ലോകം മുഴുവന്‍ താങ്കളെ ആരാധിക്കുമ്പോള്‍ താങ്കള്‍ ആരുടെ ആരാധകനാണ്?, ഉത്തരങ്ങളെല്ലാം നീട്ടി നീട്ടി സഹായിച്ച എസ്.പി.ബി

ലോകം മുഴുവന്‍ താങ്കളെ ആരാധിക്കുമ്പോള്‍ താങ്കള്‍ ആരുടെ ആരാധകനാണ്?, ഉത്തരങ്ങളെല്ലാം നീട്ടി നീട്ടി സഹായിച്ച എസ്.പി.ബി

എസ്.പി.ബാലസുബ്രഹ്മണ്യത്തെ ദുബായില്‍ വച്ച് ഇന്റര്‍വ്യൂ ചെയ്ത അനുഭവം ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍ സതീഷ്.ഇ

2007ല്‍ ആണ് ഏഷ്യാനെറ്റ് റിപ്പോട്ടറായി ദുബായിലെത്തുന്നത്. ഏതാനും നാളുകള്‍ കഴിഞ്ഞ ഉടനെയാണ് ചാനലിന്റെ പൊന്നോണം മെഗാഷോ. അത്തവണത്തെ ഹൈലൈറ്റ് എസ്.പി ബാലസുബ്രഹ്മണ്യം കെ.എസ് ചിത്ര ജോഡികളാണ്. ഷോയുടെ തലേദിവസം ദുബായ് ജി.എം ബിന്ദു മേനോന്‍ വിളിച്ച് എസ്.പിയെ ഇന്റര്‍വ്യൂ ചെയ്യണം എന്ന് ആവശ്യപ്പെടുന്നത്. ന്യൂസ് ചാനലിന് വേണ്ടിയാണ് അഭിമുഖം. പാട്ടുമായി യാതൊരു ബന്ധവുമില്ലാത്ത ഞാന്‍ ഒരു വലിയ പാട്ടുകാരനെ അഭിമുഖം ചെയ്യാന്‍ പോകുന്നു. സത്യത്തില്‍ അതുവരെ നിരവധി പേരെ ഇന്റര്‍വ്യൂ ചെയിരുന്നെങ്കിലും ഇത്രയും വലിയ ഒരു സെലിബ്രിറ്റി ആദ്യമായാണ് മുന്നില്‍. താരതമ്യേന തുടക്കക്കാരനായ എനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ക്രൗണ്‍പ്ലാസ ഹോട്ടലിലെ ആ മുറിയുടെ ഉള്ളില്‍ ചെന്ന് ഈ വലിയ മനുഷ്യനെ കാണുന്നതുവരെ മാത്രമെ ആ ആശങ്ക നീണ്ടുനിന്നുള്ളൂ.

ലോകം മുഴുവന്‍ താങ്കളെ ആരാധിക്കുമ്പോള്‍ താങ്കള്‍ ആരുടെ ആരാധകനാണ്?, ഉത്തരങ്ങളെല്ലാം നീട്ടി നീട്ടി സഹായിച്ച എസ്.പി.ബി
'അപൂര്‍വമായ വ്യക്തിത്വത്തിന്റെ ഉടമ, എല്ലാം തുറന്ന് പറയുന്ന പ്രകൃതം'; എസ്പിബിയെ അനുസ്മരിച്ച് കൈതപ്രം

കുറച്ചു ചോദ്യങ്ങള്‍ എഴുതിക്കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷില്‍ അത് ചോദിക്കാനുള്ള ധൈര്യം അന്ന് ആയിട്ടില്ല. ലോകം മുഴുവന്‍ താങ്കളെ ആരാധിക്കുമ്പോള്‍ താങ്കള്‍ ആരെ ആരാധിക്കുന്നു എന്നായിരുന്നു എന്റെ ചോദ്യം. എന്നാല്‍ ഇംഗ്ലീഷില്‍ ചോദിച്ചു വന്നപ്പോ എന്തോ ആയിപ്പോയി. പക്ഷെ എന്റെ ചോദ്യത്തിന്റെ അര്‍ത്ഥം മനസിലാക്കി അദേഹം അത് അങ്ങിനെയല്ല ചോദിക്കേണ്ടതെന്നും ഇങ്ങിനെയാണെന്നും തിരുത്തിതന്നു. ക്യാമറ കട്ട് ചെയ്ത് വീണ്ടും ശരിയാക്കി ആ ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് തന്റെ ആരാധനാ മൂര്‍ത്തിയായ മുഹമ്മദ് റാഫിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു. ചോദ്യങ്ങള്‍ ചോദിക്കാനുള്ള എന്റെ സംഭ്രമം കണ്ടിട്ടാകാം ഉത്തരങ്ങളെല്ലാം നീട്ടി നീട്ടി അരമണിക്കൂര്‍ അഭിമുഖം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു തന്നു.

പിന്നീട് രാഷ്ട്രപതി ആയിരുന്ന എപിജെ അബ്ദുള്‍കലാമിനെ ഉള്‍പ്പടെ ഇന്റര്‍വ്യൂ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. എന്നാല്‍ അതിനെല്ലാം ഊര്‍ജ്ജം പകര്‍ന്നത് എസിപിബിയുമായുള്ള ആ ഇന്റര്‍വ്യു ആയിരുന്നു. അന്ന് എന്റെ ചോദ്യങ്ങളോട് പരിഹാസരൂപേണ അദേഹം മുറുപടി പറഞ്ഞിരുന്നെങ്കില്‍ അവിടെ തീര്‍ന്നേനെ എന്റെ കോണ്‍ഫിഡന്‍സ്. പക്ഷെ എസ്.പി.ബി പാട്ടുകാരന്‍ എന്ന നിലയില്‍ മാത്രമല്ല വലിയവന്‍ മനുഷ്യന്‍ എന്ന നിലയിലും കൂടിയാണ് എന്ന് എനിക്കന്നു മനസിലായി.

സെല്‍ഫിക്കാലം തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു ഫോട്ടോ അന്ന് ഒന്നിച്ചു നിന്ന് എടുത്തില്ല. അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ഏഷ്യാനെറ്റിലുണ്ടാകാന്‍ വഴിയുണ്ട്. അന്ന് എസ്.പിയും ചിത്രയും കൂടി സ്റ്റേജില്‍ പാടിയ അഞ്ജലി അഞ്ജലി എന്ന പാട്ടിനോളം മനോഹരമായ ഒന്ന് ഞാനിന്നുവരെ മറ്റൊരു വേദിയിലും കേട്ടിട്ടുമില്ല.

ലോകം മുഴുവന്‍ താങ്കളെ ആരാധിക്കുമ്പോള്‍ താങ്കള്‍ ആരുടെ ആരാധകനാണ്?, ഉത്തരങ്ങളെല്ലാം നീട്ടി നീട്ടി സഹായിച്ച എസ്.പി.ബി
'ഇത് പൊരുതലിന്റെ സമയം'; കൊവിഡ് ബോധവത്കരണത്തിലും എസ്പിബി; അതിജീവിക്കാനുള്ള ആത്മശക്തി പ്രകടിപ്പിച്ച മനുഷ്യനെന്ന് റഫീക്ക് അഹമ്മദ്

Related Stories

The Cue
www.thecue.in