100 ശതമാനം തെറ്റായ കാര്യം സധൈര്യം പറയുന്നവരുടെ നീചമായ ആത്മവിശ്വാസത്തെ പേടിക്കേണ്ടതുണ്ട്

100 ശതമാനം തെറ്റായ കാര്യം സധൈര്യം പറയുന്നവരുടെ നീചമായ ആത്മവിശ്വാസത്തെ പേടിക്കേണ്ടതുണ്ട്
Summary

ഒതുക്കിത്തീര്ക്കലിന്റെ ഹിന്ദുത്വ ചാലിസകള്!!

ഏത് മനോഹരമായ ‘ആചാരവും' ഈ രാജ്യത്ത് നടക്കും. 2017 ല് ഗൊരക്പുരിലുണ്ടായ പിഴവ് ഇനിയുണ്ടാകരുതെന്ന് യോഗി അന്നേ കണക്കുകൂട്ടിയിരിക്കാം. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തിനി വരരുത്. കുട്ടികള് ഓക്സിജന് കിട്ടാതെ മരിച്ചത് ലോകം മുഴുവന് അറിഞ്ഞതിലെ നാണക്കേട് ചെറുതല്ല. ഇനി അതുണ്ടാകാന് പാടില്ലെന്ന് സന്യാസി വേഷധാരിയായ അജയ് മോഹന് ബിഷ്ഠിന് നിര്ബന്ധമുണ്ട്. പക്ഷേ അതിനായി, ഓക്സിജന് ഉത്പാദനം കൂട്ടുന്ന നടപടി സര്ക്കാര് കാര്യക്ഷമമാക്കി എന്നൊന്നും കരുതരുത്. അതിലും എളുപ്പമുള്ള മറ്റൊരു കാര്യത്തിലാണ് ശ്രദ്ധ. ഓക്സിജന് ക്ഷാമമുണ്ടെന്ന് വിളിച്ചു പറയുന്നവരെ പിടിച്ച് ജയിലിലിടുക.

ലളിതം, സുന്ദരം. യു.പിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അവിടത്തുകാരായ മാധ്യമ സുഹൃത്തുക്കള് തന്നെ പറയുന്നു, ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും. പക്ഷേ യോഗീജി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന തിരക്കിലാണ്. കാക്കയ്ക്ക് തൂറാനായി സര്ദാര് പട്ടേലിന്റെ മൂവ്വായിരം കോടിയുടെ പ്രതിമ ഉണ്ടാക്കിയവരുടെ ആത്മവിശ്വാസത്തെ വില കുറച്ച് കാണരുത്. അതിനേക്കാള് ഉയരമുള്ളത് സരയൂ നദിയ്ക്കരയില് നിര്മിക്കുന്ന പദ്ധതി മുന്നോട്ടാണ്, ചെലവിന്റെ കാര്യത്തിലും തോറ്റുകൊടുക്കില്ല - 3000 കോടി തന്നെ. 20,000 കോടിയ്ക്ക് പുതിയ പാര്ലമെന്റ് മന്ദിരം വരുന്നു. ഒന്നേമുക്കാല് ലക്ഷം ചതുരശ്ര അടിയില് പാര്ട്ടിയ്ക്ക് ആസ്ഥാനമന്ദിരം വന്നു. ചെലവ് എത്രയാണെന്ന് വല്ല പിടിയുമുണ്ടോ. 800 കോടിയെന്ന് കമല്നാഥ്.

ബിഷ്ഠ് വെറും നിര്മമത്വമുള്ള സന്യാസിയാണെന്ന് കരുതരുത്. ജനം ചത്താലും രാമപ്രതിമ വരും. പട്ടേല് പ്രതിമയുടെ മുകളില് ഇരുന്ന് തൂറുന്ന കാക്കയേക്കാള് കൂടുതല് കാക്ക രാമനു മുകളിലൂടെ പറക്കും, അയോധ്യ ആയതുകൊണ്ട് കുരങ്ങുകളും കളിച്ചു തിമിര്ക്കും.
100 ശതമാനം തെറ്റായ കാര്യം സധൈര്യം പറയുന്നവരുടെ നീചമായ ആത്മവിശ്വാസത്തെ പേടിക്കേണ്ടതുണ്ട്
'ക്രൂരമായ അനീതിയല്ലേ എന്ന് ചോദിക്കാന്‍ ഈ സര്‍ക്കാരില്‍, ഭരിക്കുന്ന പാര്‍ട്ടിയില്‍ ഒരാള്‍ പോലുമില്ലാത്ത അവസ്ഥ പേടിപ്പിക്കുന്നത്‌!'

ഫൈസാബാദില് സ്ഥലം ഏറ്റെടുക്കലിനെതിരെ ഗ്രാമീണര് പ്രതിഷേധിച്ചു. ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കുകയാണ്ണെന്ന് പരാതി. സ്ഥലം ഒഴിഞ്ഞുപോകാനായി അവര്ക്ക് സമയം കൊടുത്തത് 15 ദിവസം. കേസ് കൊടുത്തു. ഗ്രാമീണര് രാമപ്രതിമയ്ക്ക് എതിരല്ല, ആകെയുള്ള കൃഷിഭൂമി പോകുന്നതിലാണ് വിഷമം. വ്യവഹാരങ്ങളില് അനുകൂല വിധി എന്ന പ്രതീക്ഷയൊന്നും വേണ്ട. കൃഷിഭൂമി ഗ്രാമീണരുടേതല്ല, അവര് നൂറുകണക്കിന് വര്ഷമായി കൈവശം വെച്ചതാണത് - ലാന്റ് അക്വിസിഷന് ഉദ്യോഗസ്ഥര് പറഞ്ഞ ന്യായമിതാണ്. ജനം ചത്താലെന്താ, ലോകത്തിലെ ഏറ്റവും വലിയ പ്രതിമകള് വരട്ടെ പിന്നെയും. ഓക്സിജന് തീര്ന്നാല് ചാണകത്തില് നിന്നെടുക്കാം. ഇത്രയും മരങ്ങളുള്ള രാജ്യത്ത് എങ്ങനെ ഓക്സിജന് ക്ഷാമം വരാനാണ്, ഇതൊരു കുപ്രചരണമാണ് - നാട്ടിലെ മോദി ഭക്ത് സുഹൃത്തു. ഇത്രയൊക്കെ സംഭവിച്ചിട്ടും ന്യായീകരിക്കുന്നവരെ ചര്ച്ചകളിലും മറ്റും കാണുന്നില്ലേ, നമുക്കുചുറ്റുമുണ്ട്, എന്തെങ്കിലും ഭാവവ്യത്യാസമുണ്ടോ അവര്ക്ക്? 100 ശതമാനം തെറ്റായ കാര്യം സധൈര്യം പറയുന്നവരുടെ നീചമായ ആത്മവിശ്വാസത്തെ പേടിക്കേണ്ടതുണ്ട്.

ഗൊരക്പുര് മെഡിക്കല് കോളേജില് പണ്ട്, കുട്ടികള്ക്ക് ഓക്സിജന് തീര്ന്നപ്പോ സ്വകാര്യ ആസ്പത്രീന്ന് സിലിണ്ടറെത്തിച്ച ഡോക്ടറെ അയച്ചത് നേരെ ജയിലിലേക്കാണ്. ചിലരൊക്കെ പ്രതിഷേധിച്ചു. ഒരു പുല്ലും സംഭവിച്ചില്ല.
100 ശതമാനം തെറ്റായ കാര്യം സധൈര്യം പറയുന്നവരുടെ നീചമായ ആത്മവിശ്വാസത്തെ പേടിക്കേണ്ടതുണ്ട്
'ഈ സർക്കാർ നമ്മളെ എല്ലാവരെയും പരാജയപ്പെടുത്തിയിരിക്കുന്നു'

ബിഷ്ഠ് വെറും നിര്മമത്വമുള്ള സന്യാസിയാണെന്ന് കരുതരുത്. ജനം ചത്താലും രാമപ്രതിമ വരും. പട്ടേല് പ്രതിമയുടെ മുകളില് ഇരുന്ന് തൂറുന്ന കാക്കയേക്കാള് കൂടുതല് കാക്ക രാമനു മുകളിലൂടെ പറക്കും, അയോധ്യ ആയതുകൊണ്ട് കുരങ്ങുകളും കളിച്ചു തിമിര്ക്കും. രോഗികളോട് ഹനുമാന് ചാലിസ ചൊല്ലിക്കൊളാന് പറഞ്ഞേക്കും, രാമചരിതമാനസ് വായിക്കാനും. അല്ലെങ്കില് മോദിയെ പോലെ അരയന്നങ്ങളെ തലോടാം, മയിലിന് തീറ്റ കൊടുക്കാം, ഓക്സിജന് കുറഞ്ഞുവെന്ന് തോന്നുന്നുവരെ ആംബുലന്സില് ഏതെങ്കിലും മരത്തിന് കീഴെ പോയി കിടത്താം, ദാഹിച്ചാല് ഐസിയുവില് ഗോമൂത്രം കൊടുക്കാം. പക്ഷേ ഓക്സിജനില്ലെന്ന് നിലവിളിച്ചാല് ജയിലിലുമിടാം. ഒതുക്കിതീര്ക്കലിന്റെ മന്ത്രണങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഗൊരക്പുര് മെഡിക്കല് കോളേജില് പണ്ട്, കുട്ടികള്ക്ക് ഓക്സിജന് തീര്ന്നപ്പോ സ്വകാര്യ ആസ്പത്രീന്ന് സിലിണ്ടറെത്തിച്ച ഡോക്ടറെ അയച്ചത് നേരെ ജയിലിലേക്കാണ്. ചിലരൊക്കെ പ്രതിഷേധിച്ചു. ഒരു പുല്ലും സംഭവിച്ചില്ല. ജാമ്യമില്ലാതെ കിടന്നു നരകിച്ചു, പേര് ഡോ.കഫീല്. ഈ രാജ്യത്ത് ഏത് മനോഹര ‘ആചാരവും’ നടക്കും. ഡല്ഹിയിലേയും ഗുജറാത്തിലേയും ശ്മശാനങ്ങള്, ലഖ്നൗ ഗോമതീ നദീ തീരത്തുന്ന കത്തുന്ന ചിതകള്, ചിലത് ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, മോദിജീ പോയാലും 'പേടിക്കാനില്ല', യോഗീജി പുറകെ വരുന്നുണ്ട്..

Related Stories

No stories found.
logo
The Cue
www.thecue.in