വിശാഖപട്ടണം വിഷവാതകച്ചോര്‍ച്ച കേരളത്തെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുമോ?

വിശാഖപട്ടണം വിഷവാതകച്ചോര്‍ച്ച കേരളത്തെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുമോ?

വിശാഖപട്ടണത്തിനടുത്ത് എല്‍ജി പോളിമേഴ്‌സ് എന്ന പ്ലാസ്റ്റിക് നിര്‍മാണക്കമ്പനിയില്‍ നിന്നും പുറത്തുവന്ന സ്‌റ്റൈറിന്‍ എന്ന വിഷവാതകം ശ്വസിച്ച് ഒരു കുട്ടിയടക്കം 8 പേര്‍ ഇതിനകം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5000 പേര്‍ വാതകം ശ്വസിച്ച് ചികില്‍സയിലാണ്. കാന്‍സറിനും മറ്റു പല ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്ന ഈ വാതകം ഏതാണ്ട് എട്ട് കിലോമീറ്റര്‍ ദൂരെ വരെ എത്തിയതായാണ് വിവരം. രാവിലെ മൂന്നു മണിക്കാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. ലോക് ഡൗണ്‍ മൂലം അടച്ചിട്ടിരുന്ന പ്ലാന്റ് ഇന്നലെയാണ് തുറന്നത്. രാസവ്യവസായങ്ങള്‍

കുറെ ദിവസങ്ങള്‍ അടച്ചിട്ടാല്‍ ടാങ്കുകളിലും പൈപ്പ് ലൈനിലും വാല്‍വുകളിലും തുരുമ്പെടുക്കാനും ചോര്‍ച്ച ഉണ്ടാകാനും സാധ്യതയുണ്ട്. മിക്കപ്പോഴും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇത്തരം പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാറുള്ളത്.ജനനിബിഡമായ പ്രദേശങ്ങളില്‍ ഇത്തരം പ്ലാന്റുകളും സംഭരണികളും സ്ഥാപിക്കുന്നത് തടയാന്‍ വേണ്ട നിയമങ്ങളുണ്ട്. പക്ഷെ വികസനം സംബന്ധിച്ച തെറ്റായ നയങ്ങളും അഴിമതി താല്‍പര്യങ്ങളും മൂലം ഈ നിയന്ത്രണങ്ങളൊക്കെ ജലരേഖകളാകുന്നു.

കേരളത്തില്‍ ആലുവ, എടയാര്‍, ഏലൂര്‍, കളമശ്ശേരി മേഖലകളില്‍ നിരവധി രാസക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലതെല്ലാം അടച്ചുപൂട്ടിയവയുമാണ്. ഇതില്‍ പലതിലും അപകടകാരികളായ രാസവസ്തുക്കളുടെ (വാതക - ദ്രാവക രൂത്തില്‍ ) സംഭരണികളുണ്ട്. ജനനിബിഡമാണ് ഇതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍. മുമ്പു പലപ്പോഴും ചോര്‍ച്ചകളും സ്‌ഫോടനങ്ങളും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ മാറി മാറി അധികാരത്തിലെത്തുന്ന രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ തികഞ്ഞ നിശബ്ത പാലിക്കുന്നു.

ഇതിനെല്ലാം പുറമെ കൊച്ചി നഗരത്തില്‍ നിന്ന് അല്‍പം കിലോമീറ്ററുകള്‍ മാത്രം ദൂരെ പുതുവൈപ്പിനില്‍ ലക്ഷക്കണക്കിന് ടണ്‍ പാചക വാതകം സംഭരിച്ചു വിതരണം ചെയ്യാനുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നു. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ് ഇടതുപക്ഷ സര്‍ക്കാര്‍. വിശാഖപട്ടണത്തെ വാതകച്ചോര്‍ച്ച ഇത്തരം വിഷയങ്ങളില്‍ ഒരു പുനര്‍ചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കുമോ?

Related Stories

No stories found.
logo
The Cue
www.thecue.in