കോവിഡ് 19, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട 

കോവിഡ് 19, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട 

ഇനിയും അന്ധകാരത്തിൽ ഒരു തരി വെളിച്ചം കാണാൻ സാധിക്കാത്തവർക്ക് വേണ്ടി മാത്രം,

👁️👁️ഇറ്റലിയിലെ ആശുപത്രികളിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 12.5

👁️👁️ചൈനയിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 3.6

👁️👁️സ്പെയിനിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 9.7

👁️👁️തെക്കൻ കൊറിയയിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 10.6

👁️👁️ജർമനിയിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 29.2

👁️👁️ഫ്രാൻസിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 11.6

👁️👁️അമേരിക്കയിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 34.7

⁉️നമ്മുടെ അവസ്ഥയോ ?

👁️👁️ഇന്ത്യയിൽ ഓരോ ലക്ഷം പേർക്കും ലഭ്യമായ ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെ എണ്ണം 2.3

(അവലംബം: Forbes report, 12/03/2020 - മുൻകാല ഡാറ്റ അവലോകനം ചെയ്യുന്ന ലേഖനം)

📣ആ ഇറ്റലിയിലാണ് 4000-ലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്, 47000-ലധികം പേർ രോഗബാധിതരായിരിക്കുന്നത്.

📣ചൈനയിൽ 81000 ലധികം പേരെ ബാധിച്ച്, 3255 മരണങ്ങൾ

📣സ്പെയിനിൽ 25000 ലധികം പേരെ ബാധിച്ച്, 1300 ലധികം മരണങ്ങൾ

📣തെക്കൻ കൊറിയയിൽ 8800 ഓളം രോഗികളിൽ 102 മരണങ്ങൾ

📣ജർമനിയിൽ 21000 ലധികം രോഗികളിൽ 75 മരണങ്ങൾ

📣ഫ്രാൻസിൽ 12000 ലധികം രോഗികളിൽ 450 മരണങ്ങൾ

📣അമേരിക്കയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 279 മരണങ്ങൾ

👨‍👩‍👦‍👦ഓരോ സ്ഥലങ്ങളിലെ ജനസാന്ദ്രത കൂടി നോക്കാം, ചതുരശ്ര കിലോമീറ്ററിൽ... ഇറ്റലി - 206, ചൈന - 150, സ്പെയിൻ - 91.4, സൗത്ത്‌ കൊറിയ - 503, ജർമ്മനി - 232, ഫ്രാൻസ് - 122, അമേരിക്ക - 94, ഇന്ത്യ - 420, കേരളം - 860

രോഗം വന്നാൽ ചികിത്സിച്ചു കൊള്ളാം എന്നു പറയുന്നവർ ഈ കണക്കുകളൊന്ന് വായിക്കുക, നമ്മുടെ അവസ്ഥ മനസ്സിലാക്കുക.

☔ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക,

🔊🔊🔊അതുകൊണ്ട് വീണ്ടും വീണ്ടും വീണ്ടും ശ്രദ്ധിക്കുക,

💊 ശാരീരിക അകലം, സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.

💊 കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.

💊 കൈ മുഖത്ത് സ്പർശിക്കാതിരിക്കുക.

💊 ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.

💊 നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.

📮സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട📮

Related Stories

No stories found.
logo
The Cue
www.thecue.in