മമ്മൂട്ടിയുടെ 'ഭംഗി': കഥാപാത്രങ്ങളെ ബാധിക്കുന്നുണ്ടോ?

മമ്മൂട്ടിയുടെ 'ഭംഗി': കഥാപാത്രങ്ങളെ ബാധിക്കുന്നുണ്ടോ?
Summary

എല്ലാവരും പറയാൻ മടിക്കുന്ന, എന്നാൽ ചിന്തിക്കേണ്ടതും, ചർച്ച ചെയ്യപ്പെടേണ്ടതും ആയ ഒരു വിഷയത്തെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നാരായണന്‍ നമ്പു മലയാളം മുവീ ആന്‍ഡ് മ്യൂസിക് ഡാറ്റാ ബേസില്‍ എഴുതിയത്.

മമ്മൂട്ടി എന്ന നടൻ ഇന്ത്യൻ സിനിമയിലും, മലയാള സിനിമയിലും, പ്രേക്ഷക മനസ്സിലും സൃഷ്‌ടിച്ച സ്വാധീനങ്ങൾ വളരെ വലുതാണ്. ഓഫ്‌ സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും ഏറ്റവും പ്രിയപ്പെട്ട നായകനടനും മമ്മൂട്ടി തന്നെയാണ്. എങ്കിലും എനിക്ക് തോന്നിയ ചില തോന്നലുകൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.

ഇന്നലെ മമ്മൂട്ടിയുടേതായി പുറത്തുവന്ന ചിത്രം കണ്ടപ്പോൾ മുതൽ പറയണമെന്ന് തോന്നി. മറ്റേതൊരു മലയാള നടനും ലഭിക്കുന്ന വരവേൽപ്പിനെക്കാൾ മമ്മൂക്കയുടെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ആഘോഷപെടാറുണ്ട്. ഫാനിസത്തിനും അപ്പുറം എല്ലാവരും അത് കണ്ട് കയ്യടിക്കും, അംഗീകരിക്കും. പതിനെട്ടാം പടി ലുക്കിൽ വന്ന സ്റ്റിൽ, ജിമ്മിൽ വെച്ചുള്ള സ്റ്റിൽ, ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണത്തിന് വന്നപ്പോൾ വന്ന മീശപിരി സ്റ്റിൽ, ഇന്നലെ വന്ന kgf മോഡലിൽ ഉള്ള സ്റ്റിൽ, അങ്ങനെ വരുന്ന എല്ലാ സ്റ്റില്ലിലും അപാര ലുക്ക്‌ ആണ് മമ്മുക്കായ്ക്ക്. എഴുപതിനോട് അടുപ്പിച്ചു പ്രായത്തിലും ഈ ഊർജസ്വലത ഒക്കെ കാത്തു സൂക്ഷിക്കുന്നതിൽ മമ്മൂട്ടിയെ കണ്ടു പഠിക്കുക തന്നെ വേണം എന്നതും സത്യമാണ്.

എന്നാൽ കഴിഞ്ഞ 4-5 വർഷത്തിനിടയിൽ ഈ ഭംഗിയും, age in reverse gear ഉം നെഗറ്റീവ് ആയി വരുന്നില്ലേ എന്നൊരു എളിയ സംശയമുണ്ട്. സംവിധായകരും മേക്കപ്പ് കലകരന്മാരും നിർബന്ധപൂർവം മമ്മൂക്കയുടെ ഈ ഭംഗിയെ പ്രൊജക്റ്റ്‌ ചെയ്ത് കാണിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ പല ചിത്രങ്ങളിലും അദ്ദേഹം സിനിമയിൽ നിന്ന് വേറിട്ടൊരു കഥാപാത്രം ആയി നിൽക്കുന്ന ഫീൽ തോന്നാറുണ്ട്. അതായത് ഒരു സിനിമ ഇറങ്ങുമ്പോൾ അതിലെ നായകൻ ആ നാട്ടിലെ കഥാപാത്രം ആകുമ്പോൾ, പുള്ളി മാത്രം physically ബാക്കിയെല്ലാവരും ആയി വേറിട്ടു നിൽക്കുന്ന ഒരു ഫീൽ. മേക്കപ്പ് മൂലം ആയിരിക്കാം, മമ്മൂട്ടി മാത്രം ആപ്പിൾ പോലെ ചുവന്നു തുടുത്തും കൂടെ അഭിനയിക്കുന്ന ബാക്കിയുള്ള കഥാപാത്രങ്ങൾ സാധാരണക്കാരും. മമ്മൂട്ടിയുടെ കഥാപാത്രം മിക്കവാറും അവരുടെയൊപ്പം ഒക്കെ കളിച്ചു വളർന്നവർ ഒക്കെയായിട്ടാകും കാണിച്ചിട്ടുണ്ടാവുക. പക്ഷേ physically മമ്മൂക്ക വേറൊരു ആളും, ബാക്കിയുള്ള എല്ലാവരും ഒരു സെറ്റും. അങ്ങനെ ഒരു തോന്നൽ ഈയിടെയിറങ്ങിയ പല സിനിമകളും ജനിപ്പിച്ചിട്ടുണ്ട്.

ഉദാഹരണങ്ങൾ : ഒരു കുട്ടനാടൻ ബ്ലോഗ്, പുള്ളിക്കാരൻ സ്റ്റാർ, തോപ്പിൽ ജോപ്പൻ, മംഗ്ലീഷ്, ബാല്യകാല സഖി, സ്ട്രീറ്റ് ലൈറ്സ്, പരോൾ, ഉത്യോപയിലെ രാജാവ്,പ്രൈസ് ദി ലോർഡ്, ഗാനഗന്ധർവ്വൻ..

കഥാപാത്രങ്ങളുമായി ചേർന്ന് നിൽക്കുന്ന മേക്കപ്പ് അല്ലേ ഒരു സിനിമക്ക് വേണ്ടത്. അല്ലാതെ മമ്മൂക്കയുടെ age in reverse gear കാണിക്കാൻ വേണ്ടി ആ കഥാപാത്രത്തിന്റെ physicality ചേഞ്ച്‌ വരുത്തി ഭംഗിയാക്കേണ്ടതുണ്ടോ?

ഒരു കുട്ടനാടൻ ബ്ലോഗിൽ ഒക്കെ ആണ് ഏറ്റവുമധികം അത് ഫീൽ ചെയ്യുന്നത്. സിനിമ നന്നായില്ല എന്നത് പോട്ടെ. പക്ഷേ പ്രധാന നായകന്റെ കഥാപാത്രം ബാക്കിയുള്ള കഥാപാത്രത്തിൽ നിന്ന് വല്ലാതെ വേറിട്ടു നിൽക്കുകയാണ്. അന്തർ ദേശീയ ശ്രദ്ധ നേടിയ പേരൻബിൽ പോലും എവിടെയൊക്കെയോ ഈ പ്രശ്നം പേർസണലി തോന്നിയിട്ടുണ്ട്. മഹായാനം, മഹാനഗരം,മൃഗയ, അടിയോഴുക്കുകൾ, അങ്ങനെ പല വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കാലങ്ങൾക്ക് മുന്നേ കടന്നു പോയിട്ടുള്ള മമ്മൂക്കയെ ഈ പ്രായത്തിൽ വെളുപ്പിച്ചെടുക്കേണ്ട കാര്യം ഉണ്ടോ എന്നൊരു ചോദ്യവും നിലനിൽക്കുന്നുണ്ട്. കഥാപാത്രങ്ങളുമായി ചേർന്ന് നിൽക്കുന്ന മേക്കപ്പ് അല്ലേ ഒരു സിനിമക്ക് വേണ്ടത്. അല്ലാതെ മമ്മൂക്കയുടെ age in reverse gear കാണിക്കാൻ വേണ്ടി ആ കഥാപാത്രത്തിന്റെ physicality ചേഞ്ച്‌ വരുത്തി ഭംഗിയാക്കേണ്ടതുണ്ടോ?

ചില സിനിമകളിൽ അത്തരത്തിലുള്ള മേക്കപ്പ് അനിവാര്യമാണ്. മമ്മൂക്കയുടെ സ്റ്റൈൽ ഉള്ള സിനിമകൾ കിടു ആണ്. സ്റ്റൈൽ ലുക്കിൽ അദ്ദേഹത്തിന്റെ സിനിമകൾ സ്‌ക്രീനിൽ കാണാൻ നല്ല തരിപ്പാണ്. കഥയ്ക്കൊക്കെ അപ്പുറം മമ്മൂക്കേടെ ലുക്ക്‌ ആ സിനിമകളിൽ ആ സ്റ്റൈലിൽ തന്നെ വേണം. അത്തരം ചിത്രങ്ങളിൽ ആ age in reverse gear മേക്കപ്പ് അനിവാര്യമാണ്. പക്കാ apt ആണ്.

ഉദാഹരണം : ഗാങ്സ്റ്റർ, ബിഗ് ബി, പുത്തൻ പണം,ബെസ്റ്റ് ആക്ടർ, ഗ്രേറ്റ്‌ ഫാദർ, കസബ, മാസ്റ്റർപീസ്, ഷൈലോക്, എബ്രഹാമിന്റെ സന്തതികൾ.

എല്ലാ സിനിമയും അങ്ങനെയാണ് എന്ന് ഉദ്ദേശിക്കുന്നില്ല.കഥാപാത്രത്തിനനുസരിച് മനോഹരമായി മേക്കപ്പ് ചെയ്ത ചില ചിത്രങ്ങളുണ്ട്. ഈയിടെ പുറത്ത് വന്ന 'ഉണ്ട' എന്ന സിനിമയിലെ മേക്കപ്പ് ഗംഭീരമാണ്. 'മുന്നറിയിപ്പ്' എന്ന സിനിമയിലും സിമ്പിൾ ആയി മമ്മൂക്കയെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൊന്നും മമ്മൂട്ടിയുടെ കഥാപാത്രം വേറിട്ടു നിൽക്കുന്നില്ല.

എന്നാൽ എല്ലാ ചിത്രങ്ങളിലും ആ ഒരു രീതിയിൽ വരുമ്പോൾ മമ്മൂക്കയുടെ കഥാപാത്രം മാത്രം വേറിട്ടു വേറൊരു സ്റ്റെപ്പിൽ നിൽക്കുന്നതായി വ്യക്തിപരമായി തോന്നി. ചിന്തിക്കേണ്ട ഒരു വസ്തുതയാണ് എന്നും കരുതുന്നു..

വാൽകഷ്ണം :സിനിമയെ സീരിയസ് ആയി കണ്ടാസ്വദിക്കുന്ന പ്രേക്ഷകരുടെ സമൂഹം എന്ന നിലയിൽ ഇതൊരു 'മമ്മൂക്കയെ വിമർശിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ പോസ്റ്റ്‌' ആയി കാണരുത് എന്നപേക്ഷ. ആത്മവിമർശനവും സ്വയം ചിന്തയും തന്നെയാണ് എവിടെയും ഉയർത്തികാണിക്കാവുന്ന ഏറ്റവും പോസിറ്റീവ് ആയ കാര്യം.

Related Stories

The Cue
www.thecue.in