‘മനുഷ്യത്വത്തിന്റെ സൗന്ദര്യവും വിജയവും ഉള്‍ച്ചേര്‍ത്തതിന് നന്ദി’; ദീപികയ്ക്കും മേഘ്‌നയ്ക്കും പിന്‍തുണയുമായി അമല്‍ നീരദ് 

‘മനുഷ്യത്വത്തിന്റെ സൗന്ദര്യവും വിജയവും ഉള്‍ച്ചേര്‍ത്തതിന് നന്ദി’; ദീപികയ്ക്കും മേഘ്‌നയ്ക്കും പിന്‍തുണയുമായി അമല്‍ നീരദ് 

ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്‍തുണച്ച് പ്രതിഷേധ മുന്നണിയിലെത്തിയതിലും ആസിഡ് ആക്രമണത്തിന്റെ ഇരയുടെ അതിജീവന കഥ പറയുന്ന ഛപക് എന്ന ചിത്രമൊരുക്കിയതിലും ദീപിക പദുകോണിന് അഭിനന്ദനവും പിന്‍തുണയും അര്‍പ്പിച്ച് സംവിധായകന്‍ അമല്‍ നീരദ്. ആദ്യമായി നിര്‍മ്മിച്ച് അഭിനയിക്കുന്ന ചിത്രം തിയേറ്ററുകളിലെത്താന്‍ രണ്ടുനാള്‍ ശേഷിക്കെ, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തുണയുമായെത്തി പ്രതിഷേധിച്ചത് എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് നിര്‍മ്മാതാവ് കൂടിയായ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ തനിക്ക് തിരിച്ചറിയാനാകുമെന്ന് അമല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അത്ര മനക്കരുത്തോടെയും ശോഭയോടെയുമായിരുന്നു ദീപികയുടെ ഇടപടല്‍. ഛപകിന്റെ സംവിധായക മേഘ്‌ന ഗുല്‍സാറിനെയും അമല്‍ അഭിനന്ദിക്കുന്നു. മനുഷ്യത്വത്തിന്റെ സൗന്ദര്യവും വിജയവും ഉള്‍ച്ചേര്‍ത്ത് ചിത്രം ഒരുക്കിയതിന് ഇരുവര്‍ക്കും അമല്‍ നീരദ് നന്ദി രേഖപ്പെടുത്തി. ഒരു കഥ എത്രത്തോളം സത്യമാണ് എന്നതില്ല എത്രമാത്രം സത്യസന്ധമായാണ് അവതരിപ്പിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് അതിന്റെ സൗന്ദര്യമെന്ന് അമല്‍ പറഞ്ഞു. ചിത്രം കാണാന്‍ കൂട്ടമായെത്തണമെന്ന് സിനിമാ പ്രേമികളോട് അമല്‍ അഭ്യര്‍ത്ഥിച്ചു.

അമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഛപക് റീലീസ് ചെയ്യാനിരിക്കെ, ദീപിക പദുകോണിനെയും മേഘ്‌ന ഗുല്‍സാറിനെയും ഹൃദയപൂര്‍വം അഭിനന്ദിക്കാനും അവരോട് നന്ദി പറയാനും ആഗ്രഹിക്കുന്നു. വിസ്മയിപ്പിക്കുന്ന ഈ രണ്ട് സ്ത്രീകളുടെയും ആരാധകനാണ് ഞാന്‍. തികഞ്ഞ ബുദ്ധിപരമായ അവതരണമാണ് തല്‍വാര്‍ ഇഷ്ടപ്പെടാന്‍ കാരണമായതെങ്കില്‍ റാസി പോലെ ദേശസ്‌നേഹപരമായ മറ്റൊരുചിത്രം എന്റെ ഓര്‍മ്മയിലേക്ക് വരുന്നു പോലുമില്ല. ഓംശാന്തി ഓം മുതല്‍ പികു വരെ ദീപിക പദുകോണിന്റെ പ്രകടനം പിന്‍തുടരുകയും ഇഷ്ടപ്പെടുകയും ചെയ്തയാളാണ്. ദം മാറോ ദം, റാബ്ത പാട്ടുകളിലെ കാമിയോ റോളുകളടക്കം. താന്‍ അഭിമുഖീകരിച്ച പ്രതിസന്ധികളെക്കുറിച്ച് വിഷാദത്തോടെ അവര്‍ പറയുമ്പോള്‍ നിരവധി പേര്‍ക്കാണ് പ്രചോദനമായത്.അവരുടെ ആരാധകനായതില്‍ അഭിമാനമുണ്ട്.

‘മനുഷ്യത്വത്തിന്റെ സൗന്ദര്യവും വിജയവും ഉള്‍ച്ചേര്‍ത്തതിന് നന്ദി’; ദീപികയ്ക്കും മേഘ്‌നയ്ക്കും പിന്‍തുണയുമായി അമല്‍ നീരദ് 
‘ജെഎന്‍യുവിന് പിന്തുണ’: ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി 

ആദ്യമായി നിര്‍മ്മിച്ച് അഭിനയിക്കുന്ന ചിത്രം തിയേറ്ററുകളിലെത്താന്‍ രണ്ട് നാള്‍ ശേഷിക്കെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്ത് ശക്തമായ നിലപാടെടുക്കുകയെന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് ഒരു നിര്‍മ്മാതാവായ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ എനിക്ക് മനസ്സിലാകും. അത്രമേല്‍ മനക്കരുത്തോടെയും ശോഭയോടെയുമായിരുന്നു അത്. ചലച്ചിത്ര പ്രേമികളായ എല്ലാവരും കൂട്ടത്തോടെ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി ഛപക് കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

‘മനുഷ്യത്വത്തിന്റെ സൗന്ദര്യവും വിജയവും ഉള്‍ച്ചേര്‍ത്തതിന് നന്ദി’; ദീപികയ്ക്കും മേഘ്‌നയ്ക്കും പിന്‍തുണയുമായി അമല്‍ നീരദ് 
‘പോസ്റ്റ് ചെയ്തത് കോപ്പി പേസ്റ്റ് ടിക്കറ്റ്’: ദീപികയുടെ ‘ഛപകി’നെതിരായ പ്രചാരണം പൊളിഞ്ഞു 

ആസിഡ് ആക്രമണത്തിന്റെ ഇരയുടെ ജീവിതം ദീപിക പദുകോണിനെ മുഖ്യ കഥാപാത്രമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്നുവെന്ന് 2018 പകുതിയോടെയാണ് വാര്‍ത്തകള്‍ വരുന്നത്. 2019 ല്‍ ചിത്രീകരണം നിര്‍വഹിച്ചു. തികവുറ്റ പ്രതിഭയായ മേഘ്‌ന എങ്ങിനെയാണ് ആ കഥ പറയുന്നതെന്ന് വെള്ളിയാഴ്ച നമുക്കുമുന്നിലെത്തും. സീനത്ത് അമാന്റെ സത്യം ശിവം സുന്ദരം പോലെ ഒരുക്കാത്തതില്‍ നിങ്ങളോട് നന്ദിയുണ്ട്. ഒരു കഥ എത്രമാത്രം സത്യമാണ് എന്നതിലല്ല, എത്രമാത്രം സത്യസന്ധമായി അവതരിപ്പിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് അതിന്റെ സൗന്ദര്യം. മനുഷ്യത്വത്തിന്റെ സൗന്ദര്യവും അതിന്റെ വിജയവും ഉള്‍ച്ചേര്‍ത്ത് ഒരുക്കിയതിന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in