അയാളോളം ജനപ്രിയ സിനിമയുടെ രസക്കൂട്ടറിയുന്ന എഴുത്തുകാരന്‍ ഇന്നില്ല, he is the undisputed numero uno in the Malayalam Film Industry today

അയാളോളം ജനപ്രിയ സിനിമയുടെ രസക്കൂട്ടറിയുന്ന എഴുത്തുകാരന്‍ ഇന്നില്ല, he is the undisputed numero uno in the Malayalam Film Industry today
Summary

ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ എഴുതുന്നു

തീയറ്ററുകളെ പ്രേക്ഷകര്‍ ആര്‍ത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാന്‍ നിസ്സാരമായി കഴിയുന്ന മാന്ത്രികനായിരുന്നു, സച്ചി. ഒരു പക്ഷേ, അയാളോളം, ജനപ്രിയ സിനിമയുടെ രസക്കൂട്ട് അറിയുന്ന , അതിനെ അതിവിദഗ്ധമായി പാക്ക് ചെയ്യുന്ന മറ്റൊരു എഴുത്തുകാരന്‍ ഇന്നില്ല എന്ന് തന്നെ പറയാം. അയാളുടെ പേരിന് പത്തരമാറ്റുള്ള മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. As a screenwriter/ Director, he is the undisputed numero uno in the Malayalam Film Industry today.

നായകനാരെന്നും പ്രതിനായകനാരെന്നും തിരിച്ചറിയാന്‍ കഴിയാത്ത, എന്നാല്‍, ഉടനീളം ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും ഇടയില്‍ ത്രസിപ്പിക്കുന്ന ഒരു സംഘര്‍ഷം നിലനിറുത്തുന്ന, ആരുടെ പക്ഷം ചേരണമെന്നറിയാതെ കുഴങ്ങുമ്പോഴും, പ്രേക്ഷകര്‍ ആഖ്യാനത്തില്‍ സ്വയം മറന്ന് മുഴുകിപ്പോവുന്ന, കഥാന്ത്യത്തില്‍ പൂര്‍ണ്ണ തൃപ്തിയോടെ തീയറ്ററുകളില്‍ നിന്ന് കൈയടിച്ച് ഇറങ്ങിപ്പോവുന്ന അസാധാരണമായ ഒരു തിരക്കഥയായിരുന്നു, അയ്യപ്പനും കോശിയും. One of its kind എന്ന് നിസ്സംശയം പറയാവുന്ന ഒരൊന്നൊന്നര തിരക്കഥ.അത്തരത്തിലൊന്നെഴുതാന്‍ ഇന്ന് മലയാള സിനിമയില്‍ സച്ചിയെ ഉള്ളൂ. തന്റെ കരിയറിന്റെ ഉച്ചത്തില്‍ നില്‍ക്കുമ്പോഴാണ് അയാള്‍ അരങ്ങു വിട്ടൊഴിയുന്നത്.

ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. തീഷ്ണവും ഗാഡവുമായ സൗഹൃദങ്ങളിലായിരുന്നു അയാള്‍ എന്നും ആനന്ദിച്ചിരുന്നത്. സച്ചിയുടെ സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് ഈ വിയോഗം. സച്ചിയുടെ ഈ കടന്ന് പോക്ക് മലയാള സിനിമയ്ക്ക് ഈ കൊറോണാ കാലത്ത് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്. പ്രിയ സുഹൃത്തേ, വിട

അയാളോളം ജനപ്രിയ സിനിമയുടെ രസക്കൂട്ടറിയുന്ന എഴുത്തുകാരന്‍ ഇന്നില്ല, he is the undisputed numero uno in the Malayalam Film Industry today
അന്നൊരു കവിതയെഴുതി വഴിമാറിയ സച്ചി

Related Stories

No stories found.
logo
The Cue
www.thecue.in