'അപകടകരവും അബദ്ധജടിലവുമായി പാമ്പിനെ കൈകാര്യം ചെയ്യുന്ന ടിവി പ്രോഗ്രാമിന് അവാര്‍ഡ് കിട്ടുന്ന നാട്ടില്‍ ഇതൊരു വിപ്ലവമാണ്'

'അപകടകരവും അബദ്ധജടിലവുമായി പാമ്പിനെ കൈകാര്യം ചെയ്യുന്ന ടിവി പ്രോഗ്രാമിന് അവാര്‍ഡ് കിട്ടുന്ന നാട്ടില്‍ ഇതൊരു വിപ്ലവമാണ്'

താരതമ്യേന നിശബ്ദമായ ഒരു വിപ്ലവം നടക്കുന്നുണ്ട്, വനം വകുപ്പിന് കീഴിൽ.

സ്ത്രീപുരുഷഭേദമന്യേ ഉപകരണങ്ങളുടെ സഹായത്തോടെ, ശാസ്ത്രീയമായി പാമ്പുകളെ റെസ്ക്യൂ ചെയ്യാൻ പരിശീലനം നൽകുന്ന പരിപാടി. തനിക്കും ചുറ്റും നിൽക്കുന്നവർക്കും അപകടം ആകുന്നില്ല എന്ന് മാത്രമല്ല, ആ ജീവിയെ ഞെക്കി പീഡിപ്പിക്കുന്നുമില്ല.

ഈ പരിശീലനവും സർട്ടിഫിക്കേഷനും കഴിയുമ്പോൾ ജില്ലതിരിച്ചുള്ള റസ്ക്യൂവർസ് ലിസ്റ്റ് പുറത്തുവരും. അതോടെ പാമ്പുകളെ വെച്ചുള്ള മണ്ടത്തരങ്ങൾക്കും ഷോകൾക്കും ഒരറുതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഏറ്റവും അപകടകരവും അബദ്ധജടിലവും ആയ രീതിയിൽ പാമ്പിനെ കൈകാര്യം ചെയ്യുന്നത് സംപ്രേഷണം ചെയ്യുന്ന ടിവി പ്രോഗ്രാമിന് അവാർഡ് കിട്ടുന്ന നാട്ടിൽ ഇതൊരു വിപ്ലവം തന്നെയാണ് എന്ന് കരുതുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തനിക്കും ചുറ്റുമുള്ളവർക്കും പാമ്പിനും അപകടകരമായ രീതിയിൽ ഷോ കാണിക്കുന്നവർക്ക് വലിയ ആരാധകവൃന്ദമുള്ള നാട്ടിൽ ഇതൊരു വിപ്ലവം തന്നെയാണെന്ന് കരുതുന്നു. മുൻപ് പാമ്പുകളെ വച്ച് ഷോ കാണിച്ചിരുന്ന ചിലരെങ്കിലും മാറ്റത്തിൻറെ പാതയിലായി എന്നതും വളരെ പോസിറ്റീവ് ആയി തന്നെ കാണുന്നു. ഇത് മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ.

A silent revolution is taking place under the Forest Department : Dr.Jinesh PS

Related Stories

No stories found.
logo
The Cue
www.thecue.in