മേല്‍ക്കൂരക്ക് മുകളില്‍ തുഴ വീണ കാലം; മത്സ്യത്തൊഴിലാളികളുടെ പ്രളയകാല രക്ഷാപ്രവര്‍ത്തനത്തേക്കുറിച്ച് പുസ്തകം

മേല്‍ക്കൂരക്ക് മുകളില്‍ തുഴ വീണ കാലം; മത്സ്യത്തൊഴിലാളികളുടെ പ്രളയകാല രക്ഷാപ്രവര്‍ത്തനത്തേക്കുറിച്ച് പുസ്തകം

പ്രളയ അതിജീവനത്തിന്റേയും മത്സ്യത്തൊഴിലാളികളുടെ സഹാനുഭാവത്തിന്റേയും ഓര്‍മ്മപ്പെടുത്തലുമായി പുസ്തകം. 'റോവിങ്ബിറ്റ് വീന്‍ ദ റൂഫ് ടോപ്‌സ്, ദ ഹീറോയിക് ഫിഷര്‍മെന്‍ ഓഫ് ദ കേരള ഫ്‌ളഡ്‌സ്' ഈ മാസം പുറത്തിറങ്ങും. കുടിയേറ്റ തൊഴിലാളി അവകാശപ്രവര്‍ത്തകനും ജേണലിസ്റ്റുമായ റെജിമോന്‍ കുട്ടപ്പനാണ് പുസ്തകത്തിന്റെ രചയിതാവ്. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ ത്യാഗനിര്‍ഭരമായ ഇടപെടലുകള്‍ക്കൊപ്പം കേരള ജനത ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിട്ടതിന്റെ അറിയാക്കഥകളും പുസ്തകത്തിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് നോബേല്‍ അഭ്യര്‍ത്ഥിക്കുന്ന അപേക്ഷയ്‌ക്കൊപ്പം ബുക്കും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെജിമോന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.

എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ‘റോവിങ് ബിറ്റ്‌വീന്‍ ദ റൂഫ്‌ടോപ്‌സ്’ ആ അപേക്ഷയില്‍ ഒരു ഡോക്യുമെന്റായി ചേര്‍ത്തിട്ടുണ്ട്.

റെജിമോന്‍ കുട്ടപ്പന്‍

കാലാവസ്ഥാ വ്യതിയാനവും തീരമൊലിപ്പും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും തീരദേശ ജനത നേരിടുന്ന ദുരിതങ്ങളും റെജി പുസ്തകത്തില്‍ കൊണ്ടുവരുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദുരിതബാധിതര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് സംസാരിച്ചും പഠനങ്ങള്‍ നടത്തിയുമാണ് 'റോവിങ് ബിറ്റ്‌വീന്‍ റൂഫ് ടോപ്‌സ്' തയ്യാറാക്കിയിരിക്കുന്നത്.

തീരദേശജനതയുടെ ധീരകൃത്യങ്ങള്‍ അടങ്ങിയ സംഭവകഥകള്‍ ആത്യന്തം ആകര്‍ഷകമായാണ് റെജിമോന്‍ എഴുതിയിരിക്കുന്നത്. കൃതഞ്ജതയുള്ള സമൂഹത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ അങ്ങേയറ്റം പ്രശംസ അര്‍ഹിക്കുന്നുണ്ട്. വിലപ്പെട്ട ഒരു പുസ്തകം.

ശശി തരൂര്‍

നോണ്‍ഫിക്ഷന്‍ കാറ്റഗറിയിലുള്ള 'റോവിങ്ബിറ്റ് വീന്‍ ദ റൂഫ് ടോപ്‌സ്, ദ ഹീറോയിക് ഫിഷര്‍മെന്‍ ഓഫ് ദ കേരള ഫ്‌ളഡ്‌സ്' സ്പീക്കിങ് ടൈഗര്‍ ആണ് പ്രസാധനം ചെയ്യുന്നത്. 299 രൂപയാണ് 166 പുറങ്ങളുള്ള പുസ്തകത്തിന്റെ വില. ആഗസ്റ്റ് മൂന്നാംവാരത്തോടെ പുസ്തകം പുറത്തിറങ്ങും.

മേല്‍ക്കൂരക്ക് മുകളില്‍ തുഴ വീണ കാലം; മത്സ്യത്തൊഴിലാളികളുടെ പ്രളയകാല രക്ഷാപ്രവര്‍ത്തനത്തേക്കുറിച്ച് പുസ്തകം
മലയാളികളെ സെക്‌സ് പഠിപ്പിച്ചത് ഞാനല്ല: ഷക്കീല അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in