ്മയോ ആണെന്ന് പറയാന്‍ കഴിയില്ല. ഒപ്പം ഓട്ടിസ്റ്റിക്ക് ആയ കുട്ടികള്‍ എന്തോ തരത്തിലുള്ള അവമാനഹേതു ആണെന്ന ധ്വനി സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കുവാന്‍ കൂട്ടുനില്‍ക്കാനും സാമൂഹിക ബോധമുള്ള ആര്‍ക്കും കഴിയില്ല. പ്രസ്താവന രക്ഷിതാക്കളില്‍ ദുഖകരമായ അവസ്ഥയാണുണ്ടാക്കിയത്. സ്വന്തം കൃതിയിലൂടെ റേപ് ചെയ്യപ്പെടുന്ന സ്ത്രീകള്ക്കാണ് ഓട്ടസ്റ്റിക്കായ കുട്ടികള് ഉണ്ടാകുന്നത് എന്ന് വ്യംഗന്തരേണ പ്രസ്താവിക്കുന്ന ശ്രീ.സുഭാഷ് ചന്ദ്രനെതിരെ RPwD ആക്ട് 2016 സെക്ഷന്‍ 92 (a) പ്രകാരം നിയമനടപടികള്‍ എടുക്കണമെന്നും ഓട്ടിസം ക്ലബ് ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in